കലി കയറിയ ട്രെയിൻ ഡ്രൈവർ ട്രെയിനിൽ നിന്നും ഇറങ്ങി യുവാവിന്റെ പിന്നാലെ ഓടാൻ തുടങ്ങുന്നതും കാണാം. യുവാവ് ഓടി രക്ഷപ്പെട്ടുവെങ്കിലും ഡ്രൈവർ ഒരു കല്ലെടുത്ത് ഇയാളെ എറിയുന്നുണ്ട്. 

ഫോണിൽ മുഴുകിയാൽ പിന്നെ ഒന്നും അറിയാത്ത ആളുകളുണ്ട്. അതിപ്പോൾ ആരോടെങ്കിലും ഫോണിൽ സംസാരിക്കുമ്പോൾ ആയിക്കോട്ടെ, അതുമല്ലെങ്കിൽ വല്ല റീലോ, വീഡിയോയോ ഒക്കെ കാണുമ്പോൾ ആയിക്കോട്ടെ. എന്തിനേറെ പറയുന്നു, ഈ ഫോണിൽ മുഴുകലും ശ്രദ്ധക്കുറവും കാരണം അവനവനും മറ്റുള്ളവർക്കും ഒക്കെ പണിയാക്കി വയ്ക്കുന്നവരും ഒരുപാടുണ്ട്. എന്തായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 

ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ കാണുന്നത് ഒരു യുവാവ് റെയിൽവെ ട്രാക്കിൽ ഇരുന്നുകൊണ്ട് ഫോൺ ചെയ്യുന്നതാണ്. അയാൾ ഇരുന്നു ഫോൺ ചെയ്യവെ തന്നെ ഒരു ട്രെയിൻ വരുന്നത് കാണാം. ട്രെയിൻ വരുന്നത് യുവാവ് കാണുന്നോ അറിയുന്നോ പോലും ഇല്ല എന്ന് തോന്നുന്നു. എന്തായാലും, ട്രെയിനിന്റെ ഡ്രൈവർ യുവാവിനെ കാണുന്നുണ്ട്. അയാൾ നിർത്താതെ ഹോൺ മുഴക്കുന്നതും കാണാം. എന്നാൽ, യുവാവ് ഇതൊന്നും കേൾക്കുന്നേ ഇല്ല. 

അങ്ങനെ ട്രെയിൻ തൊട്ടടുത്ത് എത്തി. എന്തായാലും, ട്രെയിൻ ഡ്രൈവർക്ക് യുവാവിന്റെ തൊട്ടടുത്ത് എത്തിയപ്പോൾ കൃത്യമായി ട്രെയിൻ നിർത്താൻ സാധിച്ചു. അതിനാൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായി എന്ന് പറഞ്ഞാൽ മതിയല്ലോ. എന്തായാലും, ട്രെയിൻ നിർത്തിയതോടെ യുവാവ് അവിടെ നിന്നും എഴുന്നേറ്റ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്. 

View post on Instagram

എന്നാൽ, കലി കയറിയ ട്രെയിൻ ഡ്രൈവർ ട്രെയിനിൽ നിന്നും ഇറങ്ങി യുവാവിന്റെ പിന്നാലെ ഓടാൻ തുടങ്ങുന്നതും കാണാം. യുവാവ് ഓടി രക്ഷപ്പെട്ടുവെങ്കിലും ഡ്രൈവർ ഒരു കല്ലെടുത്ത് ഇയാളെ എറിയുന്നുണ്ട്. 

വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്. വീഡിയോയിൽ എഴുതിയിരിക്കുന്നത് പ്രകാരം ഈ സംഭവം നടന്നത് ​ഗാസിപൂരിലാണ് എന്നാണ് കരുതുന്നത്. 

പട്ടാപ്പകൽ, ആൾക്കൂട്ടത്തിൽ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ, ഫോൺ തട്ടിപ്പറിച്ച് യുവതിയെ വലിച്ചിഴച്ച് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം