ആല്‍പ്സിലെ മാറ്റർഹോൺ കൊടുമുടിക്ക് തൊട്ടടുത്തുള്ള സ്വിറ്റ്സർലൻഡിലെ സെർമാറ്റിലെ ആഡംബര സ്കീ ചാലറ്റിലാണ് വിവാഹ വേദി ഒരുക്കിയത്. സമുദ്രനിരപ്പില്‍ നിന്നും 2,222 അടി ഉയരത്തിലാണ് ഈ പ്രദേശം. 


വിവാഹം ഇന്ന് ആർഭാടത്തിന്‍റെ മറ്റൊരു വാക്കാണ്. വിവാഹം എത്രയും വ്യത്യസ്തമാക്കാമോ അത്രയും വ്യത്യസ്തമാക്കാനാണ് ഇന്ന് ഓരോ വധൂവരന്മാരുടെയും ആഗ്രഹം. അതിനായി ബഹിരാകാശത്തും കടലിന് അടിയിലും വിമാനത്തിലും മറ്റും വിവാഹങ്ങള്‍ നടത്തുന്നു ചിലര്‍. മറ്റ് ചലര്‍‌ അസ്ഥിമരവിക്കുന്ന കൊടും തണുപ്പുള്ള പ്രദേശങ്ങള്‍ വിവാഹ വേദിയായി തെരഞ്ഞെടുക്കുന്നു. അത്തരത്തില്‍ ആല്‍പ്സിലെ ഒരു വിവാഹ വേദി സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. സ്വിറ്റസർലാഡിലെ ആല്‍പ്സ് പര്‍വ്വത നിരയില്‍ 2,222 അടി ഉയരത്തില്‍ കനത്ത മഞ്ഞ് നിറഞ്ഞ പര്‍വ്വത മുകളിലെ വിവാഹ വേദിയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

ലെബനീസ് വിവാഹങ്ങള്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ കനത്ത മഞ്ഞുറഞ്ഞ് കിടക്കുന്ന പര്‍വ്വതത്തിനിടെ ഒരു ഐസ് ക്യൂബ് തകര്‍ത്താണ് വധു, വിവാഹ വേദിയിലേക്ക് ഇറങ്ങിവന്നത്. ഒപ്പം സംഗീതവും പ്രത്യേക വിനോദ പരിപാടികളും സംഘടിപ്പിക്കപ്പെട്ടിരുന്നു. ആല്‍പ്സിലെ മാറ്റർഹോൺ കൊടുമുടിക്ക് തൊട്ടടുത്തുള്ള സ്വിറ്റ്സർലൻഡിലെ സെർമാറ്റിലെ ആഡംബര സ്കീ ചാലറ്റിലാണ് വിവാഹ വേദി ഒരുക്കിയത്. സമുദ്രനിരപ്പില്‍ നിന്നും 2,222 അടി ഉയരത്തിലാണ് ഈ പ്രദേശം. 

'ഇത് പോലും നിയന്ത്രിക്കാൻ ആരുമില്ലേ'; ദില്ലി മെട്രോയിൽ നിന്നുള്ള യുവതിയുടെ റീൽ വീഡിയോയ്ക്കെതിരെ സോഷ്യൽ മീഡിയ

View post on Instagram

സ്ഫോടനത്തില്‍ ചിതറിയത്, വൈദ്യശാസ്ത്ര പഠനത്തിനായി ദാനം ചെയ്ത ഭർത്താവിന്‍റെ മൃതദേഹമെന്ന് യുവതി

വെള്ള പരുന്തിന്‍റെ രൂപം ധരിച്ച മനുഷ്യന്‍ പ്രത്യേക സംവിധാനത്തിന്‍റെ സഹായത്തോടെ വിവാഹ വേദിക്ക് മുകളില്‍ പറന്ന് കളിക്കുന്നതും വയലിന്‍ അടക്കമുള്ള സംഗീത വാദകരുടെ സാന്നിധ്യവും മറ്റും വിവാഹത്തെ ആര്‍ഭാടപൂര്‍വ്വമാക്കിമാറ്റി. വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര്‍ ഇതിനകം ലൈക്ക് ചെയ്തു. ചിലര്‍ ആശ്ചര്യത്തിന്‍റെ ഇമോജികള്‍ പങ്കുവച്ചു. മറ്റ് ചിലര്‍ 'മനോഹരം' എന്ന് എഴുതി. 'ഞാൻ യഥാർത്ഥ ജീവിതത്തിൽ കാണുമെന്ന് ഒരിക്കലും വിചാരിക്കാത്ത ഒരു ഫാന്‍റസിയാണിത്, അത് ഇഷ്ടമാണ്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 

'ചെകുത്താന്‍റെ കൊമ്പു'മായി ജീവിച്ച ശ്യാം ലാല്‍ യാദവ്; ഒടുവില്‍ സംഭവിച്ചത്