ഒമ്പത് മാസം ഗര്‍ഭിണിയായപ്പോള്‍ ഭാര്യ ആവശ്യപ്പെട്ടത് രണ്ട് കോടി വിലയുള്ള 9 കാരറ്റ് ഡയമണ്ടും കുഞ്ഞിന്‍റെ തൂക്കത്തിന് സ്വര്‍ണ്ണവും മാത്രം. 


പ്രശ്നങ്ങളില്ലാത്തവരില്ല ലോകത്ത്. ദരിദ്രര്‍ക്ക് അതിന്‍റെതായ പ്രശ്നങ്ങള്‍ സമ്പത്ത് കൂടിയവർക്ക് അതിന്‍റെ പ്രശ്നങ്ങള്‍... അങ്ങനെ ഉള്ളവനും ഇല്ലാത്തവനും അതിന്‍റെതായ പ്രശ്നങ്ങൾ. പറഞ്ഞ് വരുന്നത് ഒരു കോടീശ്വരന്‍റെ ഭാര്യ ഗര്‍ഭിണിയായ സമയത്ത് ആവശ്യപ്പെട്ട ഒരു സമ്മാനത്തെ കുറിച്ചാണ്. കോടീശ്വരനായ റിക്കിയുടെ ഭാര്യ ലിൻഡ അഡ്രെ ആഢംബര ജീവിതം നയിക്കാന്‍ അതിയായി ഉത്സാഹം കാണിക്കുന്നയാളാണ്. ഒമ്പത് മാസം ഗര്‍ഭിണിയായ ലിന്‍ഡ, ഭാര്‍ത്താവിനോട് ആവശ്യപ്പെട്ട സമ്മാനമാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചത്. 

ഭർത്താവ് റിക്കിക്കൊപ്പം ദുബായിൽ താമസിക്കുന്ന ലിൻഡ. ഗര്‍ഭിണിയായതിന് പിന്നാലെ ഇത്തരത്തില്‍ ഞെട്ടിക്കുന്ന ചില സമ്മാനങ്ങള്‍ ആവശ്യപ്പെട്ടതിന്‍റെ പേരില്‍ നേരത്തെയും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ഏറ്റവും ഒടുവിലത്തേക് അല്പം കടന്ന് കൈയല്ലേയെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ചോദ്യം. കുട്ടികള്‍ വേണമെങ്കില്‍ താന്‍ അതിരുകടന്ന രീതിയില്‍ ലാളിക്കപ്പെടണം എന്നായിരുന്നു ലിന്‍ഡയുടെ ആദ്യ ആവശ്യം. പിന്നാലെ ഓരോരോ ആവശ്യങ്ങള്‍ ഏറ്റവും ഒടുവില്‍ ഒമ്പത് മാസം ഗര്‍ഭിണിയായപ്പോള്‍ അവള്‍ ആവശ്യപ്പെട്ടത് 1.5 കോടി മുതല്‍ 2 കോടി വരെ വിലയുള്ള 9 കാരറ്റ് ഡയമണ്ടില്‍ തീര്‍ത്ത മോതിരം. കഴിഞ്ഞില്ല. തന്‍റെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്‍റെ ഭാരത്തിന് തുല്യമായ സ്വര്‍ണ്ണാഭരണങ്ങളും വേണം. കുഞ്ഞിനെ വരവേല്‍ക്കാന്‍ ദുബായില്‍ പുതിയൊരു വില്ലയും.

ദാവൂദിന്‍റെ സ്വത്ത് സ്വന്തമാക്കി; പിന്നാലെ 23 വർഷത്തെ നിയമ പോരാട്ടം, പക്ഷേ, ഇപ്പോഴും കൈ അകലത്തിൽ തന്നെ

View post on Instagram

'ഇതല്ല എന്‍റെ സ്ഥലം': മദ്യപിച്ചെത്തിയ യുവതി ഡ്രൈവരെ പൊതിരെ തല്ലി, 'തല്ലരുതെന്ന്' ഡ്രൈവർ; വീഡിയോ വൈറൽ

ലിന്‍ഡയുടെ ആവശ്യം കേട്ട സമൂഹ മാധ്യമ ഉപയോക്താക്കളെല്ലാം ഞെട്ടി. പക്ഷേ, കൂടുതല്‍ ഞെട്ടിയത്, ലിന്‍ഡയുടെ ഓരാഗ്രഹവും ബാക്കി വയ്ക്കാതെ റിക്കി എല്ലാം സാധിച്ച് കൊടുത്തെന്ന് കേട്ടപ്പോഴായിരുന്നു. തന്‍റെ ആഗ്രഹങ്ങളെ കുറിച്ചം അത് സാധിച്ച് തരുന്ന കോടീശ്വരനായ ഭര്‍ത്താവിനെ കുറിച്ചും ലിന്‍ഡ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. 25 -കാരിയായ ലിന്‍ഡയുടെ അഭിപ്രായത്തില്‍ ഗർഭിണിയാകുക എന്നത് ഒരു അമ്മയാകുക എന്നതിനേക്കാൾ പ്രധാനമാണ്. അതിനാല്‍ ആ സമയത്ത് തന്‍റെ ആഗ്രഹങ്ങളെല്ലാം പൂർത്തിക്കരിക്കപ്പെടണം. 

ഗര്‍ഭിണിയായത് മുതല്‍ ലിന്‍ഡയ്ക്ക് റിക്കി 58 ലക്ഷം രൂപയാണ് പ്രതിമാസം നല്‍കുന്നത്. അത് ഗര്‍ഭാവസ്ഥയിലുള്ള തന്‍റെ കുഞ്ഞിനെ പരിചരിക്കാനുള്ള പണമാണെന്നാണ് ലിന്‍ഡയുടെ പക്ഷം. യുഎസ് പൌരയായ ലിന്‍ഡ, റിക്കിയെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് ദുബായിലേക്ക് താമസം മാറ്റിയത്. ലംബോര്‍ഗിയില്‍ യാത്ര ചെയ്യുന്ന ലിന്‍ഡ എപ്പോഴും തന്‍റെ 75 ലക്ഷം രൂപ വിലവരുന്ന ഹാന്‍റ്ബാഗ് കൈയില്‍ കരുതും. അടുത്തകാലത്തായി അവര്‍ ഒരു ഡിസൈനർ ലഗേജ് സെറ്റ് സ്വന്തമാക്കിയിരുന്നു. തന്‍റെ ആഢംബര ജീവിതം അവര്‍ സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കുന്നു. 

പൂസായാൽ പിന്നെന്ത് പോലീസ്? വാഹനത്തിന്‍റെ ഗ്ലാസ് തകർത്ത് അതിലൂടെ തലയിട്ട് അസഭ്യം വിളിച്ച് യുവാവ്; വീഡിയോ വൈറൽ