വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അപകടകരമായ ഇത്തരം ഒരു സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ഒന്നും ഇല്ലാതെ ഉള്ള ഈ പ്രവൃത്തിക്ക് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും വലിയ വിമർശനമാണ് ഉയരുന്നത്.

സാഹസികത നല്ലതാണ്. പക്ഷേ, വീണ്ടുവിചാരം ഇല്ലാതെ നടത്തുന്ന പല സാഹസിക പ്രവൃത്തികളും പലപ്പോഴും നമ്മുടെ ജീവിതത്തെ തന്നെ അപകടത്തിൽ ആക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയെ ഞെട്ടിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ നിശ്ചലമായ ന്യൂയോർക്ക് നഗരത്തിലെ ഒരു തെരുവിലൂടെ തൻറെ നായയുമായി നടക്കാൻ ഇറങ്ങിയ ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. റോഡുകളിലൂടെ കുത്തി ഒഴുകുന്ന വെള്ളത്തെ തെല്ലും വകവയ്ക്കാതെയാണ് യുവാവിന്റെ സാഹസിക യാത്ര.

ഇൻസ്റ്റ‌ഗ്രാമിൽ പങ്കിട്ട ഈ ഫൂട്ടേജ് നഗരത്തെ അടുത്തിടെ ആകെ ഭയപ്പെടുത്തിയ വെള്ളപ്പൊക്കത്തിന്റെ ഭീകരത കാണിക്കുന്നതാണ്. ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ നഗരത്തിലെ തെരുവുകൾ മുഴുവൻ വെള്ളത്തിൽ മുങ്ങി നിൽക്കുന്ന കാഴ്ചയാണ് ദൃശ്യങ്ങളിൽ ഉള്ളത്. എന്നാൽ, ഇതൊന്നും വകവയ്ക്കാതെയാണ് യുവാവ് നായയോടൊപ്പം നടക്കാനായി തെരുവിൽ ഇറങ്ങി നിൽക്കുന്നത്. മഴയുടെ ദൃശ്യങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്യുന്നതും വീഡിയോയിൽ കാണാം. യുവാവിന്റെ മുട്ടിനു മുകളിൽ വെള്ളം കെട്ടിനിൽക്കുന്ന കാഴ്ചയും ആശങ്കപ്പെടുത്തുന്നതാണ്.

വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അപകടകരമായ ഇത്തരം ഒരു സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ഒന്നും ഇല്ലാതെ ഉള്ള ഈ പ്രവൃത്തിക്ക് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും വലിയ വിമർശനമാണ് ഉയരുന്നത്.

View post on Instagram

എന്നാൽ, നായയുടെ പ്രാഥമിക ആവശ്യങ്ങൾ സാധിക്കുന്നതിനു വേണ്ടി ആയിരിക്കാം ഇത്തരമൊരു സാഹചര്യത്തിൽ പുറത്തിറങ്ങിയത് എന്നാണ് വീഡിയോ കണ്ട ചിലർ അഭിപ്രായപ്പെട്ടത്. എന്നാൽ, കാര്യം എന്തുതന്നെയായാലും വെള്ളപ്പൊക്കത്തിനിടയിൽ പുറത്തേക്ക് പോകുന്നത് വ്യക്തികൾക്ക് മാത്രമല്ല, അവരുടെ വളർത്തുമൃഗങ്ങൾക്കും കാര്യമായ അപകടസാധ്യതകൾ ഉണ്ടാക്കുമെന്നും നെറ്റിസൺസിന്റെ ഭാഗത്തുനിന്നും വിമർശനം ഉയർന്നു