അയാൾക്ക് പകരം വേറെ ആരാണെങ്കിലും മുതലകളെ കാണുന്ന മാത്രയിൽ പിന്തിരിഞ്ഞോടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഏതായാലും നമ്മുടെ വീഡിയോയിൽ ഉള്ളയാൾ സധൈര്യം മുതലകൾക്ക് നേരെ നടന്നടുക്കുകയാണ്. 

മദ്യപിച്ചാൽ ചിലരെല്ലാം അവരല്ലാതായി മാറാറുണ്ട്. എന്നാൽ, ആ നേരത്ത് കാണിക്കുന്ന ചില വിഡ്ഢിത്തങ്ങൾ ചിലപ്പോൾ സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടാൻ കാരണമായിത്തീരുകയും ചെയ്യും. അത്തരത്തിൽ ഒരു മണ്ടത്തരമാണ് ഈ വീഡിയോയിൽ ഉള്ളയാളും ചെയ്തത്. നമുക്ക് അറിയാം, ഏറ്റവും അപകടകാരിയായ ജീവികളിൽ ഒന്നാണ് മുതല. കടിച്ചു കീറി കൊന്നുകളയാൻ അവയ്ക്ക് ഒരു മടിയും ഇല്ല. എന്നാൽ, ഈ വീഡിയോയിൽ ഉള്ളയാൾ നേരെ നടന്നു പോകുന്നത് ഒന്നല്ല രണ്ട് മുതലകൾക്ക് നേരെയാണ്. 

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽ കാപ്ഷനിൽ രാജ്യത്തെ മദ്യത്തിന്റെ ശക്തി എന്ന് എഴുതിയിട്ടുണ്ട്. വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് ഒരു ചതുപ്പ് നിലത്തിലൂടെ ഒരാൾ നടന്നു വരുന്നതാണ്. അവിടെ അങ്ങുമിങ്ങുമായി വെള്ളം കിടക്കുന്നുണ്ട്. എന്നാൽ, അതിന് അധികം അകലെ അല്ലാതെ രണ്ട് മുതലകൾ കരയ്‍ക്ക് കയറി വിശ്രമിക്കുന്നത് കാണാം. അതേ സമയം രണ്ടാമതൊന്ന് ചിന്തിക്കാതെ ഈ മനുഷ്യൻ നേരെ നടന്നടുക്കുന്നത് ഈ രണ്ട് മുതലകൾക്കും നേരെയാണ്. 

മണ്ണ് നിറഞ്ഞ പാടം കടന്ന് അയാൾ നേരെ മുതലകൾക്ക് നേരെ നടന്നടുക്കുന്നു. ഒരിക്കൽ പോലും അയാൾക്ക് പിന്നോട്ട് നടക്കണം എന്ന് തോന്നുന്നില്ല. അയാൾക്ക് പകരം വേറെ ആരാണെങ്കിലും മുതലകളെ കാണുന്ന മാത്രയിൽ പിന്തിരിഞ്ഞോടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഏതായാലും നമ്മുടെ വീഡിയോയിൽ ഉള്ളയാൾ സധൈര്യം മുതലകൾക്ക് നേരെ നടന്നടുക്കുകയാണ്. 

എന്നാൽ, അയാളുടെ ഭാ​ഗ്യം കൊണ്ടോ എന്തോ ആൾ തൊട്ടടുത്തെത്തിയപ്പോഴേക്കും മുതലകൾ രണ്ടും വെള്ളത്തിലേക്ക് ചാടുന്നതാണ് കാണാൻ കഴിയുന്നത്. ഏതായാലും ഷെയർ ചെയ്ത് അധികം കഴിയുന്നതിന് മുമ്പ് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അനേകം പേരാണ് വീഡിയോ കണ്ടത്. 

Scroll to load tweet…