ഒരാൾ ജൽമുരി തയ്യാറാക്കി വിൽക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഭക്ഷണപ്രേമികളെ അമ്പരപ്പിക്കുന്നത്.

ഇന്ത്യ സ്ട്രീറ്റ് ഫുഡ്ഡിന് വളരെ പേരുകേട്ട രാജ്യമാണ്. ഓരോ ന​ഗരത്തിനും ഉണ്ടാവും അവരുടേതായ ഓരോ വിഭവങ്ങൾ. സ്ട്രീറ്റ് ഫുഡുകളുടെ രുചി അനുഭവിച്ചറിയുന്നതിന് വേണ്ടി മാത്രം യാത്രകൾ ചെയ്യുന്ന ആളുകൾ പോലുമുണ്ട്. അതുപോലെ, ബം​ഗാളിലുള്ളവർക്ക് ഏറെ പ്രിയപ്പെട്ട അവരുടെ ഒരു സ്ട്രീറ്റ്ഫുഡ് ആണ് ജല്‍മുരി. 

പൊരിയാണ് ജൽമുരിയിൽ പ്രധാനമായും ചേർക്കുന്നത്. ഒപ്പം പച്ചക്കറിയും ചട്ണിയും ഒക്കേ ചേരുമ്പോൾ ഒരു വല്ലാത്ത രുചി തന്നെയാണ് ജൽമുരിക്ക്. ഒരുപാട് ആളുകളുടെ പ്രിയപ്പെട്ട വിഭവം കൂടിയാണ് ഇത്. എന്നാൽ, ബം​ഗാളിലെ ഈ വിഭവം ലണ്ടനിൽ ഒരു ഇം​ഗ്ലീഷുകാരൻ അതുപോലെ ഉണ്ടാക്കി വിൽക്കുന്ന രം​ഗം കാണാൻ സാധിക്കുമോ? 

സാധിക്കും എന്നാണ് ഈ വീഡിയോ തെളിയിക്കുന്നത്. ലണ്ടനിൽ ഒരാൾ ജൽമുരി തയ്യാറാക്കി വിൽക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഭക്ഷണപ്രേമികളെ അമ്പരപ്പിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് explorewithrehans എന്ന ഫുഡ് വ്ലോ​ഗറാണ്. 

വീഡിയോയിലെ ജൽമുരി എക്സ്പ്രസ് കാണുമ്പോൾ ശരിക്കും ഇത് ഇന്ത്യയിലെ ഏതോ തെരുവാണ് എന്ന് തോന്നും. അതുപോലെ ഒരു വണ്ടിയിൽ, എങ്ങനെയാണോ ബം​ഗാളിൽ ജൽമുരി ഉണ്ടാക്കി വിൽക്കുന്നത് അതുപോലെയാണ് ഇവിടെയും വിൽക്കുന്നത്. 

View post on Instagram

എന്തായാലും, വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരാൾ കമന്റ് നൽകിയിരിക്കുന്നത്, ജൽമുരി വില്പനക്കാർ അയാളെ വല്ലാതെ ബാധിച്ചു, അങ്ങനെയാണ് അയാൾ ജൽമുരി വിൽക്കാൻ തുടങ്ങിയത് എന്നാണ്. മറ്റൊരാൾ പറഞ്ഞിരിക്കുന്നത്, ഇന്ത്യക്കാരെ പോലെ തന്നെയാണ് ഇയാൾ ജൽമുരിയുണ്ടാക്കി വിൽക്കുന്നത് എന്നാണ്. 

ഏതായാലും, ഈ വണ്ടിയും കച്ചവടക്കാരനും ജൽമുരിയും ഒക്കെ കാണുമ്പോൾ ഇത് ഇന്ത്യയാണോ എന്ന് ആരായാലും ഒന്ന് സംശയിച്ച് പോകും. 

ഇരിക്കട്ടെ വെറൈറ്റി, ചോറും റൊട്ടിയുമൊന്നുമല്ല, ലം​ഗാറിൽ വിളമ്പിയത് ബനാന മിൽക്ക് ഷേക്ക്, വീഡിയോ വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം