Asianet News MalayalamAsianet News Malayalam

ഹൃദയങ്ങള്‍ കീഴടക്കിയ പൂ കച്ചവടക്കാരന്‍; കാണാം ആ വൈകാരിക ഫോട്ടോഷൂട്ടിന്‍റെ വീഡിയോ

ഫോട്ടോയുടെ ഒരു കോപ്പി ഫോട്ടോഗ്രാഫര്‍ അദ്ദേഹത്തിന് സമ്മാനിച്ചപ്പോല്‍ സന്തോഷം എന്ന് പറഞ്ഞ് കൊണ്ട് തന്‍റെ ചിത്രത്തിലേക്ക് തന്നെ നോക്കി അദ്ദേഹം കണ്ണുകളൊപ്പുന്നു. 

Social media viral photo shoot of a flower seller
Author
First Published Jun 14, 2024, 4:44 PM IST


ഓരോ ദിവസവും സമൂഹ മാധ്യമങ്ങളില്‍ പലതരത്തിലുള്ള ഫോട്ടോ ഷൂട്ടുകൾ നാം കാണാറുണ്ട്. ഇതിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ഫോട്ടോ ഷൂട്ടുകൾ ഉണ്ടാകാറുണ്ട്. എന്നാൽ, എപ്പോഴെങ്കിലും നിങ്ങൾ ഹൃദയത്തിൽ തൊടുന്ന ഒരു ഫോട്ടോ ഷൂട്ട് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതൊന്ന് കണ്ടു നോക്കൂ. കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട ഈ ഫോട്ടോഷൂട്ട് വീഡിയോ കണ്ട് തീർക്കുമ്പോഴേക്കും നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വിടരും. അത്രമാത്രം ഹൃദയസ്പർശിയാണ് ഈ ഫോട്ടോ ഷൂട്ടും ഇതിലെ മോഡലും. ചലച്ചിത്രതാരം പാർവതി തെരുവോത്ത് ഈ ചിത്രങ്ങളെയും ഇത് ചിത്രീകരിച്ച വ്യക്തിയെയും അഭിനന്ദിക്കുക കൂടി ചെയ്തതോടെ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയിരിക്കുകയാണ് ഈ ഫോട്ടോ ഷൂട്ട് രംഗങ്ങൾ.

ഫോട്ടോഗ്രാഫർ സുതേജ് സിംഗ് പന്നു ആണ് തന്‍റെ ക്യാമറയിലൂടെ പ്രായമായ ഒരു പൂക്കച്ചവടക്കാരന്‍റെ നിഷ്കളങ്കതയും സന്തോഷവും ഒക്കെ ലോകത്തിന് മുമ്പിൽ തുറന്നു കാണിച്ചത്. ഒരു കഥ പോലെ മനോഹരമാണ് ഈ ചിത്രങ്ങൾ. തിരക്കേറിയ ഒരു ചന്തയിൽ പുഷ്പങ്ങൾ വിൽക്കുന്ന ഒരു ഭാഗത്ത്  തിരക്കിട്ട് പണിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു വൃദ്ധനെ സുതേജ് കണ്ടുമുട്ടുന്നു. സുതേജിനെ കണ്ടതും ആ മനുഷ്യൻ നിഷ്കളങ്കമായി ഒരു പുഞ്ചിരി സമ്മാനിച്ചതിന് ശേഷം വീണ്ടും തന്‍റെ പണിയിലേക്ക് ശ്രദ്ധിക്കുന്നു. അപ്പോൾ സുതേജ് അദ്ദേഹത്തോട് താനൊരു ഫോട്ടോ എടുത്തോട്ടെ എന്ന് അനുവാദം ചോദിക്കുന്നു. 

സൈനിക സേവനം അവസാനിച്ചു; 1,000 ആരാധകരെ ആലിംഗനം ചെയ്ത് ബിടിഎസ് ഇതിഹാസം ജിന്‍

മനുഷ്യന്‍റെ മാത്രമല്ല, സിംഹത്തിന്‍റെ ഹൃദയമിടിപ്പും അളക്കും, ആപ്പിള്‍ വാച്ച്; വീഡിയോ വൈറല്‍

സന്തോഷത്തോടെ സമ്മതം മൂളിയ ആ മനുഷ്യൻ തന്‍റെ തനതായ ശൈലിയിൽ ഏതാനും പോസുകൾ സുതേജിന് നൽകി വീണ്ടും പണിയിലേക്ക് മുഴുകുന്നു. അപ്പോൾ സുതേജ് അദ്ദേഹത്തോട് കുറച്ച് പൂക്കൾ കൈ കുമ്പിളിൽ പിടിച്ച് തനിക്ക് പോസ്റ്റ് ചെയ്യാമോ എന്ന് വീണ്ടും അഭ്യർത്ഥിക്കുന്നു. അതും അദ്ദേഹം സന്തോഷത്തോടെ സമ്മതിക്കുന്നു. തൊട്ടടുത്ത നിമിഷം തന്നെ സുതേജ് താൻ പകർത്തിയ ഫോട്ടോയുടെ ഒരു കോപ്പി അദ്ദേഹത്തിന് സമ്മാനിക്കുന്നു. എന്തെന്നില്ലാത്ത സന്തോഷത്തോടെ ആ മനുഷ്യൻ ഇരുകൈകളും നീട്ടി അത് വാങ്ങുകയും വീണ്ടും വീണ്ടും തന്‍റെ ചിത്രത്തിലേക്ക് നോക്കി പുഞ്ചിരിക്കുകയും ചെയ്യുന്നു.  ഒപ്പം തോളിൽ കിടന്ന തോർത്തുകൊണ്ട് കണ്ണുനീർ തുടച്ചുകൊണ്ട് 'സന്തോഷം... സന്തോഷം..' എന്ന് മറുപടി പറയുന്നു.  സമൂഹ മാധ്യമത്തില്‍ അമ്പത് ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. കൊച്ചുകുട്ടികളുടേത് പോലെയുള്ള ആ മുഖത്തെ സന്തോഷം വിലമതിക്കാനാവാത്തതാണ് എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട പാർവതി തെരുവോത്ത് 'താങ്ക്യൂ' എന്ന കുറിപ്പോടെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.

പാമ്പോ അതോ ഡ്രാഗണ്‍ കുഞ്ഞോ? പായല്‍ പിടിച്ച പാമ്പിന്‍റെ വീഡിയോ കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ
 

Latest Videos
Follow Us:
Download App:
  • android
  • ios