നവംബർ 12 -ന് പങ്കിട്ട വീഡിയോ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ 16 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറൽ ആയത്.

വായിലൂടെ പാമ്പ് കയറുകയും അത് വയറ്റിലെത്തുകയും ചെയ്യുമോ? അങ്ങനെ ഒരു വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്. അനസ്തേഷ്യ നൽകി മയക്കി കിടത്തിയിരിക്കുന്ന സ്ത്രീയുടെ വായിൽ നിന്നും ഒരു ഹോൾഡറിന്റെ സഹായത്തോടെയാണ് ഡോക്ടർമാർ പാമ്പിനെ പുറത്തേക്ക് വലിച്ചെടുത്തത്. 11 സെക്കൻഡ് ഉള്ള വീഡിയോ തെല്ലു ഭയത്തോടെ അല്ലാതെ നമുക്ക് കണ്ടു തീർക്കാൻ ആകില്ല. ഉറങ്ങിക്കിടന്ന സ്ത്രീയുടെ വായിൽ കയറിയ പാമ്പിനെ ഡോക്ടർമാർ പുറത്തെടുക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏതാനും വർഷങ്ങൾക്കു മുമ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇപ്പോൾ വീണ്ടും വൈറൽ ആയതോടെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾ ആണ് നടക്കുന്നത്. യുവതിയുടെ വായിലൂടെയാണ് നാലടിയുള്ള പാമ്പ് വയറിനുള്ളിൽ എത്തിയത് എന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തെങ്കിലും ഇതിൻറെ ആധികാരികത സ്ഥിരീകരിക്കാൻ ഇതുവരെയും ആരോഗ്യവിദഗ്ധർ തയ്യാറായിട്ടില്ല.

കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വയറിനുള്ളിൽ നിന്നും നാലടിയുള്ള ഈ പാമ്പിന് സമാനമായി ജീവിയെ കണ്ടെത്തുകയും ചെയ്തത്. ഇതിന്റെ വലിപ്പം വച്ച് വിലയിരുത്തിയാൽ, ഇത് അസ്കറിസ് ജനുസ്സിൽ പെട്ടതായിരിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം, മനുഷ്യരിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ പരാന്നഭോജിയാണിത്. വിവിധ സ്രോതസ്സുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഭൂമിയിലെ ഏകദേശം 1 ബില്യൺ ആളുകൾക്ക് അസ്കറിയാസിസ് ബാധിച്ചിട്ടുണ്ട്. ഏതായാലും യുവതിയുടെ വായിലൂടെ ഉള്ളിൽ കയറിയ പാമ്പ് എന്ന രീതിയിലാണ് ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Scroll to load tweet…

നവംബർ 12 -ന് പങ്കിട്ട വീഡിയോ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ 16 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറൽ ആയത്. വീഡിയോയ്ക്ക് 36.9k -ലധികം ലൈക്കുകൾ ലഭിച്ചു. വീഡിയോ കണ്ട ആളുകളിൽ ഏറിയ പങ്കും കുറിച്ചത് ഇത് വിശ്വസിക്കാനാകുന്നില്ല എന്നായിരുന്നു. എന്നാൽ മറ്റു ചിലർ വളരെ രസകരമായ രീതിയിലും ഈ വീഡിയോയുടെ പ്രതികരിച്ചു. അതുകൊണ്ടാണ് പുതപ്പ് പുതച്ചു കിടന്നുറങ്ങണമെന്ന് പറയുന്നത് എന്നായിരുന്നു ചിലരുടെ കമൻറ്. നാലടിയുള്ള പാമ്പ് വായിലൂടെ കയറി വയറ്റിലെത്തിയിട്ടും യുവതി ഉറക്കം ഉണർന്നില്ല എന്ന് പറയുന്നത് അത്ഭുതകരമായിരിക്കുന്നു എന്നാണ് മറ്റൊരാൾ കുറിച്ചത്.