മാഗി ഇങ്ങനെയൊക്കെയാണെങ്കിൽ, ചായ ഇന്ത്യക്കാർക്ക് ഒരു വികാരമാണ്. ഏതായാലും, അതേ മാഗിയേയും ചായയെയും ഒരുപോലെ അപമാനിക്കുന്ന ഒരു വിഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അതാണ് മാഗി ചായ.
വളരെ വിചിത്രമായ ചില വിഭവങ്ങൾ അവതരിപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യക്കാർ ഒട്ടും മോശമല്ല. സോഷ്യൽ മീഡിയ സജീവമായതോടെയാണ് ഇത്തരത്തിലുള്ള ഒരിക്കലും ചേരാത്ത പല വിഭവങ്ങളുടെയും ഒന്നുചേരൽ നമ്മൾ കണ്ടിട്ടുണ്ടാവുക. അതുപോലെ ഒരു വിഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത്.
പലർക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് മാഗി. എളുപ്പത്തിൽ തയ്യാറാക്കാം എന്നത് തന്നെയാണ് അതിന്റെ ഹൈലൈറ്റും. എന്നാൽ, ഗോൽഗപ്പ മാഗി, മാംഗോ മാഗി, ബട്ടർ മിൽക്ക് മാഗി, ചോക്കലേറ്റ് മാഗി തുടങ്ങി വളരെ വിചിത്രമായ പല മാഗികളും ഇതോടകം സോഷ്യൽ മീഡിയയിൽ നാം കണ്ടിട്ടുണ്ടാവും.
മാഗി ഇങ്ങനെയൊക്കെയാണെങ്കിൽ, ചായ ഇന്ത്യക്കാർക്ക് ഒരു വികാരമാണ്. ഏതായാലും, അതേ മാഗിയേയും ചായയെയും ഒരുപോലെ അപമാനിക്കുന്ന ഒരു വിഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അതാണ് മാഗി ചായ.
bhukkad_bagh എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത്, കളിമണ്ണ് കൊണ്ടുണ്ടാക്കിയ കപ്പിൽ ചായയാണ്. ആ ചായയിലേക്കാണ് തയ്യാറാക്കി വച്ചിരിക്കുന്ന മാഗി കടക്കാരൻ ഇടുന്നത്. മാഗി ചായയിൽ മുക്കിയെടുക്കുന്നതും കാണാം. യുവാവ് ആ മാഗി ചായ വാങ്ങി അങ്ങനെ തന്നെ വെയ്സ്റ്റ് ബാസ്കറ്റിലേക്ക് ഇടുന്നതാണ് പിന്നീട് കാണുന്നത്.
മാഗി ചായയ്ക്ക് നീതി തേടിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അതിൽ ഏറെയും ഇതിനെ വിമർശിച്ചു കൊണ്ടുള്ള കമന്റുകൾ തന്നെയാണ്. ചായയോടും മാഗിയോടും ഒരിക്കലും ഇത് ചെയ്യരുതായിരുന്നു എന്ന് ഈ വീഡിയോ കാണുന്ന ആരും പറഞ്ഞുപോകും എന്ന കാര്യത്തിൽ സംശയമില്ല.
