ആദ്യം യുവാവ് കരടിയെ നോക്കുന്നതും പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. എന്നാൽ, കരടി ​ഗുഹയുടെ വാതിൽക്കൽ തന്നെ നിൽക്കുകയാണ്.

വന്യമൃ​ഗങ്ങളും മനുഷ്യരും നേരെനേരെ വന്നാൽ ചിലപ്പോൾ വലിയ അപകടം സംഭവിക്കും. എന്നാൽ, ചിലപ്പോൾ ഭാ​ഗ്യം കൊണ്ട് രക്ഷപ്പെടുന്ന അവസ്ഥയുമുണ്ടാകും. എന്തായാലും, അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ഒരു ​ഗുഹയിൽ കയറിയ യുവാവിന്റെ നേർക്കുനേർ ഒരു കരടി വരുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പിന്നീട് എന്ത് സംഭവിച്ചു എന്നതാണ് ഇപ്പോൾ നെറ്റിസൺസിനെ ആകാംക്ഷയിൽ ആക്കിയിരിക്കുന്നത്. നമ്മൾ ഒരു കരടിയെ മുന്നിൽ കണ്ടാൽ മറുഭാ​ഗത്ത് കൂടി ഓടി രക്ഷപ്പെടും. എന്നാൽ, ഇവിടെ ഓടി രക്ഷപ്പെടാൻ സാധിക്കാത്ത അവസ്ഥയാണെങ്കിലോ? അതാണ് ഈ യുവാവിന്റെ കാര്യത്തിലും സംഭവിച്ചത്. ഒരു ​ഗുഹയിലാണ് യുവാവ് ഉള്ളത്. ആ ​ഗുഹയുടെ വഴി അടച്ചുകൊണ്ടാണ് കരടി അവിടേക്ക് പ്രവേശിക്കുന്നത്. 

അതോടെ യുവാവ് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ എത്തുന്നു. ആദ്യം യുവാവ് കരടിയെ നോക്കുന്നതും പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. എന്നാൽ, കരടി ​ഗുഹയുടെ വാതിൽക്കൽ തന്നെ നിൽക്കുകയാണ്. അവിടെ നിന്നും പോകാനുള്ള ഒരു ശ്രമവും അത് നടത്തുന്നില്ല. പിന്നീട്, അത് യുവാവിന്റെ അടുത്തെത്തുന്നു. യുവാവും കരടിയുടെ അടുത്തേക്ക് നടക്കുന്നുണ്ട്. പിന്നീട്, കരടി വളരെ കൗതുകത്തോടെ യുവാവിനെ നോക്കുന്നതാണ് കാണുന്നത്. അത് യുവാവിനെ ഉപദ്രവിക്കുന്നില്ല എന്നതും അയാളുടെ അടുത്ത് തന്നെ നിൽക്കുകയാണ് എന്നതും ആളുകളെ അത്ഭുതപ്പെടുത്തി. 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്നാലും ഇത് എന്താണ് ഇങ്ങനെ ഒരു കരടി എന്നായിരുന്നു പലരുടേയും സംശയം. ഇത് ആരോ വളർത്തുന്ന കരടി ആയിരിക്കും, അല്ലെങ്കിൽ യുവാവിന് പരിചയമുള്ള കരടി ആയിരിക്കും. അല്ലെങ്കിൽ അത് ഇങ്ങനെയല്ലല്ലോ പെരുമാറുക എന്ന് ചോദിച്ചവരും ഉണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം