വീഡിയോയില്‍, ഭര്‍ത്താവിന്റെ കണ്ണുകള്‍ മൂടി കെട്ടി അദ്ദേഹത്തെ ഒരു കാര്‍ ഷോ റൂമിലേയ്ക്ക് അനസ് ആനയിക്കുന്നത് കാണാം. ഷോറൂമില്‍ എത്തിയ അദ്ദേഹം കണ്ണുതുറന്ന് നോക്കുമ്പോള്‍ മുന്നില്‍ ഒരു വലിയ ചുവന്ന റിബണില്‍ പൊതിഞ്ഞ സൂപ്പര്‍കാര്‍. 

ഒരു കുഞ്ഞ് ജനിക്കുന്നതോടെ അച്ഛനും അമ്മയ്ക്കും ഉറക്കമില്ലാത്ത രാത്രികളുടെ കൂടി ആരംഭമാണ്. ഇത് മുന്‍കൂട്ടി കണ്ടറിഞ്ഞാണ് മലേഷ്യയിലെ ഒരു യുവതിയെ സ്വന്തം ഭര്‍ത്താവിന് ഗംഭീരമായ ഒരു സമ്മാനം നല്‍കിയത്. പ്രസവശേഷം, കുഞ്ഞിനും തനിക്കും കൂട്ടിരിക്കുന്നതിനുള്ള സമ്മാനമായി, 3 കോടിയിലധികം വില വരുന്ന ഒരു ലംബോര്‍ഗിനി കാറാണ് അവര്‍ ഭര്‍ത്താവിന് സമ്മാനമായി നല്‍കിയത്. 

ടിക് ടോക്ക് താരവും, കോസ്‌മെറ്റിക്‌സ് സംരംഭകയുമായ അനസ് അയുനി ഒസ്മാനാണ് വ്യവസായിയും, സംരഭകനുമായ ഭര്‍ത്താവ് വെല്‍ഡന്‍ സുല്‍കെഫ്‌ലിക്ക് ഈ സമ്മാനം നല്‍കിയത്. 2021 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരാകുന്നത്. 

19 കാരിയായ അനസ് ഗര്‍ഭിണിയാണ്. 20-കാരനായ വെല്‍ഡന്‍ ആദ്യത്തെ കണ്‍മണിക്കുള്ള കാത്തിരിപ്പിലാണ്. ഭിമാര്‍ച്ച് അവസാനത്തോടെയാവും പ്രസവമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

കുഞ്ഞ് ജനിച്ചാല്‍ തങ്ങളുടെ നാട്ടില്‍ 100 ദിവസം വീട്ടില്‍ തന്നെ കഴിയേണ്ടി വരുമെന്ന് അനസ് പറയുന്നു. പ്രാദേശിക ആചാരമനുസരിച്ച്, പ്രസവാനന്തര സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും ആരോഗ്യം വീണ്ടെടുക്കാനുമായാണ് ആദ്യത്തെ 100 ദിവസം സ്ത്രീകള്‍ വീട്ടില്‍ തന്നെ തുടരുന്നത്. ഈ സമയത്തുടനീളം, ഭാര്യയുടെയും, കുഞ്ഞിന്റെയും കാര്യങ്ങള്‍ നോക്കി ഭര്‍ത്താവ് ഭാര്യയ്ക്കൊപ്പം താമസിക്കണം. കുഞ്ഞ് ജനിച്ചാല്‍ ഭര്‍ത്താവ് ഒരുപാട് ഉറക്കമൊഴിയേണ്ടി വരുമെന്നും, കുഞ്ഞിന്റെ കാര്യങ്ങള്‍ക്കായി ഓടേണ്ടി വരുമെന്നും ഭാര്യ പറയുന്നു. ഇതാണ് ഭര്‍ത്താവിന് ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ കാര്‍ സമ്മാനിക്കാന്‍ കാരണമായതെന്ന് അനസ് പറയുന്നു. ഇതിന്റെ ഒരു വീഡിയോ അവള്‍ ടിക്ടോക്കില്‍ പങ്കിടുകയും ചെയ്തു.

YouTube video player

വീഡിയോയ്ക്ക് താഴെ അവള്‍ എഴുതി: 'നന്ദി പ്രിയതമാ, ഈ സമ്മാനത്തിന്റെ മൂല്യം എത്ര വലുതാണെങ്കിലും നിങ്ങളുടെ ദയയ്ക്ക് പകരമാവില്ല.' 

വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ആയിരക്കണക്കിന് ആളുകള്‍ അത് ലൈക്ക് ചെയ്യുകയും ചെയ്തു. 

വീഡിയോയില്‍, ഭര്‍ത്താവിന്റെ കണ്ണുകള്‍ മൂടി കെട്ടി അദ്ദേഹത്തെ ഒരു കാര്‍ ഷോ റൂമിലേയ്ക്ക് അനസ് ആനയിക്കുന്നത് കാണാം. ഷോറൂമില്‍ എത്തിയ അദ്ദേഹം കണ്ണുതുറന്ന് നോക്കുമ്പോള്‍ മുന്നില്‍ ഒരു വലിയ ചുവന്ന റിബണില്‍ പൊതിഞ്ഞ സൂപ്പര്‍കാര്‍. 

ഭാര്യയുടെ വിലയേറിയ സമ്മാനം കണ്ട് വികാരാധീനനായ വെല്‍ഡന്‍ ഭാര്യയെ കെട്ടിപ്പിടിച്ചു. 

''വിവാഹശേഷവും ഞങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് കുറവില്ല. അദ്ദേഹം എന്നെ നന്നായി പരിപാലിക്കുന്നു, പ്രത്യേകിച്ച് എന്റെ ഗര്‍ഭകാലത്ത്. അദ്ദേഹത്തിന്റെ ത്യാഗത്തിന് നന്ദി പറയുന്നതിന് പുറമെ, ഈ വിശ്രമവേളയില്‍ ഉടനീളം അദ്ദേഹം എന്റെ അരികില്‍ വേണമെന്നതിനാലാണ് ഈ സമ്മാനം.''- അനസ് പറഞ്ഞു.

Scroll to load tweet…

പ്രസവം കഴിഞ്ഞാലുടന്‍, ദമ്പതികള്‍ അനസിന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകും. അവിടെ അവര്‍ നൂറ് ദിവസം സന്ദര്‍ശകരില്ലാതെ തനിച്ച് കഴിയും. ''എന്റെ ഭര്‍ത്താവ് എപ്പോഴും എന്നോടൊപ്പമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, പക്ഷേ അദ്ദേഹത്തിന് രാവും പകലും കുഞ്ഞിനെ പരിപാലിക്കേണ്ടതുണ്ട്. കാരണം എനിക്ക് സിസേറിയനായിരിക്കും. സി-സെക്ഷന്‍ എത്ര വേദനാജനകമാണെന്ന് അത് ചെയ്തവര്‍ക്ക് അറിയാം. അതിനാല്‍ എനിക്ക് എന്റെ ഭര്‍ത്താവില്‍ നിന്ന് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്''-അവള്‍ പറഞ്ഞു.