ബെഞ്ചിൽ ഇരിക്കുന്ന ആളുടെ തലയ്ക്ക് നേരെയാണ് അത് പതിക്കുന്നത്. എന്നാൽ, അതേ നിമിഷം തന്നെ അതുവഴി നടക്കുകയായിരുന്ന ആൾ അത് താങ്ങുകയാണ്, ദൈവത്തിന്റെ കരങ്ങൾ എന്ന് പറയും പോലെ.

എല്ലാവരുടേയും ജീവിതത്തിൽ കാണും ചില നിമിഷങ്ങൾ. ദൈവത്തിന്റെ കരങ്ങൾ ഇടപെട്ടു എന്ന് നമുക്ക് തോന്നുന്ന നേരങ്ങൾ. വലിയ അപകടങ്ങൾ എന്തെങ്കിലും സംഭവിക്കുന്നതിന് തൊട്ടുമുമ്പ് ഏതെങ്കിലും ഒരു ഇടപെടൽ കൊണ്ട് അത് മാറിപ്പോകുന്ന നിമിഷങ്ങൾ. അതുപോലെ ഒരു വീഡിയോയാണ് ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്യപ്പെട്ടിരിക്കുന്ന ഈ വീഡിയോയും. ഒരു ജിമ്മിൽ നിന്നുമാണ് വീഡിയോ പകർത്തിയിരിക്കുന്നത്. 

ശരിയാം വിധം ഉപയോ​ഗിച്ചില്ലെങ്കിലും, ശ്രദ്ധിച്ചില്ലെങ്കിലും അപകടം സംഭവിച്ചേക്കാവുന്ന അനേകം ഉപകരണങ്ങൾ ജിമ്മുകളിൽ ഉണ്ട് എന്ന് നമുക്ക് അറിയാം. അതിനാൽ തന്നെ ഓരോരുത്തരും വളരെ സൂക്ഷിച്ചാണ് അത് കൈകാര്യം ചെയ്യുന്നതും. എന്നാൽ, എന്നിട്ടും ചില അപകടങ്ങളൊക്കെ ജിമ്മിൽ സംഭവിക്കാറുണ്ട്. അങ്ങനെ ഒരു അപകടം മാറിപ്പോയതിന്റെ ദൃശ്യമാണ് ഇത്. 'ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത്' എന്ന അടിക്കുറിപ്പിൽ ഈ വീഡിയോ ഇൻസ്റ്റയിൽ പങ്ക് വച്ചിരിക്കുന്നത് sachkadwahai ആണ്. 

വീഡിയോയിൽ ജിമ്മിനകത്തു നിന്നുമുള്ള ദൃശ്യങ്ങളാണ്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. വീഡിയോയിൽ ആദ്യം ഒരാൾ ഒരു ബെഞ്ചിൽ വിശ്രമിക്കുന്നതും ഒരു വശത്തേക്ക് നോക്കുന്നതും കാണാം. താമസിയാതെ, മറ്റൊരാൾ അതുവഴി നടക്കുന്നതും കാണാം. ആ സമയത്താണ് അയാൾ നിൽക്കുന്നതിന്റെ മറുവശത്ത് നിന്നുള്ള ഒരാൾ ജിം ബാറിൽ നിന്നും വെയ്‍റ്റ് നീക്കം ചെയ്യുന്നതും കാണാം. ആ സമയത്ത് ജിം ബാർ താഴേക്ക് വീഴുകയാണ്. 

ബെഞ്ചിൽ ഇരിക്കുന്ന ആളുടെ തലയ്ക്ക് നേരെയാണ് അത് പതിക്കുന്നത്. എന്നാൽ, അതേ നിമിഷം തന്നെ അതുവഴി നടക്കുകയായിരുന്ന ആൾ അത് താങ്ങുകയാണ്, ദൈവത്തിന്റെ കരങ്ങൾ എന്ന് പറയും പോലെ. ഒരുനിമിഷം അയാൾ വൈകിയിരുന്നു എങ്കിൽ ഇരിക്കുന്ന യുവാവിന്റെ തലയിൽ അത് പതിക്കുകയും വലിയ ദുരന്തം തന്നെ അവിടെ സംഭവിക്കുകയും ചെയ്യുമായിരുന്നു. എല്ലാവരും പൊടുന്നനെയുണ്ടായ സംഭവത്തിൽ വിറങ്ങലിച്ച് നിന്നുപോയി.

View post on Instagram

ഇൻസ്റ്റയിൽ പങ്ക് വച്ച വീഡിയോ അനേകം പേരാണ് കണ്ടത്. നിരവധിപ്പേർ വീഡിയോയ്‍ക്ക് കമന്റുകളുമായും എത്തി.