Asianet News MalayalamAsianet News Malayalam

'സ്നേക്ക് പാര്‍ട്ടി'; പടുകൂറ്റന്‍ പെരുമ്പാമ്പുകള്‍ക്ക് നടുവിലൊരു പിറന്നാള്‍ ആഘോഷം, വീഡിയോ വൈറല്‍

ആദ്യ കാഴ്ചയില്‍ അല്പം അറപ്പോ ഭയമോ കഴ്ചക്കാരനില്‍ സമ്മാനിക്കാന്‍ പോകുന്ന ഒരു വീഡിയോയായിരുന്നു അത്. പല നിറത്തിലും വലുപ്പത്തിലുമുള്ള കൂറ്റന്‍ പെരുമ്പാമ്പുകള്‍ക്ക് നടുവിൽ കിടക്കുന്ന ജെയ് ബ്രൂവറിന്‍റെ ജന്മദിന ആഘോഷത്തിന്‍റെ വീഡിയോയായിരുന്നു അത്.

Man Celebrates his Birthday with Pythons video viral in social media
Author
First Published Sep 16, 2024, 12:41 PM IST | Last Updated Sep 16, 2024, 12:41 PM IST


ലതരം പിറന്നാള്‍ ആഘോഷങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അടുത്തകാലത്തായി കേരളത്തില്‍ വൈറലായിട്ടുള്ളത് ഗുണ്ടകളുടെ പിറന്നാളാഘോഷങ്ങളാണ്. ആഘോഷത്തിന് പിറ്റേന്ന് ഗുണ്ടകളെ തപ്പി പോലീസ് ഇറങ്ങുമെങ്കിലും ജയിലിന് മുന്നിലും നടുറോട്ടിലും വച്ച് വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച് പിറന്നാളാഘോഷമാണ് ഇപ്പോള്‍ കേരളത്തിലെ ഗുണ്ടകളുടെ ഒരു ട്രന്‍റ്. എന്നാല്‍ ഉരഗ മൃഗശാലയുടെ സ്ഥാപകനായ ജെയ് ബ്രൂവർ തന്‍റെ പിറന്നാള്‍ ആഘോഷിക്കാന്‍ തെരഞ്ഞെടുത്തത് താന്‍ മക്കളെ പോലെ നോക്കുന്ന പടുകൂറ്റന്‍ പെരുമ്പാമ്പുകളെയായിരുന്നു. 

ആദ്യ കാഴ്ചയില്‍ അല്പം അറപ്പോ ഭയമോ കഴ്ചക്കാരനില്‍ സമ്മാനിക്കാന്‍ പോകുന്ന ഒരു വീഡിയോയായിരുന്നു അത്. പല നിറത്തിലും വലുപ്പത്തിലുമുള്ള കൂറ്റന്‍ പെരുമ്പാമ്പുകള്‍ക്ക് നടുവിൽ കിടക്കുന്ന ജെയ് ബ്രൂവറിന്‍റെ ജന്മദിന വീഡിയോയായിരുന്നു അത്. ഇടയ്ക്ക് പാമ്പുകള്‍ ഇഴയുന്നതും കാണാം. ഇതിനിടെ തന്‍റെ കൈവിരലുകള്‍ കൊണ്ട് ജെയ് ഒരു പ്രണയ ചിഹ്നം കാണിക്കുന്നു. പിന്നാലെ തന്‍റെ അടുത്ത് കിടക്കുന്ന ഒരു കൂറ്റന്‍ പെരുമ്പാമ്പിന്‍റെ ശരീരത്തിലെ പ്രണയ ചിഹ്നത്തിന് സമാനമായ അടയാളം അദ്ദേഹം തൊട്ട് കാണിക്കുന്നു. വീഡിയോ അതിനകം ഏട്ട് ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടുകഴിഞ്ഞു. ഏതാണ്ട് ഇരുപതിനായിരത്തിന് അടുത്ത് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. 

'എല്ലാം റെക്കോർഡ് ആണ്'; സ്ത്രീയെ കടന്ന് പിടിക്കുന്ന യുവാവിന്‍റെ വീഡിയോ പങ്കുവച്ച് ഹൈദ്രാബാദ് പോലീസ്

റീല്‍സിനും ഷോട്ട്സിനുമായി ഹെല്‍മറ്റിൽ കാമറ ഘടിപ്പിച്ചു; കാമറ പരിശോധിച്ച് പോലീസ് ചാര്‍ത്തിയത് 86 കുറ്റങ്ങൾ

'ഇത് ഒരു സ്നേക്ക് പാര്‍ട്ടിയാണ്. ഇന്ന് എന്‍റെ ജന്മദിനമാണ്' എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. ഒപ്പം തന്‍റെ ജീവിത യാത്രയില്‍ ഒപ്പം നിന്നവര്‍ക്കെല്ലാം അദ്ദേഹം നന്ദി പറഞ്ഞു. അദ്ദേഹത്തിന്‍റെ നിരവധി ആരാധകര്‍ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേരാനെത്തി. ചിലര്‍ തങ്ങളുടെ സ്വപ്നമാണ് നിങ്ങളുടെ ജീവിതമെന്ന് കുറിച്ചു. ഇങ്ങളുടെ പാമ്പുകളും നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരട്ടെ' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. ചിലര്‍ 'നല്ല നനുത്ത തലയിണകളും കിടക്കയും' എന്ന് തമാശ പറഞ്ഞു. 

'ആരും വാങ്ങരുതേ...'; ഒല ഇലക്ട്രിക് സ്കൂട്ടറിനെതിരെ യുവതിയുടെ വ്യത്യസ്തമായ പ്രതിഷേധം വൈറല്‍
 

Latest Videos
Follow Us:
Download App:
  • android
  • ios