Asianet News MalayalamAsianet News Malayalam

ഭയപ്പെടുത്തും ഈ വീഡിയോ; കൂറ്റൻ ​ഗുഹയ്‍ക്കകത്ത് സാഹസികരുടെ സംഘം, നിറയെ വെള്ളം, വഴിയുമില്ല, സംഭവിച്ചത്

കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും ആഴം കൂടാൻ തുടങ്ങി. ആ വെള്ളത്തിലൂടെയാണ് സംഘം നീങ്ങുന്നത്. ​ഗു​ഹയുടെ വീതിയും കുറഞ്ഞ് തുടങ്ങി. പിന്നീട്, അവർക്ക് ശരിയായി നിൽക്കാൻ പോലും സാധിക്കാത്ത തരത്തിലേക്ക് ഇടുങ്ങിയ ​ഗുഹയാണ് കാണുന്നത്.

man nearly drown in cave during exploration rlp
Author
First Published Nov 8, 2023, 8:36 AM IST

സാഹസികത ഇഷ്ടപ്പെടുന്ന അനേകം ആളുകൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, അത്തരത്തിൽ സാഹസിക യാത്രകൾ നടത്തി അപകടത്തിലാവുന്ന അവസ്ഥകളും ഉണ്ടാകാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അടുത്തിടെ സോഷ്യൽ മീഡിയ സെൻസേഷനായ ഡോ. മാറ്റ് കാരിക്കർ പുതുതായി ഒരു കൂറ്റൻ ​ഗുഹ വാങ്ങിയിരുന്നു. അവിടേക്ക് യാത്ര പോയ സംഘമാണ് ഭയപ്പെടുത്തുന്ന അവസ്ഥയിൽ പെട്ടത്.  

ഈ ​ഗുഹയിലേക്ക് യാത്ര പോയതാണ് സാഹസികത ഇഷ്ടപ്പെടുന്ന ഒരു സംഘം. എന്നാൽ, സഞ്ചരിച്ച് കുറച്ച് അകത്തെത്തിയപ്പോഴേക്കും വഴി ഇടുക്കമുള്ളതായി തീരുകയായിരുന്നു. അതുകൊണ്ടും തീർന്നില്ല. ഇവിടെ നിറയെ വെള്ളവുമായിരുന്നു. അതോടെ ഇതില്‍ ഒരാള്‍ക്ക് ശരിക്കും നീങ്ങാനോ ശ്വസിക്കാനോ ഒന്നും തന്നെ കഴിയാതായി. അയാൾ പരിഭ്രാന്തനാവുകയും ചെയ്തു. 

വീഡിയോയിൽ ഒരും സംഘം ആളുകൾ ​ഗുഹയിലൂടെ നീങ്ങുന്നത് കാണാം. ​ഗുഹയിൽ ആകെയും വെള്ളമാണ്. ആ വെള്ളത്തിലൂടെയാണ് സംഘം നീങ്ങുന്നത്. എന്നാൽ, കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും ആഴം കൂടാൻ തുടങ്ങി. ആ വെള്ളത്തിലൂടെയാണ് സംഘം നീങ്ങുന്നത്. ​ഗു​ഹയുടെ വീതിയും കുറഞ്ഞ് തുടങ്ങി. പിന്നീട്, അവർക്ക് ശരിയായി നിൽക്കാൻ പോലും സാധിക്കാത്ത തരത്തിലേക്ക് ഇടുങ്ങിയ ​ഗുഹയാണ് കാണുന്നത്. കാണുന്നവർക്ക് പോലും ശ്വാസംമുട്ടുണ്ടാക്കുന്ന വിധത്തിലുള്ളതാണ് ​ഗുഹയ്‍ക്കകത്തെ കാഴ്ചകൾ. എന്നാൽ, സാഹസികത ഇഷ്ടപ്പെടുന്നവർ ഇത്തരം യാത്രകൾ തെരഞ്ഞെടുക്കും എന്ന് തെളിയിക്കുന്നതാണ് വീഡിയോ. 

Underground Explorers ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് യൂട്യൂബിൽ പങ്ക് വച്ചിരിക്കുന്ന വീഡിയോ കണ്ടത്. ഇത് കാണാൻ തന്നെ ബുദ്ധിമുട്ടാണ് എന്നാണ് പലരും പറഞ്ഞിരിക്കുന്നത്. 'കാണുമ്പോൾ തന്നെ പേടിയാകുന്നു, ഏതായാലും നിങ്ങളെല്ലാവരും സുരക്ഷിതരാണ് എന്ന് പ്രതീക്ഷിക്കുന്നു' എന്നും പലരും കമന്റ് ചെയ്തു. 

വായിക്കാം: 88 ലക്ഷം രൂപ സമാഹരിച്ചു, ലോകത്തിലെ ആദ്യത്തെ യോനീ മ്യൂസിയം വീണ്ടും തുറന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

 

Follow Us:
Download App:
  • android
  • ios