തെക്കൻ മെക്സിക്കോയിലെ സാൻ പെഡ്രോ ഹുവാമെലുല എന്ന പട്ടണത്തിൽ, നഗരപിതാവ് എല്ലാ വർഷവും ഒരു പെൺ കൈമാനെ പ്രതീകാത്മകമായി വിവാഹം കഴിക്കുന്നു. 230 വർഷത്തിലേറെ പഴക്കമുള്ള ഈ ആചാരം പ്രകൃതിയുമായുള്ള ഐക്യത്തെയും, നല്ല വിളവെടുപ്പിനെയും, തദ്ദേശീയ സമൂഹങ്ങൾ തമ്മിലുള്ള സമാധാനത്തെയും പ്രതീകപ്പെടുത്തുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ല്ലാ വർഷവും, തെക്കൻ മെക്സിക്കോയിലെ ഒരു ചെറിയ പട്ടണത്തിൽ ലോകത്തിലെ ഏറ്റവും അസാധാരണമായ വിവാഹ ചടങ്ങുകളിൽ ഒന്ന് അരങ്ങേറുന്നു. നഗരപിതാവിന്‍റെ വിവാഹമാണ് ! എല്ലാ വർഷവും നടക്കുന്ന ഈ വിവാഹത്തിനായി നഗരത്തിന്‍റെ മേയർ പ്രത്യേക വസ്ത്രം ധരിക്കുന്നു. ഒരു വധു പൂക്കൾ കൊണ്ട് അലങ്കരിച്ച വെളുത്ത ഗൗൺ ധരിക്കുന്നു, തെരുവുകളിൽ സംഗീതം നിറയുന്നു. നൂറുകണക്കിന് താമസക്കാർ മേയറുടെ വിവാഹഘോഷിക്കാനായി തെരുവിൽ ഒത്തുകൂടുന്നു. പക്ഷേ. ഒരേയൊരു വ്യത്യാസം. ഇവിടെ വധു ഒരു മനുഷ്യ സ്ത്രീയല്ല, മറിച്ച് മധ്യ, തെക്കേ അമേരിക്കയിൽ നിന്നുള്ള കാഴ്ചയിൽ മുതലയെ പോലുള്ള ഒരു ഉരഗമായ ഒരു പെൺ കൈമാനാണ്!

പ്രകൃതിയുമായുള്ള ഐക്യം, 230 വർഷത്തെ പഴക്കം

ഒറ്റനോട്ടത്തിൽ, വിചിത്രമായ ഒരു ചടങ്ങായി തോന്നുമെങ്കിലും, മെക്സിക്കൻ സംസ്ഥാനമായ ഒക്സാക്കയിലെ സാൻ പെഡ്രോ ഹുവാമെലുലയിലെ ആളുകൾക്ക്, ഇത് പ്രകൃതിയുമായുള്ള ഐക്യത്തെയും, തദ്ദേശീയ സമൂഹങ്ങൾ തമ്മിലുള്ള സമാധാനത്തെയും, വരാനിരിക്കുന്ന വർഷത്തിൽ സമൃദ്ധി പ്രതീക്ഷിക്കുന്നതിനെയും പ്രതീകപ്പെടുത്തുന്ന ഒരു പവിത്രമായ പാരമ്പര്യമാണ്. മെക്സിക്കൻ സംസ്ഥാനമായ ഒക്സാക്കയിലെ ഒരു തീരദേശ പട്ടണമായ സാൻ പെഡ്രോ ഹുവാമെലുലയിലാണ് എല്ലാ വർഷവും ഈ പ്രതീകാത്മക വിവാഹം നടക്കുന്നത്. ഈ ചടങ്ങിന് 230 വർഷത്തിലേറെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ പ്രാദേശിക ചരിത്രകാരന്മാർ പറയുന്നത് ഈ പാരമ്പര്യത്തിന്‍റെ വേരുകൾ ഹിസ്പാനിക്കിന് മുമ്പുള്ള തദ്ദേശീയ പാരമ്പര്യത്തോളം പഴക്കമുണ്ടെന്നാണ്.

Scroll to load tweet…

വരൻ മേയർ, വധു മുതല

വരൻ, സാൻ പെഡ്രോ ഹുവാമെലുല പട്ടണത്തിന്‍റെ മേയറാണ്, വധു ഒരു പെൺ കൈമാനും. തദ്ദേശീയ രാജകുമാരിയായും ഭൂമിമാതാവിന്‍റെ പ്രതീകമായും തദ്ദേശീയർ ഈ കൈമാനെ കണക്കാക്കുന്നു. ഈ വർഷത്തെ ചടങ്ങിന് നേതൃത്വം നൽകിയത് മേയർ ഡാനിയേൽ ഗുട്ടിയറെസ് ആയിരുന്നു. അദ്ദേഹം അന സിന്‍റിയ റാമിറെസ് അഹുമാഡ എന്ന് പേരുള്ള കൈമനെ പ്രതീകാത്മകമായി വിവാഹം കഴിച്ചു. വെറുമൊരു പബ്ലിസിറ്റി സ്റ്റണ്ടല്ല. മറിച്ച്, ഈ ചടങ്ങ് പട്ടണത്തിലെ ഏറ്റവും പ്രിയപ്പെട്ട സാംസ്കാരിക പരിപാടികളിൽ ഒന്നാണ്. കൂടാതെ വിശുദ്ധ പത്രോസിനെ ആദരിക്കുന്ന വാർഷിക ആഘോഷങ്ങളുടെ ഭാഗമാണ് ഈ അസാധാരണ വിവാഹവും.

Scroll to load tweet…

വിളവെടുപ്പും ഐക്യവും

തലമുറകളായി പ്രതീകാത്മകമായ ഈ ഐക്യം നല്ല വിളവെടുപ്പ്, സമൃദ്ധമായ മത്സ്യബന്ധനം, മഴ, സമാധാനം, സമൃദ്ധി എന്നിവ കൊണ്ടുവരുമെന്ന് നഗരവാസികൾ വിശ്വസിക്കുന്നു. പരമ്പരാഗതമായി കൃഷി, മത്സ്യബന്ധനം, തീരദേശ വിഭവങ്ങൾ എന്നിവയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളുള്ള നഗരമാണ് സാൻ പെഡ്രോ ഹുവാമെലുല. ഈ സമൂഹത്തിൽ അനുഗ്രഹങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. തദ്ദേശവാസികളെ സംബന്ധിച്ച് കൈമാൻ അവരെ നിലനിർത്തുന്ന പ്രകൃതി ലോകത്തെ പ്രതിനിധീകരിക്കുന്നു. അതേസമയം മേയർ സമൂഹത്തെ പ്രതീകപ്പെടുത്തുന്നു. ഇരുവരുടെയും ആചാരപരമായ വിവാഹം, മനുഷ്യരും പ്രകൃതിയും ഐക്യത്തിൽ നിലനിൽക്കുമ്പോൾ മാത്രമേ അഭിവൃദ്ധി പ്രാപിക്കൂവെന്ന ഓർമ്മപ്പെടുത്തലായി മാറുന്നു.

Scroll to load tweet…

ഈ ആചാരം ഒരു പഴയ തദ്ദേശീയ ഇതിഹാസത്തിന്‍റെ ഓർമ്മ കൂടിയാണ് പങ്കുവയ്ക്കുന്നത്. പ്രാദേശിക പാരമ്പര്യമനുസരിച്ച്, പ്രതീകാത്മക വിവാഹം ചോണ്ടൽ, ഹുവാവെ (ഇകൂട്ട്സ്) ജനതകൾ തമ്മിലുള്ള ചരിത്രപരമായ സഖ്യത്തെ ഓർമ്മിപ്പിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ്, ഒരു ചോണ്ടൽ രാജാവും ഹുവാവെ രാജകുമാരിയും തമ്മിലുള്ള വിവാഹം രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാനം കൊണ്ടുവന്നുവെന്ന് ഐതിഹ്യം പറയുന്നു. ഇന്ന്, മേയർ ചോണ്ടൽ ഭരണാധികാരിയെ പ്രതിനിധീകരിക്കുന്നു, അതേസമയം കൈമാൻ ഹുവാവെ രാജകുമാരിയെ പ്രതീകപ്പെടുത്തുന്നു. വാർഷിക വിവാഹം രണ്ട് തദ്ദേശീയ സംസ്കാരങ്ങൾ തമ്മിലുള്ള ഐക്യം, സൗഹൃദം, സഹകരണം എന്നിയുടെ ആഘോഷമായി മാറുന്നു.

Scroll to load tweet…

കൈമാനെയും മറ്റ് വധുക്കളെ പോലെ പരിഗണിച്ചാണ് ചടങ്ങ് ആരംഭിക്കുന്നത്. വെളുത്ത വിവാഹ ഗൗൺ ധരിച്ച് പിന്നീട് റിബണുകൾ, പൂക്കൾ, മനോഹരമായ ശിരോവസ്ത്രങ്ങൾ എന്നിവയാൽ അലങ്കരിച്ച വർണ്ണാഭമായ പരമ്പരാഗത വിവാഹ വേഷത്തിലാണ് കൈമാനെ പട്ടണത്തിലൂടെ കൊണ്ടുവരിന്നു. ഒപ്പം സംഗീതജ്ഞർ പരമ്പരാഗത ഗാനങ്ങൾ ആലപിക്കുന്നു, നർത്തകർ തെരുവുകളിൽ നൃത്തം ചെയ്യുന്നു. ഇത് നഗരത്തെ സംഗീതത്തിന്‍റെയും സംസ്കാരത്തിന്‍റെയും സമൂഹബോധത്തിന്‍റെയും ഉത്സവമാക്കി മാറ്റുന്നു. ചടങ്ങിനിടെ കൈമാനിന്‍റെ താടിയെല്ലുകൾ കൂട്ടിക്കെട്ടിയിരിക്കും.

കത്തോലിക്കാ വിശ്വാസം

വാർഷിക വിവാഹം രണ്ട് വ്യത്യസ്ത പാരമ്പര്യങ്ങളുടെ സംയോജനത്തെ പ്രതിഫലിപ്പിക്കുന്നു. സ്പാനിഷ് കോളനിവൽക്കരണത്തിന് വളരെ മുമ്പുതന്നെ, പ്രദേശത്തെ തദ്ദേശീയ സമൂഹങ്ങൾ പ്രകൃതിയെ ബഹുമാനിക്കുകയും അവരുടെ വിളകൾക്കും മത്സ്യബന്ധനത്തിനും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങുകൾ നടത്തിയിരുന്നു. കത്തോലിക്കാ മതം മെക്സിക്കോയിൽ എത്തിയതിന് ശേഷം, ഈ ആചാരങ്ങളിൽ പലതും പ്രാദേശിക രക്ഷാധികാരികളായ കത്തോലിക്കാ വിശുദ്ധന്മാർക്ക് സമർപ്പിച്ച ആഘോഷങ്ങളായി മാറി. ഇന്ന്, കൈമാൻ വിവാഹം നടക്കുന്നത് വിശുദ്ധ പത്രോസിന്‍റെ ആഘോഷവേളകളിലാണ്. ഇന്ന് ഈ ആഘോഷം തദ്ദേശീയ വിശ്വാസങ്ങളെ കത്തോലിക്കാ പാരമ്പര്യങ്ങളുമായി കൂട്ടിയിണക്കി നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു ആഘോഷമാണ്.