യുവാവ്, അതിനെ പ്രകോപിപ്പിക്കാൻ നോക്കുന്നതും കാണാം. ഇടയ്ക്ക് പാമ്പ് അയാൾക്ക് നേരെ തിരിയുകയും കടിക്കാനായുകയും ഒക്കെ ചെയ്യുന്നതും വീഡിയോയിൽ കാണാം.
ചില വീഡിയോകൾ കാണുമ്പോൾ അറിയാതെ നമ്മൾ ചോദിച്ചു പോകാറില്ലേ, ശരിക്കും എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് എന്ന്. ഇതാ അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. പാമ്പുകളുടെ അനേകം അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ടെങ്കിലും ഇതുപോലെ ഒരു വീഡിയോ നമ്മൾ ഇതിന് മുമ്പ് കണ്ടുകാണാൻ ഇടയില്ല. തൊപ്പി വച്ച രാജവെമ്പാലയെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിലിതാ അത്തരത്തിൽ ഒരു വീഡിയോയാണ് ഇത്.
നെയ്തെടുത്തൊരു ക്യൂട്ട് തൊപ്പിയുമായി നിൽക്കുന്ന രാജവെമ്പാലയുടേതാണ് വീഡിയോ. അടുത്തായി ഒരു യുവാവിരുന്ന് വെള്ളമോ മറ്റോ കുടിക്കുന്നതും വീഡിയോയിൽ കാണാം. എന്നാലും ഇതെങ്ങനെ സാധിക്കുന്നു എന്നാണ് നെറ്റിസൺസ് അമ്പരപ്പോടെ ചോദിക്കുന്നത്. സഹബത് ആലം എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
വീഡിയോയിൽ കാണുന്നത് ഒരു യുവാവ് ഒരു മരക്കൂട്ടത്തിനിടയിൽ ഇരിക്കുന്നതാണ്. അയാൾക്ക് മുന്നിലായി ഒരു രാജവെമ്പാലയേയും കാണാം. മനോഹരമായി നെയ്തെടുത്ത ഒരു തൊപ്പി അതിന്റെ തലയിൽ ചുറ്റിയിരിക്കുന്നതാണ് ആളുകളെ അമ്പരപ്പിക്കുന്നത്.
യുവാവ്, അതിനെ പ്രകോപിപ്പിക്കാൻ നോക്കുന്നതും കാണാം. ഇടയ്ക്ക് പാമ്പ് അയാൾക്ക് നേരെ തിരിയുകയും കടിക്കാനായുകയും ഒക്കെ ചെയ്യുന്നതും വീഡിയോയിൽ കാണാം. പാമ്പിന്റെ വാലിൽ പിടിച്ചും മറ്റും യുവാവ് പാമ്പിനെ ശല്ല്യപ്പെടുത്തുന്നതും അത് യുവാവിന് നേരെ വേഗത്തിൽ തിരിയുന്നതും വീഡിയോയിൽ കാണാം.
എന്നാൽ, നിരന്തരം പാമ്പുകളുടെ വീഡിയോ യുവാവ് പങ്കുവയ്ക്കാറുണ്ട്. അനേകങ്ങളാണ് ഈ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. എങ്ങനെയാണ് ഈ തൊപ്പി അയാൾ പാമ്പിനെ ധരിപ്പിച്ചത് എന്നാണ് പലരും കൗതുകം കൊണ്ടത്. ഇത് വളരെ ക്യൂട്ട് ആണ് എന്ന് കമന്റ് നൽകിയവരും ഉണ്ട്.
എന്നാൽ, അതേസമയം തന്നെ ഇത് ജീവികളെ ഉപദ്രവിക്കുന്നതിന്റെ പരിധിയിൽ വരുമെന്ന സത്യം ചൂണ്ടിക്കാട്ടിയവരും ഉണ്ട്. എന്തിനാണ് ആ പാമ്പിനെ ഇങ്ങനെ ശല്ല്യപ്പെടുത്തുന്നത് എന്നായിരുന്നു അവരുടെ ചോദ്യം.


