Asianet News MalayalamAsianet News Malayalam

പതിഞ്ഞത് സിസിടിവിയിൽ, മുറിയിൽ മൂടിപ്പുതച്ച് കിടന്നുറങ്ങി യുവാവ്, പെട്ടെന്ന് ക്ഷണിക്കാതെ ഒരതിഥി!

ഈ സമയത്തൊന്നും ഇവിടെ മൂടിപ്പുതച്ചുറങ്ങുകയായിരുന്ന യുവാവ് ഇതൊന്നും അറിഞ്ഞതുമില്ല, ഉണർന്നതുമില്ല. അകത്ത് കയറിയ കരടി മുറിയിലാകെ തകൃതിയായി തിരയുകയാണ്.

man sleeping peacefully in his room bear came cctv footage viral video
Author
First Published Aug 27, 2024, 10:17 AM IST | Last Updated Aug 27, 2024, 10:17 AM IST

നമ്മുടെ മുറിയിൽ ഒരു ശല്ല്യവും ഇല്ലാതെ മൂടിപ്പുതച്ച് കിടന്നുറങ്ങുക. എല്ലാവർക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ് അല്ലേ? എന്നാൽ, അവിടേക്ക് ക്ഷണിക്കപ്പെടാതെ തന്നെ ഒരു അതിഥി കയറി വന്നാൽ എന്ത് ചെയ്യും? ആ അതിഥി അല്പം പേടിക്കേണ്ടയൊന്നാണെങ്കിലോ? അതാണ് ഇവിടെ  സംഭവിച്ചത്. ഒരു യുവാവ് ഉറങ്ങവെ മുറിയിലേക്ക് കയറി വന്നത് ഒരു കരടിയാണ്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ‌ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

@Yoda4ever എന്ന യൂസറാണ് വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു വീട്ടിലേക്ക് അതിക്രമിച്ച് കയറുന്ന ഒരു കരടിയെയാണ്. കരടി വാതിൽ തുറന്ന് അകത്ത് കയറുന്നത് മുതൽ വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പുറത്ത് നിന്നും കരടി നടന്നു വരുന്നതും വാതിൽ തുറന്ന് യാതൊരു സങ്കോചവും കൂടാതെ അകത്തേക്ക് കയറുന്നതും കാണാം. 

പിന്നെ കാണുന്നത് കരടി മുറിയിലേക്ക് കയറിയതാണ്. പിന്നീട്, അവിടെ എന്താണ് ഉള്ളതെന്ന് തിരയുന്ന കരടിയെയും കാണാം. ഈ സമയത്തൊന്നും ഇവിടെ മൂടിപ്പുതച്ചുറങ്ങുകയായിരുന്ന യുവാവ് ഇതൊന്നും അറിഞ്ഞതുമില്ല, ഉണർന്നതുമില്ല. അകത്ത് കയറിയ കരടി മുറിയിലാകെ തകൃതിയായി തിരയുകയാണ്. ടേബിളിന്റെ അടിയിലും മുറിയിലും ആകെ കരടി പരതുന്നത് കാണാം. ആ സമയത്ത് യുവാവ് കണ്ണ് തുറന്ന് നോക്കുന്നത് കാണാം. ഉറക്കത്തിൽ നിന്നും പെട്ടെന്ന് ഉണർന്നതായതുകൊണ്ട് ആദ്യം ആൾക്ക് കാര്യമൊന്നും മനസിലായില്ല തോന്നുന്നു. 

മുറിയിൽ കരടി കയറി എന്ന് മനസിലാക്കിയതോടെ യുവാവ് ഞെട്ടിയുണരുന്നു. പിന്നീട് പുറത്ത് കടക്കാൻ പോകുന്നു. അതിനിടയിൽ ടേബിളിൽ കിടക്കുന്ന തന്റെ ഫോൺ എടുക്കാൻ യുവാവ് മറക്കുന്നില്ല. കരടിയും യുവാവിന്റെ പിന്നാലെ പോകുന്നുണ്ട്. കരടി പുറത്ത് കടന്ന് നോക്കുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്. 

എന്തായാലും, വീഡിയോ വൈറലായി മാറി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റ് നൽകിയത്. ഉറക്കമുണരുമ്പോൾ തൊട്ടടുത്ത് കരടിയെ കാണുന്നു, ഇതൊരു സ്വപ്നമാണോ അതോ യാഥാർത്ഥ്യമാണോ എന്ന് മനസിലാകാത്ത അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റ് ചിലർ വേറെ ചില കരടികളുടെ വീഡിയോയും കമന്റായി നൽകിയിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios