മാജിക്കലി ന്യൂസാണ് 'ലെറ്റ്സ് ​ഗോ, താങ്ക്യൂ ഫോർ ഇൻക്ലൂഡിങ് ദെം' എന്ന കാപ്ഷനോടെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത്. വീഡിയോയിൽ സ്ത്രീകൾ ചുവടുകളുമായി നീങ്ങുന്നത് കാണാം.

വലിയ ആഘോഷങ്ങളായിട്ടാണ് ഇന്ന് വിവാഹങ്ങൾ നടക്കുന്നത്. അത് ഒരൊറ്റ ദിവസത്തെ ചടങ്ങിൽ ഒതുങ്ങുന്നതല്ല. മറിച്ച് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പലവിധ പരിപാടികൾ വിവാഹത്തോടനുബന്ധിച്ച് നടക്കാറുണ്ട്. അതുപോലെ തന്നെയാണ് ബാച്ചിലർ പാർട്ടിയും. ഒരുപക്ഷേ, സിം​ഗിളായി കഴിയുന്ന അവസാന നാളുകൾ എന്ന തരത്തിൽ വൻ ആഘോഷങ്ങളാണ് പലരും തങ്ങളുടെ ബാച്ചിലർ പാർട്ടിയോട് അനുബന്ധിച്ച് നടത്തുന്നത്. മിക്കവാറും ബാച്ചിലർ പാർട്ടി ആഘോഷങ്ങളിൽ ഉണ്ടാവുന്നത് സുഹൃത്തുക്കളാണ്. സുഹൃത്തുക്കളൊക്കെ ചേർന്നാണ് ഈ ദിനം അടിച്ച് പൊളിക്കുന്നത്. എന്നാൽ, വളരെ വ്യത്യസ്തമായിട്ടാണ് ഈ യുവതി തന്റെ ബാച്ചിലർ പാർട്ടി ആഘോഷം സംഘടിപ്പിച്ചത്. 

സാറ എന്ന യുവതിയാണ് തന്റെ ബാച്ചിലർ പാർട്ടിയിൽ വൃദ്ധസദനത്തിലെ അന്തേവാസികളായ സ്ത്രീകളെ ക്ഷണിച്ച് അത് ആഘോഷമാക്കിയത്. അസിസ്റ്റഡ് ലിവിങ് ഫസിലിറ്റിയായ Independence Village Waukee -ന്റെ ഡയറക്ടറാണ് സാറ. അതിനാലും കൂടിയാണ് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നിൽ ആ സ്ഥാപനത്തിലെ പ്രായമായ സ്ത്രീകളെ അതിൽ പങ്കാളികളാക്കി സാറ ആഘോഷിച്ചത്. 

മാജിക്കലി ന്യൂസാണ് 'ലെറ്റ്സ് ​ഗോ, താങ്ക്യൂ ഫോർ ഇൻക്ലൂഡിങ് ദെം' എന്ന കാപ്ഷനോടെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത്. വീഡിയോയിൽ സ്ത്രീകൾ ചുവടുകളുമായി നീങ്ങുന്നത് കാണാം. അതിവേ​ഗം തന്നെ പോസ്റ്റ് വൈറലായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രായം ചെന്ന സ്ത്രീകളെ ബാച്ചിലർ പാർട്ടി ആഘോഷമാക്കാൻ വേണ്ടി പങ്കാളികളാക്കിയതിന്റെ പേരിൽ നിരവധിപ്പേർ സാറയെ അഭിനന്ദിച്ചു. സാറയ്ക്ക് ഒരു നല്ല മനസുണ്ട് എന്നാണ് മിക്കവരും പറഞ്ഞത്. ഇതുപോലെ വളരെ സ്വകാര്യമായ ഒരു പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ ആ സ്ത്രീകളുടെ സന്തോഷം എത്രയായിരിക്കും എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്. 

വീഡിയോ കാണാം: 

View post on Instagram