Asianet News MalayalamAsianet News Malayalam

ആരും ശല്ല്യം ചെയ്യരുത്; ഓഫീസിൽ കംപ്യൂട്ടറിൽ തകൃതിയായി ജോലി ചെയ്യുന്ന കുരങ്ങൻ

വീഡിയോ പ്രചരിച്ച് തുടങ്ങിയതോടെ അതിന് നിരവധിക്കണക്കിന് രസകരമായ കമന്റുകളും വന്ന് തുടങ്ങി. എന്നാലും ഒരു കുരങ്ങൻ എത്ര കൃത്യമായിട്ടാണ് ജോലി ചെയ്യുന്നതിനെ അനുകരിച്ചിരിക്കുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടു. 

monkey typing in computer viral video rlp
Author
First Published Sep 26, 2023, 8:04 PM IST

മൃ​ഗങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? അങ്ങനെ ആണെങ്കിൽ കുരങ്ങന്മാരുടെ വീഡിയോ കാണാൻ എന്തായാലും ഇഷ്ടമായിരിക്കും. ചില വീഡിയോ ഒക്കെ കാണുമ്പോൾ അവയുടെ പെരുമാറ്റം ശരിക്കും മനുഷ്യന്മാരുടേത് പോലെ തന്നെ ഉണ്ടാകും. ഏതായാലും, ഇതും അങ്ങനെ ഒരു വീഡിയോ ആണ് എന്ന് പറയേണ്ടി വരും. 

പശ്ചിമ ബംഗാളിലെ ഒരു റെയിൽവേ ഓഫീസിൽ നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു കുരങ്ങൻ കംപ്യൂട്ടർ ഉപയോ​ഗിക്കുന്നതാണ്. വീഡിയോ ഇന്റർനെറ്റിലൂടെ പ്രചരിച്ചതോടെ ആളുകളെ രസിപ്പിക്കാൻ തുടങ്ങി. 

ഒരു ഫേസ്ബുക്ക് യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വളരെ വളരെ രസകരമാണ് വീഡിയോ. മനുഷ്യരെ ഏറ്റവും കൂടുതൽ അനുകരിക്കുന്ന മൃ​ഗമാണല്ലോ കുരങ്ങൻ. ഈ കുരങ്ങനും അത് തന്നെയാണ് ചെയ്യുന്നത്. 

അത് ഓഫീസിലെ പേപ്പറുകൾ പരിശോധിക്കുന്നത് പോലെയും കംപ്യൂട്ടറിൽ ജോലി ചെയ്യുന്നത് പോലെയും ഒക്കെ കാണിക്കുകയാണ്. ഇടയ്ക്ക് കീബോർഡിൽ വിരലമർത്തി ടൈപ്പ് ചെയ്യുന്നുണ്ട് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാകുന്നത്. ചിലർ കുരങ്ങനെ നോക്കുന്നതും വീഡിയോയിൽ കാണാം. 

വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നത് അനുസരിച്ച് പശ്ചിമ ബം​ഗാളിലെ ബോൽപൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ് ഈ കാഴ്ച. വീഡിയോ പ്രചരിച്ച് തുടങ്ങിയതോടെ അതിന് നിരവധിക്കണക്കിന് രസകരമായ കമന്റുകളും വന്ന് തുടങ്ങി. എന്നാലും ഒരു കുരങ്ങൻ എത്ര കൃത്യമായിട്ടാണ് ജോലി ചെയ്യുന്നതിനെ അനുകരിച്ചിരിക്കുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടു. 

ഇത് ആദ്യമായിട്ടല്ല കുരങ്ങന്മാരുടെ ടെക്നോളജിയുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നേരത്തെ ഒരു സ്മാർട്ട് ഫോൺ നോക്കുന്ന കുറച്ച് കുരങ്ങന്മാരുടെ ഒരു വീഡിയോ ഇതുപോലെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios