Asianet News MalayalamAsianet News Malayalam

ഈ ലോഡ്‍ജ് മുറിയിൽ ഒരു രാത്രി കഴിയാൻ നിങ്ങൾക്കാകുമോ? കൂട്ടിനുണ്ടാവുക സിംഹങ്ങൾ, വീഡിയോ

ഈ വീഡിയോയിൽ‌ ലയൺ ലോഡ്ജിൽ നിന്നുള്ള ഒരു മുറിയാണ് കാണുന്നത്. ആ മുറിക്കകത്ത് ഒരു കട്ടിലിൽ ആളുമുണ്ട്. അതിന് തൊട്ടടുത്തായി കാണുന്നത് സിംഹങ്ങളെയാണ്. അവ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടക്കുന്നതും ഇരിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം.

lion lodge offers stay with lions video
Author
First Published Aug 10, 2024, 1:07 PM IST | Last Updated Aug 10, 2024, 1:07 PM IST

തൊട്ടടുത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന കുറേയേറെ സിംഹങ്ങൾ. അവിടെ ഒരു കിടക്കയിൽ കിടന്നുറങ്ങാൻ നിങ്ങൾക്ക് സാധ്യമാണോ? പേടിച്ച് മരിച്ചുപോകും എന്നാണോ? ഇതാ ഈ ഹോട്ടൽ അങ്ങനെയൊരു സൗകര്യമാണ് അതിഥികൾക്ക് വേണ്ടി ഒരുക്കുന്നത്. 

കെൻ്റിലെ പോർട്ട് ലിംപ്നെ ഹോട്ടൽ & റിസർവിലെ ലയൺ ലോഡ്ജിലാണ് ഇത്തരത്തിലുള്ള ഒരു സൗകര്യം ലഭ്യമാവുക. വളരെ ആഡംബരപൂർണമായ രാത്രി താമസമാണ് ഈ ലോഡ്ജ് ഓഫർ ചെയ്യുന്നത്. @AMAZlNGNATURE എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ ലയൺ ലോഡ്ജിൽ നിന്നുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പലപ്പോഴും മൃ​ഗങ്ങളെയും കാടിനെയും ഒക്കെ കുറിച്ചുള്ള കൗതുകകരമായ വീഡിയോകൾ ഈ അക്കൗണ്ടിൽ നിന്നും പോസ്റ്റ് ചെയ്യാറുണ്ട്. 

ഈ വീഡിയോയിൽ‌ ലയൺ ലോഡ്ജിൽ നിന്നുള്ള ഒരു മുറിയാണ് കാണുന്നത്. ആ മുറിക്കകത്ത് ഒരു കട്ടിലിൽ ആളുമുണ്ട്. അതിന് തൊട്ടടുത്തായി കാണുന്നത് സിംഹങ്ങളെയാണ്. അവ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടക്കുന്നതും ഇരിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. എന്നാൽ, അവ അടുത്ത് വരുമോ, അക്രമിക്കുമോ എന്നൊന്നും പേടിക്കേണ്ട കാര്യമില്ല കേട്ടോ. കാരണം അവ ചില്ലിട്ട കൂടിനകത്താണ് ഉള്ളത്. 

ഈ ലയൺ ലോഡ്ജുകൾ ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണ് എന്നാണ് പറയുന്നത്. കൂടാതെ, സിംഹങ്ങൾക്ക് യോജിച്ച തരത്തിലുള്ളതാണ് ഇവിടുത്തെ മൊത്തം സംവിധാനങ്ങൾ എന്നും പറയുന്നു. എന്തൊക്കെ പറഞ്ഞാലും, തൊട്ടടുത്ത് ഇങ്ങനെ സിംഹങ്ങൾ നടക്കുമ്പോൾ അവ ​ഗ്ലാസ് തകർത്ത് അടുത്തേക്ക് വരുമോ എന്ന് ഭയക്കാതെ ഉറങ്ങാനാവുന്നവർ ശരിക്കും ധൈര്യശാലികൾ തന്നെയാണ് എന്ന് പറയേണ്ടി വരും. 

എന്തായാലും ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ച് കഴിഞ്ഞു. ആ ഹോട്ടലിൽ കഴിയാൻ ആ​ഗ്രഹം പ്രകടിപ്പിച്ചവരും പേടിയാണ് എന്ന് പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios