Asianet News MalayalamAsianet News Malayalam

കാല് പോലുമില്ലാത്ത നിനക്കെന്തിനാടാ ചെരിപ്പെന്ന് സോഷ്യൽ മീഡിയ, പാമ്പ് ചെരിപ്പുമായി പാഞ്ഞുപോകുന്ന വീഡിയോ വൈറൽ

പാമ്പിനെ 'ചെരിപ്പ് കള്ളൻ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വീഡിയോയിൽ കാണുന്നത്, ഒരു പാമ്പ് ഒരു വീടിന് മുറ്റത്തേക്ക് ഇഴഞ്ഞ് വരുന്നതാണ്. അത് മുറ്റത്ത് കിടക്കുന്ന ഒരു ചെരിപ്പ് വായിൽ വച്ചുകൊണ്ട് പോകുന്നതാണ് പിന്നെ കാണുന്നത്.

snake running away with a slipper viral video
Author
First Published Aug 12, 2024, 6:56 PM IST | Last Updated Aug 12, 2024, 6:56 PM IST

ദിവസവും കാണും സോഷ്യൽ‌ മീഡിയയിൽ പാമ്പുകളുടെ ഏതെങ്കിലും തരത്തിലുള്ള വീഡിയോ. ചിലർക്ക് പാമ്പുകളുടെ വീഡിയോ കാണാനേ ഇഷ്ടമല്ല. എന്നാൽ, മറ്റ് ചിലർ പാമ്പുകളുടെ വീഡിയോ കാണുന്നതിൽ വലിയ കൗതുകം സൂക്ഷിക്കുന്നവരാണ്. അതിനാൽ തന്നെയാവണം ഇത്രയധികം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നതും. എന്തായാലും, ഒരു പാമ്പ് ചെരിപ്പും കൊണ്ട് പോകുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് ദിനേഷ് കുമാർ എന്ന യൂസറാണ്. പാമ്പിനെ 'ചെരിപ്പ് കള്ളൻ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വീഡിയോയിൽ കാണുന്നത്, ഒരു പാമ്പ് ഒരു വീടിന് മുറ്റത്തേക്ക് ഇഴഞ്ഞ് വരുന്നതാണ്. അത് മുറ്റത്ത് കിടക്കുന്ന ഒരു ചെരിപ്പ് വായിൽ വച്ചുകൊണ്ട് പോകുന്നതാണ് പിന്നെ കാണുന്നത്. അത്രയും വലിയ ഒരു ചെരിപ്പ് പാമ്പെന്ത് ചെയ്യാനാണ് എന്ന് നാം ചിന്തിക്കുമ്പോഴേക്കും അത് ചെരിപ്പും വായിൽ വച്ച് വേ​ഗത്തിൽ ഇഴഞ്ഞു നീങ്ങുന്നതാണ് കാണുന്നത്. 

അത് ചെരിപ്പും കൊണ്ട് പോയി എന്ന് ഒരു സ്ത്രീ പറയുന്നതും വീഡിയോയിൽ കേൾക്കാം. ചെരിപ്പുമായി പോകുന്ന പാമ്പ് കുറ്റിക്കാട്ടിൽ മറയുന്നത് വരെ വീഡിയോ പിടിച്ചിട്ടുണ്ട്. അതേസമയം നിരവധിപ്പേരാണ് രസകരമായ കമന്റുകൾ വീഡിയോയ്ക്ക് നൽകിയത്. എന്നാൽ, വളരെ ​ഗൗരവതരമായ വിഷയം ചൂണ്ടിക്കാട്ടിയ കമൻ‌റും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. 

പാമ്പിന്റെ പല്ലിനിടയിൽ ചെരിപ്പ് കുടുങ്ങിയതാവാനാണ് സാധ്യത. അത് അവിടെ നിന്നും നീക്കിയില്ലെങ്കിൽ പാമ്പ് ചത്തുപോകാനുള്ള സാധ്യത ഉണ്ട് എന്നായിരുന്നു കമന്റ്. 

Latest Videos
Follow Us:
Download App:
  • android
  • ios