ഈ മാസം ആദ്യമാണ് നായ ഒരു മാരുതി സുസുക്കി കാറിനെ ആക്രമിക്കുന്നതിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയത്. കഴുത്തിൽ കോളർ കെട്ടിയ തവിട്ട് നിറമുള്ള നായയായിരുന്നു വീഡിയോയിൽ.

അടുത്തിടെയാണ് ​ഗോവയിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഒരു നായ ഒരു കാറിന് കേടുപാടുകൾ‌ വരുത്തുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക. എന്നാൽ, ഈ വീഡിയോ വൈറലായതോടെ നാളുകൾ നീണ്ടുനിന്ന ഒരു അന്വേഷണത്തിനാണ് ഒരു തുമ്പുണ്ടായിരിക്കുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇത് ദിവസങ്ങൾക്ക് മുമ്പ് കാണാതായ തങ്ങളുടെ ചിക്കു എന്ന നായയാണ് എന്ന് കണ്ടെത്തുകയായിരുന്നു നായയുടെ ഉടമ. അങ്ങനെ ഉടമയ്ക്ക് അവരുടെ നായയെ തിരികെ കിട്ടാൻ ഈ വൈറൽ വീഡിയോ കാരണമായിത്തീർന്നത്രെ.

ഈ മാസം ആദ്യമാണ് നായ ഒരു മാരുതി സുസുക്കി കാറിനെ ആക്രമിക്കുന്നതിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയത്. കഴുത്തിൽ കോളർ കെട്ടിയ തവിട്ട് നിറമുള്ള നായയായിരുന്നു വീഡിയോയിൽ. അവൻ കാറിന്റെ മുൻവശത്തെ ബമ്പർ കീറാൻ കഠിനമായി ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണാനുണ്ടായിരുന്നത്. കാറിൽ നിന്നും നായ ഒരു എലിയെ പിടികൂടിയിരുന്നു. എന്നാൽ, എലി ഓടിപ്പോയി. അതോടെയാണ് ദേഷ്യം വന്ന് നായ കാർ ആക്രമിക്കാൻ തുടങ്ങിയത്.

View post on Instagram

വീഡിയോ വൈറലായി മാറിയതോടെ ആളുകൾ കമന്റുകളുമായി എത്തി. 'ഡോ​ഗേഷ് ഭായ് എലിയെ പിടിച്ച് കാറിന്റെ ഉടമയെ മറ്റ് കേടുപാടുകളൊന്നും വരാതിരിക്കാൻ സഹായിക്കുകയായിരുന്നു' തുടങ്ങിയ കമന്റുകളാണ് പലരും നൽകിയത്. അതേസമയം തന്നെ അത് തങ്ങളുടെ കാണാതായ നായയാണ്, പേര് ചിക്കു എന്നാണ് എന്നും പറഞ്ഞ് ​ഗോവയിൽ നിന്നുള്ള ഒരു കുടുംബം മുന്നോട്ട് വരികയായിരുന്നു. ഇൻ ഗോവയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, 2025 ജനുവരി മുതൽ മാപുസയിലെ ഷെട്ടി വാഡോയിൽ നിന്നാണ് ചിക്കു എന്ന നായയെ കാണാതായത്. ഇപ്പോൾ നായയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് നായയുടെ ഉടമയായ ശ്രദ്ധ. നായയെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശ്രദ്ധയും കുടുംബവും.