Asianet News MalayalamAsianet News Malayalam

പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ... യുകെ പൊലീസിനെ വെട്ടിലാക്കി പ്രതിയുടെ പരസ്യവെല്ലുവിളി

20 സെക്കൻഡ് ദൈർഘ്യമുള്ള ഒരു സെൽഫി വീഡിയോയും ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ പൊലീസിനെ പരിഹസിച്ചുകൊണ്ട് ഇയാൾ പറയുന്നത്, "ഞാൻ ഇവിടെയാണ്, നിങ്ങൾക്ക് കഴിയുമെങ്കിൽ എന്നെ പിടിക്കൂ" എന്നാണ്.

catch me if you can fugitive saying to police in UK rlp
Author
First Published Oct 17, 2023, 11:50 AM IST

യുകെയിലെ വിൽറ്റ്ഷെയർ പൊലീസിനെ പരസ്യമായി വെല്ലുവിളിച്ച് പൊലീസ് തിരയുന്ന പ്രതി. സോഷ്യൽ മീഡിയയിലൂടെയാണ് പിടിക്കാൻ പറ്റുമെങ്കിൽ തന്നെ പിടിച്ചോ എന്ന് പ്രതി പരസ്യമായി വെല്ലുവിളി നടത്തിയത്. ഒരു ആക്രമണ കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ലൂക്ക് മക്‌നെർനി എന്ന കുറ്റവാളിയാണ് പൊലീസിനെ പരസ്യമായി വെല്ലുവിളിച്ച് വെട്ടിലാക്കിയത്. 

ആഴ്ചകളായി പൊലീസ് ഇയാൾക്കായി തിരച്ചിൽ നടത്തുകയാണെങ്കിലും ഇതുവരെയും യാതൊരുവിധ വിവരങ്ങളും ലഭിച്ചിട്ടില്ല. സ്വിന്‌ഡൻ ഏരിയയിൽ നിന്നുള്ളയാളാണ് ഇയാൾ എന്നതൊഴിച്ചാൽ പ്രതിയുമായി ബന്ധപ്പെട്ട മറ്റൊരുവിവരവും പൊലീസിന് ലഭിച്ചിട്ടില്ല. ഇതിനിടയിൽ പൊലീസ് പ്രതിയുടെ രേഖാചിത്രം പുറത്തു വിടുകയും ഇയാളെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു.

എന്നാൽ, ഫേസ്ബുക്ക് പേജിൽ ലൂക്ക് മക്ഇനെർണിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ അറിയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വിൻഡൺ പൊലീസ് നടത്തിയ അഭ്യർത്ഥനയ്ക്ക് താഴെ ഇപ്പോൾ സാക്ഷാൽ ലൂക്ക് മക്ഇനെർണി തന്നെ എത്തി പൊലീസിനെ പരിഹസിച്ചുകൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുകയാണ്. ലൂക്ക് എന്ന ഫെസ്ബുക്ക് ഐഡിയിൽ നിന്നുമാണ് കമന്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഇയാളുടേതെന്ന് വിശ്വസിക്കപ്പെടുന്ന അക്കൗണ്ടിൽ നിന്നുള്ള ഒരു കമന്റ് ഇങ്ങനെയാണ്: "നിങ്ങൾ ഒരു പ്രതിഫലം വാഗ്ദാനം ചെയ്താൽ, ഞാൻ എവിടെയാണെന്ന് ഞാൻ നിങ്ങളോട് പറയും." മറ്റൊരു കമന്റ് ഇങ്ങനെയാണ്: "സ്വിൻഡൻ പൊലീസ്, എന്നെ കാണിച്ചുതന്നാൽ നിങ്ങൾ എത്ര തുക നല്കും? നമുക്ക് ഒരു എഗ്രിമെന്റിലേക്ക് വരാം. ഈ അവധി ദിവസങ്ങൾ അൽപ്പം ചെലവേറിയതാണ്". 20 സെക്കൻഡ് ദൈർഘ്യമുള്ള ഒരു സെൽഫി വീഡിയോയും ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ പൊലീസിനെ പരിഹസിച്ചുകൊണ്ട് ഇയാൾ പറയുന്നത്, "ഞാൻ ഇവിടെയാണ്, നിങ്ങൾക്ക് കഴിയുമെങ്കിൽ എന്നെ പിടിക്കൂ" എന്നാണ്.

ഏതായാലും ലൂക്കിനെ പിടിക്കേണ്ടത് ഇപ്പോൾ യുകെ പൊലീസിന്റെ മുഴുവൻ അഭിമാനപ്രശ്നമായി മാറിയിരിക്കുകയാണ്.

വായിക്കാം: കാരവനിൽ ഒളിച്ചിരുന്നു, ദമ്പതികൾക്കൊപ്പം അവധിക്കാലമാഘോഷിക്കാൻ പോയി പൂച്ച, സഞ്ചരിച്ചത് 439 കിമി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 
 

Follow Us:
Download App:
  • android
  • ios