ഭക്ഷണം പാകം ചെയ്യുന്നതെല്ലാം ഭാര്യയാണ്. സിംഗ് സ്റ്റാൾ നോക്കിനടത്തുകയും വില്പന നടത്തുകയും ചെയ്യുന്നു. ചോറും കറിയും, റൊട്ടി, പക്കോഡ, മാംഗോ ലെസ്സി തുടങ്ങിയവയെല്ലാം ഇവരുടെ കടയിൽ വിൽക്കുന്നതും വീഡിയോയിൽ കാണാം.
എട്ടൊമ്പത് മണിക്കൂർ ഓഫീസിലിരുന്ന് ജോലി ചെയ്യുക. തളർന്ന് വീട്ടിൽ തിരിച്ചെത്തുക. ശമ്പളമൊക്കെ ഇഷ്ടം പോലെ കിട്ടുമെങ്കിലും ചിലരെയെല്ലാം ഇത് മടുപ്പിക്കാറുണ്ട്. അതുപോലെ തന്നെ ഓഫീസ് ജോലികളേക്കാൾ കൂടുതലായി പലരും ഇന്ന് തങ്ങൾക്ക് ഇഷ്ടപ്പെട്ട മറ്റെന്തെങ്കിലും ജോലികൾ ചെയ്യാനോ തങ്ങളുടെ പാഷന്റെ പിറകെ പോകാനോ ഒക്കെ ഇഷ്ടപ്പെടാറുണ്ട്.
അങ്ങനെ, യുഎസ്സിൽ മൂന്നുവർഷം ഐടി മേഖലയിൽ ജോലി ചെയ്ത ശേഷം സ്വന്തം നാട്ടിലേക്ക് തിരികെ വന്ന് സ്ട്രീറ്റ് ഫുഡ് വിൽക്കാൻ ആരംഭിച്ചിരിക്കുകയാണ് ഈ യുവാവ്. മൊഹാലിയിലാണ് മനീന്ദർ സിംഗ് സ്ട്രീറ്റ് ഫുഡ് വില്പന ആരംഭിച്ചത്.
ഒമർ എന്ന കണ്ടന്റ് ക്രിയേറ്റർ നടത്തുന്ന ‘Foodler’ എന്ന ഇൻസ്റ്റഗ്രാം ചാനലിലാണ് മനീന്ദർ സിംഗിനെയും സ്ട്രീറ്റ് ഫുഡ് സ്റ്റാളിനെയും കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത്. ജനുവരിയിലാണ് സിംഗ് നാട്ടിലേക്ക് തിരികെ വന്നത് ശേഷം പഞ്ചാബിലെ മൊഹാലിയിൽ സ്ട്രീറ്റ് ഫുഡ് വില്പന ആരംഭിക്കുകയായിരുന്നത്രെ.
ന്യൂയോർക്ക് സിറ്റിയിലാണ് ജീവിച്ചിരുന്നത് എന്നതിന്റെ തെളിവായി വീഡിയോയിൽ സിംഗ് തന്റെ ലൈസൻസ് കാണിക്കുന്നത് കാണാം. ടെക്, റീടെയിൽ, ഐടി മേഖലയിലായി 12 വർഷം സിംഗ് ജോലി ചെയ്തു.
മൂന്നുവർഷം ടെക്കിയായി യുഎസ്സിൽ ജോലി ചെയ്തു. തന്നെ ഡീപോർട്ട് ചെയ്തതല്ല എന്നും താൻ ജന്മനാട്ടിലേക്ക് തിരികെ വന്നതാണ് എന്നും സിംഗ് പറയുന്നു. മൊഹാലിയിലെ പ്രശസ്തമായ 3B2 സ്ട്രീറ്റിലാണ് സിംഗും ഭാര്യയും തങ്ങളുടെ ഫുഡ് സ്റ്റാൾ നടത്തുന്നത്.
ഭക്ഷണം പാകം ചെയ്യുന്നതെല്ലാം ഭാര്യയാണ്. സിംഗ് സ്റ്റാൾ നോക്കിനടത്തുകയും വില്പന നടത്തുകയും ചെയ്യുന്നു. ചോറും കറിയും, റൊട്ടി, പക്കോഡ, മാംഗോ ലെസ്സി തുടങ്ങിയവയെല്ലാം ഇവരുടെ കടയിൽ വിൽക്കുന്നതും വീഡിയോയിൽ കാണാം.
ഭാര്യ 20 വർഷമായി പാചകം ചെയ്യുന്നുണ്ട്. അപ്പോൾ താനും നാട്ടിൽ വന്ന് അത് ചെയ്യാമെന്ന് കരുതി എന്നാണ് സിംഗ് പറയുന്നത്. ഭാര്യ രാവിലെ എഴുന്നേറ്റ് പാചകം ചെയ്യും. ഒരു മണിയാകുമ്പോൾ ഇവയെല്ലാമായി സിംഗ് കടയിലെത്തുകയും വില്പന തുടങ്ങുകയും ചെയ്യും. മൂന്ന് മണിയാകുമ്പോൾ ഭാര്യയും സഹായിക്കാനെത്തും. പുതിയ ബിസിനസ് ആയതിനാൽ തന്നെ ലാഭത്തെ കുറിച്ച് പറയാനായിട്ടില്ല എന്നാണ് സിംഗ് പറയുന്നത്.
അനേകങ്ങളാണ് സിംഗിന്റെ ഈ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് കമന്റുകൾ നൽകുന്നത്.