മുംബൈയിലെ ലോക്കല്‍ ട്രെയിനുകള്‍ നേരത്തെ തന്നെ തിരക്ക് കൊണ്ട് പ്രശസ്തമാണ്. ഇതിനിടെയാണ് മുംബൈയിലെ ബാന്ദ്രയില്‍ തിരക്കേറിയ ബസില്‍ ഇടം കിട്ടാത്തതിനാല്‍ ബസിന്‍റെ പുറകിലെ കമ്പിയില്‍ തൂങ്ങിയാത്ര ചെയ്യുന്ന യുവാക്കളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. 

ജനസംഖ്യാ വര്‍ദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഭക്ഷണം മുതല്‍ പാര്‍പ്പിട സൗകര്യം വരെ സകലത്തിലും ജനസംഖ്യാ വര്‍ദ്ധനവ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ജനസംഖ്യ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെടുമ്പോള്‍ പ്രത്യേകിച്ചും. പീക്ക് ബെംഗളൂരു എന്ന പ്രയോഗം തന്നെ ചെറിയൊരു പ്രദേശമായ ബെംഗളൂരു നഗരം അതിന് ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നത്തില്‍ നിന്നും ഉരുത്തിരിഞ്ഞ് വന്നതാണ്. സമാനമാണ് മുംബൈ നഗരത്തിന്‍റെ അവസ്ഥ, മുംബൈയിലെ ലോക്കല്‍ ട്രെയിനുകള്‍ നേരത്തെ തന്നെ തിരക്ക് കൊണ്ട് പ്രശസ്തമാണ്. ഇതിനിടെയാണ് മുംബൈയിലെ ബാന്ദ്രയില്‍ തിരക്കേറിയ ബസില്‍ ഇടം കിട്ടാത്തതിനാല്‍ ബസിന്‍റെ പുറകിലെ കമ്പിയില്‍ തൂങ്ങിയാത്ര ചെയ്യുന്ന യുവാക്കളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. 

കുളിച്ചാൽ തലയിൽ നിന്നും ചോരയൊലിക്കും വെള്ളം പോലും കുടിക്കാന്‍ പറ്റില്ല; അപൂർവ രോഗാനുഭവം വെളിപ്പെടുത്തി യുവതി !

Scroll to load tweet…

കൊലപാതക കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയോടൊപ്പം സബ് ഇൻസ്‌പെക്ടറിന്‍റെ 'സെല്‍ഫി'; പിന്നാലെ സംഭവിച്ചത് !

Bandra Buzz എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോയില്‍ അതിസാഹസികമായ ചില രംഗങ്ങള്‍ കാണിച്ചു. ഓടുന്ന ബസിന്‍റെ പുറകില്‍ തൂങ്ങി യാത്ര ചെയ്യുന്ന രണ്ട് യുവാക്കളുടെ വീഡിയോയായിരുന്നു പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയുടെ തുടക്കത്തില്‍ ബസ് സ്റ്റാര്‍ട്ട് ചെയ്ത് തുടങ്ങുമ്പോള്‍ യുവാക്കള്‍ ബസിലേക്ക് ഓടിക്കയറുന്നതും കാണാം. വീഡിയോ നിരവധി പേര്‍ കണ്ടു കഴിഞ്ഞു. ഒപ്പം നിരവധി കമന്‍റുകളും നേടി. യുവാക്കള്‍ക്കെതിരെയും ബസ് ഡ്രൈവര്‍ക്കെതിരെയും കണ്ടക്ടര്‍ക്കെതിരെയും നടപടി വേണമെന്നായിരുന്നു വീഡിയോ കണ്ട മിക്കയാളുകളും ആവശ്യപ്പെട്ടത്. “ഞാൻ അത്ഭുതപ്പെടുന്നത്... ഡ്രൈവറും കണ്ടക്ടറും ശ്രദ്ധിച്ചില്ല! അങ്ങനെയെങ്കിൽ ബസ് എങ്ങനെ നീങ്ങി....? ബൈ ബെസ്റ്റ് ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കുകയും ഈ ആൺകുട്ടികൾക്കെതിരെ ക്രിമിനൽ പരാതി നൽകുകയും ചെയ്യുക, അങ്ങനെ മുംബൈ പോലീസ് പ്രവർത്തിക്കും.?" എന്നായിരുന്നു. “സാധാരണ പോലെ മുഴുവൻ ഭാഗത്തും പോലീസുകാരില്ല. ഒട്ടും അതിശയിക്കാനില്ല.” എന്നായിരുന്നു മറ്റൊരു കമന്‍റ്. മറ്റ് ചിലര്‍ വീഡിയോ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ നടപടി എടുക്കുമെന്നും കുറിച്ചു. പക്ഷേ, അപ്പോഴും ഇത്തരം യാത്രയ്ക്ക് കാരണമാകുന്ന തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനെ കുറിച്ചോ, സാധാരണ യാത്രക്കാര്‍ അനുഭവിക്കുന്ന ഗാതാഗത പ്രശ്നങ്ങളെ കുറിച്ചോ ഉള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക