സംസാരിക്കുന്നത് അഭിഷുവിന്റെ ദാദിയാണെന്ന് പേരക്കുട്ടി വിശദീകരിക്കുമ്പോൾ, എഐ അതിനോട് പ്രതികരിക്കുന്നു. വിവാഹകാര്യത്തെക്കുറിച്ച് സംസാരിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് നാനി ചോദിക്കുന്നുവെന്ന് പേരക്കുട്ടി വീണ്ടും എഐയോട് പറയുന്നു.

ടെക്നോളജിയുമായി മുത്തശ്ശിമാർക്കും മുത്തശ്ശന്മാർക്കുമൊന്നും അത്ര പരിചയം കാണണം എന്നില്ല. അതിനാൽ തന്നെ പലപ്പോഴും ചാറ്റ്ജിപിടി അടക്കമുള്ളവയെ ജീവനുള്ള ആളുകളാണ് എന്ന് കരുതുന്നവരും ഉണ്ട്. അതുപോലെ, ചാറ്റ്ജിപിടിയോട് സംസാരിക്കുന്ന ഒരു മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കൊച്ചുമകളും മുത്തശ്ശിയുടെ കൂടെയുണ്ട്. താൻ ശരിക്കും ജീവനുള്ള ഒരാളോടാണ് സംസാരിക്കുന്നത് എന്നാണ് മുത്തശ്ശിയുടെ ധാരണ.

അഭിരുചി ഭാട്ടി എന്ന യുവതിയാണ് ഈ വീഡിയോ പങ്കുവെച്ചത്. 'നാനി ചാറ്റിജിപിടിമായി സംസാരിക്കുകയാണ്, അപ്പുറത്തുള്ളത് ശരിക്കും മനുഷ്യനാണെന്ന് അവർ ആത്മാർത്ഥമായി വിശ്വസിക്കുന്നു... ലളിതമായ കാര്യങ്ങളിൽ പോലും അത്ഭുതം കണ്ടെത്തുന്ന ഈ നിഷ്കളങ്കമായ തലമുറയെ നമുക്ക് എപ്പോഴും സംരക്ഷിക്കാം' എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അഭിഷുവിനായുള്ള (ആശു) വിവാഹാലോചനയെക്കുറിച്ചാണ് നാനി ആദ്യം പേരക്കുട്ടിയോട് സംസാരിക്കുന്നത്. ആ പെൺകുട്ടി വിദേശിയാണോ എന്നും അവൾക്ക് ഹിന്ദി സംസാരിക്കാൻ അറിയാമോ എന്നും നാനി ചോദിക്കുന്നു. ഈ സമയത്താണ് ചാറ്റ്‌ജിപിടി 'ഹലോ' എന്ന് പറഞ്ഞ് സംഭാഷണത്തിലേക്ക് കടന്നുവരുന്നത്. ഇതിന് നാനി ഉടൻ തന്നെ മറുപടിയും നൽകുന്നു. താൻ സംസാരിക്കാനോ എന്തെങ്കിലും ചോദിക്കാനോ ഒപ്പം ഉണ്ടെന്ന് എഐ പരിചയപ്പെടുത്തുന്നു. തുടർന്ന്, നാനിക്ക് എങ്ങനെയുണ്ടെന്ന് ചോദിക്കാൻ പേരക്കുട്ടി ചാറ്റ്‌ജിപിടിയോട് ആവശ്യപ്പെടുന്നു. 'കൈസെ ഹോ ആപ്? ടീക് ഹോ?' എന്ന് എഐ ചോദിച്ചപ്പോൾ, 'ഹാൻ, ബിൽകുൽ' എന്ന് നാനി മറുപടി നൽകുന്നു.

View post on Instagram

സംസാരിക്കുന്നത് അഭിഷുവിന്റെ ദാദിയാണെന്ന് പേരക്കുട്ടി വിശദീകരിക്കുമ്പോൾ, എഐ അതിനോട് പ്രതികരിക്കുന്നു. വിവാഹകാര്യത്തെക്കുറിച്ച് സംസാരിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് നാനി ചോദിക്കുന്നുവെന്ന് പേരക്കുട്ടി വീണ്ടും എഐയോട് പറയുന്നു. ഇതിനിടയിൽ 'ക്യാ ബോൽതാ' എന്ന് നാനിയും ചോദിക്കുന്നുണ്ട്. 'രണ്ടുപേരും സന്തോഷമായിരിക്കണം. അവൻ വിവാഹം കഴിക്കുന്നില്ലേ?' എന്ന ചോദ്യത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്. പേരക്കുട്ടി ഇതിന് 'ഹാൻ' എന്ന് മറുപടിയും നൽകുന്നു.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. എന്തൊരു ക്യൂട്ട് വീഡിയോ എന്നാണ് പലരും കമന്റ് നൽകിയിരിക്കുന്നത്.