Asianet News MalayalamAsianet News Malayalam

കാഞ്ഞ ബുദ്ധി; മാൾ ഗെയിമിൽ കൂടുതൽ ചിപ്‌സ് പാക്കറ്റുകൾ ശേഖരിക്കുന്ന കുട്ടിയുടെ ബുദ്ധിയെ പ്രശംസിച്ച് സോഷ്യൽ മീഡിയ

വീഡിയോയില്‍ ഒരു കുരുന്ന് പെണ്‍കുട്ടി പരമാവധി ലേസ് പാക്കറ്റുകള്‍ സ്വന്തമാക്കാന്‍ നടത്തിയ നീക്കം സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധ നേടി. 

Social media praises the video of an intelligence of child collecting more packets of chips at mall game goes viral
Author
First Published Aug 8, 2024, 7:55 PM IST | Last Updated Aug 8, 2024, 7:55 PM IST


കുട്ടികളെ ആകര്‍ഷിക്കാനായി നിരവധി ഗെയിമുകള്‍ ഷോപ്പിംഗ് മോളുകള്‍ ഒരുക്കാറുണ്ട്. എന്നാല്‍, അത്തരം കളികളില്‍ വിജയിക്കാന്‍ അല്പം ബുദ്ധിയും ക്ഷമയും വേണം. ലളിതമായ കാര്യം നടക്കില്ലെന്നര്‍ത്ഥം. അതുകൊണ്ട് തന്നെ കുട്ടികളുടെ ആവേശത്തില്‍ ഇത്തരം ഗെയിമുകളില്‍ ഫലം നിരാശാജനകമാകുന്നതും സാധാരണം. എന്നാല്‍, കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഒരു കുരുന്ന് പെണ്‍കുട്ടി പരമാവധി ലേസ് പാക്കറ്റുകള്‍ സ്വന്തമാക്കാന്‍ നടത്തിയ നീക്കം സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധ നേടി. മിക്സ് ഡസ്സില്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

കുട്ടിയെ പ്രത്യേക ഹുക്കുകള്‍ ഘടിപ്പിച്ച കയറില്‍ ലേസ് പാക്കറ്റ് നിറച്ച ഒരു വലിയ പാത്രത്തിലേക്ക് ഇറക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. കുട്ടി ആദ്യം തന്നെ തന്‍റെ വായില്‍ രണ്ട് ലേസ് പാക്കറ്റുകള്‍ കടിച്ച് പിടിക്കുന്നു. പിന്നാലെ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ച് അതിനുള്ളിലേക്ക് ലേസ് പാക്കറ്റുകള്‍ നിറയ്ക്കുന്നു. പിന്നീട് നീന്തുന്നത് പോലെ കാലുകള്‍ കൊണ്ട് ലേസ് പാക്കറ്റുകള്‍ തന്‍റെ മേലേക്ക് നീക്കിയിടുകയും ശേഷം കാലുകള്‍ കൂട്ടിപ്പിടിച്ച് മടക്കി മുകളിലേക്ക് വയ്ക്കുന്നു. 

65 കാരന്‍ ഒറ്റയടിക്ക് 35 കാരനായ ചുള്ളന്‍; കാഴ്ചക്കാരെ ഞെട്ടിച്ച മേക്കോവര്‍ വീഡിയോ വൈറല്‍

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by mixdazzle (@mix_dazzle)

ദാനം ചെയ്തത് 800 സ്വർണ്ണനാണയങ്ങൾ; കൊടുംങ്കാട്ടിൽ നിന്നും കണ്ടെത്തിയ ലിഖിതം 15 -ാം നൂറ്റാണ്ടിലേത്

ഇങ്ങനെ വായിലും കൈകളിലും കാലുകള്‍ക്കിടയിലുമായി നിരവധി ലേസ് പാക്കറ്റുകളുമായാണ് കുട്ടി ഉയര്‍ന്നു വരുന്നത്. ബുദ്ധി ഉപയോഗിച്ച് കൂടുതല്‍ ലേസ് പാക്കറ്റുകള്‍ സ്വന്തമാക്കിയ കുട്ടിയ സമൂഹ മാധ്യമ ഉപയോക്താക്കള്‍ പ്രശംസ കൊണ്ട് മൂടി. ഒരു കാഴ്ചക്കാരനെഴുതിയത് 'കഠിനാദ്ധ്വാനം ചെയ്യരുത്. പകരം ബുദ്ധി ഉപയോഗിക്കുക'  എന്നായിരുന്നു. 'ഇത് കണ്ട കടയുടമ ഒരിക്കലും സന്തോഷവാനായിരിക്കില്ല' മറ്റൊരു കാഴ്ചക്കാരനെഴുതി. 'സ്മാര്‍ട്ടായ പെണ്‍കുട്ടി, അവളത് മനോഹരമായി ചെയ്തു' മറ്റൊരു കാഴ്ചക്കാരനെഴുതി. കൈയും കാലും വായും ഉപയോഗിച്ച് കൂടുതല്‍ ലേസ് പാക്കറ്റുകള്‍ സ്വന്തമാക്കുന്ന കുട്ടിയുടെ വീഡിയോ ഇതിനകം ഏതാണ്ട് അമ്പത് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടു കഴിഞ്ഞു. 

ആകാശക്കാഴ്ചയിലെ ഏറ്റവും മനോഹരമായ ദൃശ്യം, അതും 24 പൈലറ്റുമാർ മാത്രം 'പറക്കുന്ന' റൂട്ടില്‍; വീഡിയോ വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios