കയ്യിൽ എന്തോ തടഞ്ഞതിന് പിന്നാലെ അയാൾ അതിനെ പിടിച്ചുയർത്തുന്നു. അതിനെ കണ്ടപ്പോഴാണ് അതൊരു മുതലയാണ് എന്ന് അയാൾക്ക് മനസിലാവുന്നത്. അതൊരു കു‍ഞ്ഞ് മുതല ആയിരുന്നു.

എപ്പോഴാണ്, എവിടെയാണ് അപകടങ്ങൾ പതിയിരിക്കുന്നത് എന്ന് നമുക്ക് അറിയാൻ സാധിക്കില്ല. ചിലപ്പോഴായിരിക്കും തലനാരിഴയ്ക്ക് നാം ജീവനും കൊണ്ട് രക്ഷപ്പെടുന്നത്. അങ്ങനെയുള്ള അനേകം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ നമ്മുടെ മുന്നിലെത്തുന്നത്. അതുപോലെ ഒരു ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഭാ​ഗ്യം കൊണ്ട് രക്ഷപ്പെട്ടു എന്നൊക്കെ നമ്മൾ പറയാറില്ലേ? അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത് എന്നാണ് വീഡിയോ കാണുമ്പോൾ തോന്നുക. 

ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കാണാൻ കഴിയുന്നത് ഒരു യുവാവ് ഒരു പുഴയിലിറങ്ങി നിൽക്കുന്നതാണ്. സുഹൃത്ത് യുവാവിനെ റെക്കോർഡ് ചെയ്യുന്നുമുണ്ട്. യുവാവ് വളരെ ആസ്വദിച്ചാണ് വെള്ളത്തിലിറങ്ങി നിൽക്കുന്നതും കുളിക്കാൻ ഒരുങ്ങുന്നതും. ക്യാമറയിലേക്ക് നോക്കുന്നതും പോസ് ചെയ്യുന്നതും എന്തൊക്കെയോ പറയുന്നതും എല്ലാം വീഡിയോയിൽ കാണാം. 

പെട്ടെന്നാണ് അയാൾക്ക് കാലിനടുത്തായി എന്തോ തടയുന്നത് പോലെ തോന്നുന്നത്. അയാൾ പതിയെ വെള്ളത്തിൽ നിന്നും അതെന്താണ് എന്ന് നോക്കുന്നുണ്ട്. കയ്യിൽ എന്തോ തടഞ്ഞതിന് പിന്നാലെ അയാൾ അതിനെ പിടിച്ചുയർത്തുന്നു. അതിനെ കണ്ടപ്പോഴാണ് അതൊരു മുതലയാണ് എന്ന് അയാൾക്ക് മനസിലാവുന്നത്. അതൊരു കു‍ഞ്ഞ് മുതല ആയിരുന്നു. ആ നിമിഷം തന്നെ അയാൾ മുതലയെ വെള്ളത്തിലേക്ക് തന്നെ ഇട്ടശേഷം ഭയന്നോടുന്നതാണ് പിന്നെ കാണാൻ പറ്റുന്നത്. അയാൾ ഓടിച്ചെന്ന് തോണിയിൽ കയറുന്നതും കാണാം. 

View post on Instagram

അയാൾ ആകെ ഭയന്നാണ് ഇരിക്കുന്നത്. തോണിയിൽ കയറിയപ്പോഴും ആളുടെ വിറ മാറിയിട്ടില്ല. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. അതൊരു കുഞ്ഞ് മുതലയായത് അയാളുടെ ഭാ​ഗ്യം തന്നെയാണ് എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. ചില മനുഷ്യർക്ക് ശരിക്കും ഭാ​ഗ്യമുണ്ട് എന്നാണ് മറ്റ് ചിലർ കമന്റ് നൽകിയത്. 

ഞെട്ടിയോ? ആ ഞെട്ടി; ആരുടേയും കണ്ണിൽ പെടാതെ അകത്തേക്ക്, ഒറ്റനിമിഷം കൊണ്ട് ലഡുവും കൊണ്ട് മുങ്ങി; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം