Asianet News MalayalamAsianet News Malayalam

നൃത്തം ഹൃദയത്തില്‍ നിന്നും ഉണ്ടാകുന്നു...; കുട്ടിയുടെ നൃത്തത്തിന് പത്തില്‍ പത്ത് കൊടുത്ത് സോഷ്യല്‍ മീഡിയ!

കുട്ടിയുടെ സ്വാഭാവികം അസായാസവുമായ നൃത്ത ചുവടുകള്‍ സാമൂഹിക മാധ്യമ കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു. നൃത്തം ഹൃദയത്തില്‍ നിന്നും വരുന്നു.... അവര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു.
 

little girls dance went viral in social media bkg
Author
First Published Feb 24, 2024, 8:36 AM IST


കുട്ടികള്‍ നൃത്തം ചെയ്യുന്നത് കാണാന്‍ പ്രത്യേക ചന്തമാണ്. അനായാസമായി അവര്‍ പാട്ടിനൊപ്പം ചുവടുകള്‍ വയ്ക്കുന്നു.  കഴിഞ്ഞ ദിവസം അത്തരമൊരു വീഡിയോ എക്സ് സാമൂഹിക മാധ്യമത്തില്‍ ഏറെപേരുടെ ശ്രദ്ധനേടി. സമപ്രായക്കാരായ ഒരു കൂട്ടം ആണ്‍ കുട്ടികളുടെ നടുവില്‍ സങ്കോചമേതുമില്ലാതെ അനായാസമായി ചുവടുകള്‍ വയ്ക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയായിരുന്നു അത്. പരമ്പരാഗത അസര്‍ബൈജാനി നാടേോടി നൃത്തമായിരുന്നു അവള്‍ അവതരിപ്പിച്ചിരുന്നത്. കുട്ടിയുടെ സ്വാഭാവികം അസായാസവുമായ നൃത്ത ചുവടുകള്‍ സാമൂഹിക മാധ്യമ കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു. നൃത്തം ഹൃദയത്തില്‍ നിന്നും വരുന്നു.... അവര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു.

നാടോടി പാട്ടിന്‍റെ താളം ഉയരുമ്പോള്‍ ഒരു കൂട്ടം കുട്ടികള്‍ക്ക് ഇടയില്‍ നിന്നും വലിയ ആത്മവിശ്വാസത്തോടെ അവള്‍ മുന്നിലെ ചെറിയ ഒഴിഞ്ഞ സ്ഥലത്തേക്ക് ചുവട് വച്ച് കയറുന്നു. പിന്നാലെ പുഞ്ചിരിച്ച് പ്രസന്നമായ മുഖത്തോടെ കുട്ടി ക്യാമറയ്ക്ക് മുന്നില്‍ പരമ്പരാഗത നൃത്ത ചുവടുകള്‍ വയ്ക്കുന്നു. ചുറ്റം കൂടി നില്‍ക്കുന്ന കുട്ടികള്‍ അവളെ കൈയടിച്ചും വിവിധ ശബ്ദങ്ങളുണ്ടാക്കിയും അവളെ പ്രോത്സാഹിപ്പിക്കുന്നു. ഒരിക്കല്‍ പോലും മുഖത്തെ ചിരി വിടാതെ വളരെ പ്രസന്നമായി അവള്‍ ചുവടുകള്‍ വച്ച് മുന്നേറി. 35 സെക്കന്‍റ് മാത്രമുള്ള വീഡിയോ കണ്ണെടുക്കാതെ കണ്ടിരിക്കുമെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 

ശരീരം മരവിക്കുന്ന തണുപ്പില്‍ ധ്യാനനിമഗ്നനായ യോഗി; ആ വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

3,000 വര്‍ഷം പഴക്കമുള്ള നിധിയിലെ ലോഹം ഭൂമിയിലേതല്ല; ആകാശത്ത് നിന്നും വന്നതെന്ന് ഗവേഷകര്‍!

Orta Asya / Türk Dünyası എന്ന എക്സ് ഉപയോക്താവ് ഞങ്ങളുടെ തേനിന്‍റെ അസര്‍ബൈജാനി നാടോടി നൃത്തം എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോ Figen വീണ്ടും പങ്കുവച്ചപ്പോള്‍ കണ്ടത് നാല്പത്തിനാല് ലക്ഷം പേര്‍. നിരവധി പേര്‍ വീഡിയോ തങ്ങളുടെ മനസിനെ ഏറെ സന്തോഷം നല്‍കിയെന്ന് കുറിപ്പുകളിലൂടെ പറഞ്ഞു. കുട്ടികള്‍ അനുഗ്രഹീതരാണ് എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. അവളുടെ ചിരിയില്‍ തന്നെ ആ നൃത്തം വിലമതിക്കാനാകാത്തതായി മാറിയെന്നായിരുന്നു ഒരു കാഴ്ചക്കാരി എഴുതിയത്. പിന്നാലെ കുട്ടികളുടെ നിരവധി വീഡിയോകള്‍ പങ്കുവയ്ക്കപ്പെട്ടു. ഓരോ വീഡിയോയും ഓരോ കാഴ്ചകളായിരുന്നു. 

ഇതെന്ത് കൂണ്‍? പശ്ചിമഘട്ടത്തില്‍ ജീവനുള്ള തവളയുടെ ശരീരത്തിൽ നിന്നും മുളച്ച് പൊന്തിയത് കൂണ്‍!
 

Latest Videos
Follow Us:
Download App:
  • android
  • ios