എന്താണ് പിന്നീട് സംഭവിച്ചത് എന്ന് കാഴ്ചക്കാരെ ആകെ ആശങ്കയിലാക്കിയാണ് വീഡിയോ അവസാനിക്കുന്നത്. 17 മില്ല്യൺ ആളുകളാണ് വീഡിയോ കണ്ടത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 

എന്തെങ്കിലും ആഘോഷങ്ങൾ നടക്കുമ്പോൾ വന്യജീവികളെത്തി ചടങ്ങ് അലമ്പാവുന്ന സംഭവം ഒരുപാടുണ്ടാവാറുണ്ട്. അതുപോലെ ഉള്ള പഴയ ഒരു വീഡിയോ ആണ് ഇപ്പോൾ വീണ്ടും വൈറലാവുന്നത്. ഇതിൽ ഒരു സിംഹമെത്തിയാണ് ചടങ്ങ് കുളമാവുന്നത്. ഒരു മരത്തിൽ കയറിയാണ് സിംഹം ആളുകളെ ഭയപ്പെടുത്തിയത്. 

ലയൺസ് ഹാബിറ്റേറ്റ് എന്ന പേജാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇപ്പോൾ വൈറലായ വീഡിയോയിൽ, ഒരു പാർട്ടി പോലെ തോന്നിക്കുന്ന നന്നായി അലങ്കരിച്ച പരിപാടിയിലേക്ക് ഒരു സിംഹം പ്രവേശിക്കുന്നത് കാണാം. സിംഹം സദസ് ആകെ അലങ്കോലമാക്കി എന്ന് മാത്രമല്ല പ്രാണരക്ഷാർത്ഥം മരത്തിൽ കയറിയ അതിഥിയെ ലക്ഷ്യം വയ്ക്കുന്നതും കാണാം. 

ആ സിംഹം പിന്നോട്ട് മാറുന്നേയില്ല. പകരം എങ്ങനെ എങ്കിലും ആ മനുഷ്യനെ ആക്രമിക്കും എന്ന തരത്തിൽ മരത്തിലേക്ക് തന്നെ കയറിക്കൊണ്ടിരിക്കുകയാണ്. ആ മനുഷ്യനും തനിക്ക് പറ്റും പോലെ എല്ലാം സിംഹത്തെ പ്രതിരോധിക്കുന്നുണ്ട്. അയാളും മുകളിലേക്ക് തന്നെ കയറുകയും സിംഹത്തെ ചവിട്ടി താഴെ ഇടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. 

View post on Instagram

എന്നാൽ, അവിടെ വച്ച് വീഡിയോ അവസാനിക്കുകയാണ്. എന്താണ് പിന്നീട് സംഭവിച്ചത് എന്ന് കാഴ്ചക്കാരെ ആകെ ആശങ്കയിലാക്കിയാണ് വീഡിയോ അവസാനിക്കുന്നത്. 17 മില്ല്യൺ ആളുകളാണ് വീഡിയോ കണ്ടത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 

ആ മനുഷ്യന് എന്ത് പറ്റി എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. ആ മനുഷ്യൻ ഇപ്പോഴും ജീവനോടെ ഉണ്ടോ എന്നാണ് മറ്റൊരാൾ കമന്റിട്ടിരിക്കുന്നത്. 

കഴിഞ്ഞ വർഷം മെക്സിക്കോയിൽ ഒരു കരടി കല്ല്യാണത്തിനിടെ കയറി വന്നത് വൈറലായിരുന്നു. കരടി വിവാഹചടങ്ങിലേക്ക് വന്നു എന്ന് മാത്രമല്ല. അവിടെ ഉണ്ടായിരുന്ന പാത്രങ്ങളും മറ്റും തകർക്കുകയും ചെയ്തു. 

YouTube video player