Asianet News MalayalamAsianet News Malayalam

'പോവരുത്, സഹായിക്കണം'; തിരക്കേറിയ റോഡ്, മനുഷ്യനെ ചുറ്റിപ്പിടിച്ച് വിടാതെ പുള്ളിപ്പുലി, കാരണമുണ്ട്

തിരക്കേറിയ ഒരു റോഡിലാണ് സംഭവം നടക്കുന്നത് എന്നാണ് വീഡ‍ിയോ കാണുമ്പോൾ മനസിലാവുന്നത്. ഒരുപാട് വണ്ടികളും ആളുകളും ഒക്കെ റോഡിലുണ്ട്. അതിനിടയിൽ ഒരു പുള്ളിപ്പുലി ഒരാളുടെ അടുത്തേക്ക് വരുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

leopard try to get attention from a man in busy road video
Author
First Published Aug 30, 2024, 3:58 PM IST | Last Updated Aug 30, 2024, 3:58 PM IST

വന്യമൃ​ഗങ്ങളുമായി നേർക്കുനേർ വരുമ്പോൾ പേടിച്ചോടുന്നവരാണ് നമ്മളിൽ പലരും. ഓടാതെന്ത് ചെയ്യും, ജീവൻ തന്നെ അപകടത്തിലാവുന്ന കാര്യമാണ് അല്ലേ? എന്നാൽ, ഇന്ത്യയിൽ വന്യമൃ​ഗങ്ങളെ കാണാൻ സാധിക്കുന്ന ഒരുപാട് റോഡുകളുണ്ട്. അതുപോലെ ജം​ഗിൾ സഫാരികളും ഉണ്ട്. അവിടങ്ങളിൽ പലപ്പോഴും തൊട്ടടുത്ത് നിന്നും വന്യമൃ​ഗങ്ങളെ കാണാൻ കഴിഞ്ഞേക്കും. എന്തായാലും, കാണുമ്പോൾ അവിശ്വസനീയം എന്ന് തോന്നുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ‌ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

മൃ​ഗങ്ങളുടെയും പക്ഷികളുടെയും പ്രകൃതിയുടെയും ഒക്കെ വീഡിയോ പങ്കുവയ്ക്കുന്ന Nature is Amazing എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ എക്സിൽ (ട്വിറ്റർ) പങ്കുവച്ചിരിക്കുന്നത്. തിരക്കേറിയ ഒരു റോഡിലാണ് സംഭവം നടക്കുന്നത് എന്നാണ് വീഡ‍ിയോ കാണുമ്പോൾ മനസിലാവുന്നത്. ഒരുപാട് വണ്ടികളും ആളുകളും ഒക്കെ റോഡിലുണ്ട്. അതിനിടയിൽ ഒരു പുള്ളിപ്പുലി ഒരാളുടെ അടുത്തേക്ക് വരുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പുള്ളിപ്പുലി ഇയാളുടെ ദേഹത്ത് ചുറ്റിപ്പിടിക്കാനും അയാളുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്നതും അയാളെ വിട്ടുപോകാൻ തയ്യാറാല്ലാതെ ചേർന്ന് നിൽക്കുന്നതും കയ്യിലും കാലിലും എല്ലാം ചുറ്റിപ്പിടിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. 

അയാൾ ഒഴിഞ്ഞു മാറുന്നുണ്ട്. പിന്നീട് പുള്ളിപ്പുലി അവിടെ നിന്നും നടന്നു മറയുന്നതാണ് കാണുന്നത്. റിപ്പോർട്ടുകൾ പറയുന്നത് ആ പുള്ളിപ്പുലി ആകെ സമ്മർദ്ദത്തിലാണ്. അത് സഹായം തേടിയാണ് അയാളെ സമീപിച്ചത് എന്നാണ്. പുള്ളിപ്പുലിയുടെ കുഞ്ഞുങ്ങൾ അടുത്തുള്ള കിണറിൽ വീണുപോയത്രെ. പിന്നീട്, ഈ കുഞ്ഞുങ്ങളെ സുരക്ഷിതമായി രക്ഷിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

എന്നാൽ, ഇതിന് മുമ്പാണ് ഫ്രണ്ട്‍ലി ആയിട്ടുള്ള പുള്ളിപ്പുലി എന്ന കാപ്ഷനിൽ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios