ഉത്തർപ്രദേശിലെ ഇറ്റാവയിൽ ക്ലാസ് മുറിയിൽ മൊട്ടയടിച്ചെത്തിയ വിദ്യാർഥിയുടെ തലയിൽ തബല കൊട്ടുന്നത് പോലെ താളമിട്ട പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. കുട്ടികളോടുള്ള അധ്യാപകരുടെ പെരുമാറ്റത്തെക്കുറിച്ച് ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചു.
ക്ലാസ് മുറിയിൽ മൊട്ടയടിച്ചെത്തിയ വിദ്യാർഥിയുടെ തലയിൽ തബല കൊട്ടിക്കുന്നത് പോലെ കൈകൊണ്ട് താളമിട്ട് സ്കൂൾ ഹെഡ്മാസ്റ്റർ. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലാണ് സംഭവം. വീഡിയോ വൈറലായതോടെ കുട്ടികളോടുള്ള അധ്യാപകരുടെ പെരുമാറ്റത്തെക്കുറിച്ച് വീണ്ടും ചർച്ചകൾക്ക് വഴിതുറന്നു.
അധ്യാപകന്‍റെ 'തബല വായന'
ഇറ്റാവ ജില്ലയിലെ സൈഫായ് ബ്ലോക്കിലുള്ള ബിറൗലി പ്രൈമറി സ്കൂളിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സ്കൂളിലെ ചുമതലയുള്ള പ്രധാനാധ്യാപകനായ ദിനേശ് കുമാർ മാഥൂറാണ് വിവാദ നായകൻ. മുടി മൊട്ടയടിച്ച് ക്ലാസിലെത്തിയ വിദ്യാർഥിയെ കണ്ടതോടെ അധ്യാപകൻ കുട്ടിയുടെ തലയെ ഒരു തബലയായി കണ്ട് കൈകൊണ്ട് താളമിടുന്നത് വീഡിയോയിൽ കാണാം. കസേരയിൽ ഇരിക്കുന്ന അധ്യാപകൻ തന്‍റെ കാലുകൾക്കിടയിൽ കുട്ടിയെ ഇരുത്തി കുട്ടിയുടെ തലയിൽ ആസ്വദിച്ച്, ആവർത്തിച്ച് കൈകൊണ്ട് തട്ടുന്നതും ദൃശ്യങ്ങളിൽ കാണാം.
കൊച്ച് കുട്ടികളുടെ മുന്നിൽ വച്ച് താനെന്തോ വീര്യകൃത്യം ചെയ്യുന്നത് പോലെ ഇയാൾ അതിശക്തമായി കുട്ടിയുടെ തലയ്ക്ക് അടിക്കുന്നതും കാണാം. സമീപത്തിരുന്ന മറ്റു കുട്ടികളും സംഭവത്തിനിടെ ചിരിക്കുന്നതും വീഡിയോയിൽ കാണാം. അധ്യാപകൻ തന്നെയാണ് ദൃശ്യങ്ങൾ ചിത്രീകരിപ്പിച്ച് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെയാണ് വീഡിയോ കൂടുതൽ ശ്രദ്ധ നേടിയ
ഉടൻ നടപടി
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് സംഭവത്തിൽ ഇടപെട്ടു. ഇറ്റാവയിലെ ബേസിക് ശിക്ഷാ അധികാരിയായ ഡോ. രാജേഷ് കുമാർ, അധ്യാപകന്‍റെ നടപടി അച്ചടക്കലംഘനമായി വിലയിരുത്തു. പിന്നാലെ ദിനേശ് കുമാർ മാഥൂറിനെ ഉടൻ തന്നെ സസ്പെൻഡ് ചെയ്തെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോട്ടുണ്ട്. . കുട്ടിയുടെ തലയിൽ താളമിടുന്ന ദൃശ്യങ്ങൾ ഹെഡ്മാസ്റ്റർ വിനോദത്തിനായി പങ്കുവെച്ചതാണെങ്കിലും, വിദ്യാർഥികൾക്ക് സുരക്ഷിതവും മാന്യവുമായ അന്തരീക്ഷം ഉറപ്പാൻ ഉത്തരവാദിത്വപ്പെട്ട അധ്യാപകന്‍റെ പെരുമാറ്റം സ്കൂൾ അച്ചടക്കത്തെയും കുട്ടികളുടെ അന്തസ്സിനെയും സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തി.


