'ഷർട്ടിൽ നിന്നും വിടൂ പ്ലീസ്... അമ്മ വഴക്ക് പറയും'; കടുവയോട് കെഞ്ചുന്ന കുട്ടി, വീഡിയോ വൈറൽ

ഷർട്ടിൽ നിന്നും വിടൂ എന്നാണ് അവൻ കടുവയോട് പറയുന്നത്. അതിനുള്ള കാരണവും പറയുന്നുണ്ട്. ഇല്ലെങ്കിൽ അമ്മ തന്നെ വഴക്ക് പറയും എന്നാണ് കുട്ടി പറയുന്നത്.

tiger grabs kids t shirt in zoo he screams viral video

മൃ​ഗശാലയിൽ പോകാനും മൃ​ഗങ്ങളെ കാണാനുമൊക്കെ ഏറ്റവും ഇഷ്ടപ്പെടുന്നവർ കുഞ്ഞുങ്ങളാണ്. നമ്മുടെ ചുറ്റുപാടും കണ്ട് ശീലിച്ചിട്ടില്ലാത്ത അനേകം മൃ​ഗങ്ങളെ അവിടെ കാണാം എന്നത് തന്നെയാണ് അതിന്റെ പ്രത്യേകത. കുട്ടിക്കാലത്ത് സ്കൂളിൽ നിന്നും വീട്ടിൽ നിന്നും ഒക്കെയായി മൃ​ഗശാല സന്ദർശിക്കാൻ പോയവരായിരിക്കും നമ്മിൽ പലരും. അതിന്റെ മനോഹരമായ ഓർമ്മകളും നമ്മുടെ പലരുടെയും ഉള്ളിൽ കാണും. 

എന്നാൽ, ഈ കൊച്ചുകുട്ടിയുടെ അനുഭവം അല്പം വേറിട്ടത് തന്നെ ആയിരിക്കും. മൃ​ഗശാലയിൽ കടുവയെ സന്ദർശിക്കുന്ന കുട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. അനേകങ്ങളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 

കടുവയുടെ കൂട്ടിന് പുറത്ത് നിൽക്കുന്ന കുട്ടിയുടെ ഷർട്ടിൽ കടുവ കടിച്ചു വലിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കടുവ വിടാതെ കുട്ടിയുടെ ഷർട്ട് കടിച്ചു വലിക്കുകയാണ്. കുട്ടിക്കാണെങ്കിൽ അത്ര പേടിയും കാണാനില്ല. കുട്ടിയുടെ ആശങ്ക മറ്റൊന്നാണ് എന്ന് തോന്നുന്നു. അവൻ കടുവയോട് പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്. 

ഷർട്ടിൽ നിന്നും വിടൂ എന്നാണ് അവൻ കടുവയോട് പറയുന്നത്. അതിനുള്ള കാരണവും പറയുന്നുണ്ട്. ഇല്ലെങ്കിൽ അമ്മ തന്നെ വഴക്ക് പറയും എന്നാണ് കുട്ടി പറയുന്നത്. കുട്ടി കടുവയോട് പറയുന്നത് ഇങ്ങനെയാണ്, 'എന്റെ കുപ്പായത്തിൽ നിന്നും വിടൂ പ്ലീസ്, ഇല്ലെങ്കിൽ അമ്മ വഴക്ക് പറയും...' ഇത് തന്നെ കുട്ടി ആവർത്തിച്ച് പറയുന്നത് വീഡിയോയിൽ കേൾക്കാം. 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ചിലർ വീഡിയോ ക്യൂട്ട് ആണ് എന്ന് പറഞ്ഞു. എന്നാൽ, മറ്റ് ചിലർ ഈ വീഡിയോ പകർത്തിയ ആളെ വിമർശിക്കുകയാണ് ചെയ്തത്. കുട്ടിയെ കടുവയുടെ പിടിയിൽ നിന്നും മോചിപ്പിക്കുന്നതിന് പകരം വീഡിയോ പകർത്തുകയാണോ ചെയ്യേണ്ടത് എന്നായിരുന്നു വിമർശനം. 

'ഇങ്ങനെ വേണം കുഞ്ഞുങ്ങളെ വളർത്താൻ'; കണ്ണ് നനയിക്കും വീഡിയോ, കൂട്ടുകാരന് പിക്നിക്കിന് പോകാൻ ഫണ്ടുമായി കുട്ടികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios