Asianet News MalayalamAsianet News Malayalam

അമ്പമ്പോ, ക്യൂട്ട്നെസ്സ് ഓവർലോഡഡ്; വഴിയരികിൽ യുവാവിനെ വിടാതെ പൂച്ചക്കുഞ്ഞ്, ഒടുവിൽ നടന്നത് കണ്ടോ?

പൂച്ചക്കുഞ്ഞ് അയാളുടെ രണ്ട് കാലുകളിലും അള്ളിപ്പിടിച്ച് കയറുന്നതാണ് കാണുന്നത്. പൂച്ചക്കുഞ്ഞ് അയാളുടെ കണ്ണുകളിലേക്ക് ദയനീയമായി നോക്കുന്നതും വീഡിയോയിൽ കാണാം. 

stray kitten encounter with a man viral video
Author
First Published Aug 11, 2024, 10:01 AM IST | Last Updated Aug 11, 2024, 10:01 AM IST

പൂച്ചകളെ ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. പൂച്ചക്കുഞ്ഞുങ്ങളാണെങ്കിൽ പറയുകയേ വേണ്ട. അങ്ങനെയുള്ള അനേകം വീഡിയോകൾ ഓരോ ദിവസവും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നുണ്ടാവും. ഇതും അതുപോലെ ഒരു വീഡിയോയാണ്. 'ക്യൂട്ട്നെസ്സ് ഓവർലോഡഡ്' എന്നൊക്കെ പറയാവുന്നത് പോലെ ഒരു വീഡിയോ. ഈ വീഡിയോ എക്സിൽ (ട്വിറ്റർ) പങ്കുവച്ചിരിക്കുന്നത് Matt Ramsey എന്ന യൂസറാണ്. 

ഈ യുവാവ് അപ്രതീക്ഷിതമായി ഒരു പൂച്ചക്കുഞ്ഞിനെ കണ്ടുമുട്ടുന്നതാണ് വീഡിയോയിൽ കാണുന്നത്. മാറ്റിന്റെ ഓഫീസിന്റെ പുറത്തു വച്ചാണ് ഈ കൂടിക്കാഴ്ച. അതിൽ ഈ പൂച്ചക്കുഞ്ഞ് അയാളുടെ രണ്ട് കാലുകളിലും അള്ളിപ്പിടിച്ച് കയറുന്നതാണ് കാണുന്നത്. പൂച്ചക്കുഞ്ഞ് അയാളുടെ കണ്ണുകളിലേക്ക് ദയനീയമായി നോക്കുന്നതും വീഡിയോയിൽ കാണാം. 

എന്തായാലും, ആ പൂച്ചക്കുഞ്ഞിനെ അയാൾ ആ തെരുവിൽ ഉപേക്ഷിക്കാതെ ദത്തെടുത്തതായിട്ടാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. പിന്നീട്, അതിന്റെ ഫോളോഅപ്പ് എന്ന നിലയിൽ ഒരുപാട് ചിത്രങ്ങളും വീഡിയോകളും അയാൾ പങ്കുവച്ചിരിക്കുന്നതായി കാണാം. 

അതിൽ പൂച്ച അയാളുടെ മേലിൽ കിടന്നുറങ്ങുന്നതും, പൂച്ചക്കുഞ്ഞിനെ തന്റെ പട്ടിക്ക് പരിചയപ്പെടുത്തുന്നതും ഒക്കെ കാണാം. പൂച്ചക്കുഞ്ഞിന് യുവാവിന്റെ അടുത്തും ആ വീട്ടിലും വലിയ സുരക്ഷിതത്വബോധം അനുഭവപ്പെടുന്നുണ്ട് എന്നാണ് ഓരോ ചിത്രങ്ങളും വീഡിയോയും ഒക്കെ കാണുമ്പോൾ മനസിലാവുന്നത്. ഒപ്പം തനിക്ക് പൂച്ചയെ നോക്കാൻ അറിയില്ല എന്നും അങ്ങനെ അറിയുന്നവർ ടിപ്പുകൾ പങ്കുവയ്ക്കണമെന്നും യുവാവ് അഭ്യർത്ഥിക്കുന്നുണ്ട്. 

എന്തൊക്കെയാണെങ്കിലും പൂച്ചയെ ഒരു മൃ​ഗഡോക്ടറുടെ അടുത്ത് കൊണ്ടുപോകുന്നതിലും അയാൾ വിട്ടുവീഴ്ച കാണിച്ചിട്ടില്ല. പൂച്ചയെ മൃ​ഗഡോക്ടറുടെ അടുത്ത് കൊണ്ടുപോകുന്നതിനെ കുറിച്ചും പുറത്ത് പോയി അതിനാവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നതിനെ കുറിച്ചും ഒക്കെ യുവാവ് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. 
 

Latest Videos
Follow Us:
Download App:
  • android
  • ios