വിസ്മയിപ്പിക്കുന്ന വീഡിയോ എന്നാണ് മിക്കവരും വീഡിയോയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ആരേയും മയക്കുന്നതാണ് വീഡിയോയിൽ കാണുന്ന സ്ഥലം എന്നും ചിലർ കമന്റുകൾ നൽകി.

വിരസമായ ജീവിതം മടുക്കുമ്പോഴാണോ ആളുകൾ സാഹസികമായ കാര്യങ്ങൾ ചെയ്യുന്നത്? അറിയില്ല അല്ലേ? എന്നാൽ, ചില ആളുകൾ സാഹസികതയെ ഇഷ്ടപ്പെടുന്നവരാണ് എന്ന് നമുക്ക് അറിയാം. പക്ഷേ, കാണുന്നവരെ പലപ്പോഴും ഇത് ഭയപ്പെടുത്താറുണ്ട്. ഇന്ന്, ഈ സോഷ്യൽ മീഡിയാ കാലത്ത് അത്തരത്തിലുള്ള അനേകം വീഡിയോയാണ് വൈറലാവാറുള്ളത്. അതുപോലെ പാകിസ്ഥാനിൽ നിന്നുമുള്ള ഒരു വീഡിയോയും വൈറലായി. 

ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച പാലങ്ങളിൽ ഒന്നായ പാകിസ്ഥാനിലെ തൂക്കുപാലത്തിൽ കൂടി നടക്കുന്ന ഒരാളെയാണ് വീഡിയോയിൽ കാണുന്നത്. പാക്കിസ്ഥാനിലെ ഹുൻസയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. അതുപോലെ ഗിൽജിത് ബാൾട്ടിസ്ഥാനിലെ ഏറ്റവും നീളം കൂടിയ പാലമായും ഇത് അറിയപ്പെടുന്നു. പാലത്തിന് ചുറ്റും പർവതങ്ങളും കാണാം. കയറുകളും മരപ്പലകകളും കൊണ്ടാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 

Zeeteevee എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. പാകിസ്ഥാനിലെ ഹുൻസയിൽ സ്ഥിതി ചെയ്യുന്ന തൂക്കുപാലം, ഒരു കരയിൽ നിന്നും മറുകരയിലെ ​ഗ്രാമത്തിലെത്താൻ വേണ്ടിയാണ് ഇത് ഉപയോ​ഗിക്കുന്നത് എന്ന് ഇതിനൊപ്പം കുറിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. 

View post on Instagram

വിസ്മയിപ്പിക്കുന്ന വീഡിയോ എന്നാണ് മിക്കവരും വീഡിയോയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ആരേയും മയക്കുന്നതാണ് വീഡിയോയിൽ കാണുന്ന സ്ഥലം എന്നും ചിലർ കമന്റുകൾ നൽകി. എന്നാൽ, മറ്റൊരാൾ കുറിച്ചിരിക്കുന്നത് ആളുകൾ തമാശയ്ക്കും സാഹസികതയ്ക്കും വേണ്ടി ഈ പാലം ഉപയോ​ഗിക്കുന്നത് അവസാനിപ്പിക്കണം എന്നാണ്. അതുപോലെ, കാറ്റും മറ്റും വന്നാൽ ഇത്തരത്തിലുള്ള പാലങ്ങൾ വളരെ അപകടകാരികളാണ് എന്നും ജീവൻ തന്നെ അത് അപകടത്തിലാക്കിയേക്കും എന്നും മറ്റൊരാൾ വീഡിയോയ്ക്ക് കമന്റ് നൽകി.