Asianet News MalayalamAsianet News Malayalam

കോടിക്കണക്കിന് രൂപ കിട്ടുന്ന 'ലോകത്തിലെ ഏറ്റവും വിലവേറിയ മത്സ്യം', വീഡിയോ കാണാം

ഈ മൽസ്യം വളരെയേറെ അന്വേഷിക്കപ്പെടുന്ന ഒന്നാണ്, ഒരെണ്ണം എവിടെയെങ്കിലും പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ, പിടിക്കുന്നവരും വാങ്ങുന്നവരും പെട്ടെന്നുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു. 

most expensive fish found
Author
UK, First Published Oct 26, 2021, 12:25 PM IST

ബ്ലൂഫിൻ ട്യൂണ(Bluefin tuna)യെ അതിന്റെ രുചിയും ഗുണവും കാരണം 'ലോകത്തിലെ ഏറ്റവും വിലവേറിയ മത്സ്യം'(world's most expensive fish) എന്ന് വിളിക്കാറുണ്ട്. മുൻനിര കമ്പനികളും റെസ്റ്റോറന്റുകളും അവരുടെ മെനുവിലേക്കായി മത്സ്യം വാങ്ങാൻ ശ്രമിക്കുന്നതിനാൽ തന്നെ അന്താരാഷ്ട്ര വിപണികളിൽ ഈ മത്സ്യത്തിന്റെ ആവശ്യകത വളരെ ഉയർന്നതാണ്. 

2019 -ൽ ടോക്കിയോയിൽ നടന്ന ലേലത്തിൽ 278 കിലോഗ്രാം ഭാരമുള്ള ബ്ലൂഫിൻ ട്യൂണ 2.5 മില്യൺ പൗണ്ടി(25,85,71,026.75)നാണ് വിറ്റു പോയത്. രാജ്യത്ത് വളരെ പ്രചാരമുള്ള ഫാസ്റ്റ് ഫുഡ്, സുഷി ശൃംഖല നടത്തുന്ന കിയോമുറ കോർപ്പറേഷന്റെ ഉടമയായ സുഷി വ്യവസായി കിയോഷി കിമുറയാണ് മത്സ്യം വാങ്ങിയത്. 

ഈ മൽസ്യം വളരെയേറെ അന്വേഷിക്കപ്പെടുന്ന ഒന്നാണ്, ഒരെണ്ണം എവിടെയെങ്കിലും പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ, പിടിക്കുന്നവരും വാങ്ങുന്നവരും പെട്ടെന്നുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു. അതിനെക്കുറിച്ചുള്ള വാർത്തകൾ അതിവേഗം പ്രചരിക്കുന്നു. 

അടുത്തിടെ, ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യങ്ങളുടെ ഒരു കൂട്ടത്തെ യുകെ, കോൺവാളിലെ സെന്റ് ഐവ്സ് തീരത്ത്, ഒരു സന്നദ്ധപ്രവർത്തകൻ കണ്ടെത്തി. 

പീറ്റർ നാസണാണ് മത്സ്യത്തെ കണ്ടത്. ജപ്പാൻ ലേലത്തിൽ ബ്ലൂഫിൻ ട്യൂണ തരംഗമായേക്കാം, എന്നാൽ യുണൈറ്റഡ് കിംഗ്ഡത്തിൽ അവയെ പിടിക്കുന്നത് നിയമവിരുദ്ധമാണ്. ആരെങ്കിലും അബദ്ധത്തിൽ ഒരു ബ്ലൂഫിൻ ട്യൂണയെ പിടികൂടിയാൽ, അതിനെ ഉടൻ തന്നെ കടലിലേക്ക് വിടണം.

വീഡിയോ കാണാം: 

Follow Us:
Download App:
  • android
  • ios