കാട്ടിൽ വച്ച്  കാട്ടുപർവ്വത ഗൊറില്ലകളെ നേരിട്ട് കാണുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആജീവനാന്ത സ്വപ്നം. അതിനായിരുന്ന ആ യാത്രയും. 

ജീവിതത്തില്‍ കാട്ടിന് നടുക്ക് വച്ച്, ഗൊറില്ലകളെ അവയുടെ സ്വന്തം ആവാസവ്യവസ്ഥയില്‍ കാണണമെന്നായിരുന്നു അയാളുടെ ഏറ്റവും വലിയ ആഗ്രഹം. ആ ആഗ്രഹത്തിനായി ഇറങ്ങിത്തിരിച്ചപ്പോള്‍ അയാള്‍ ഒരിക്കല്‍ പോലും ഇത്രയും പ്രതിക്ഷിച്ച് കാണാനില്ല. കോളിന്‍റെ ആ ജീവിതാഭിലാഷത്തെ കുറിച്ച് റോയൽ എൻഗാല സഫാരിസിൻന്‍റെ സ്ഥാപകനായ കാമറൂൺ സ്കോട്ട് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. അദ്ദേഹം അതിനെ 'Crazy Gorilla Encounter' എന്ന് വിശേഷിപ്പിച്ചു. വീഡിയോയില്‍, കൊടുംകാടിന് നടുവില്‍ ഒരു സ്ട്രക്ച്ചറില്‍ പുതപ്പിച്ച് കിടത്തിയിരിക്കുന്ന ഒരു മനുഷ്യനെ കാണാം. അദ്ദേഹം തല ഉയര്‍ത്തി നോക്കുമ്പോള്‍ ആരൊക്കെയോ അദ്ദേഹത്തിന്‍റെ പുതപ്പ് മാറ്റാന്‍ ശ്രമിക്കുന്നു. ഈ സമയം തൊട്ടടുത്തും അല്പം ദൂരെയുമായി രണ്ട് ഗൊറില്ലകളെയും കാണാം. 

വീഡിയോ പങ്കുവച്ച് കൊണ്ട് കാമറൂൺ സ്കോട്ട് ഇങ്ങനെ എഴുതി, 'ഇത് എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു. പ്രാദേശിക കിനിയർവാണ്ട ഭാഷയിൽ (ഭാഗ്യം) എന്നർത്ഥം വരുന്ന പ്രശസ്തമായ 'ഹിർവ കുടുംബ'ത്തെ തിരയുകയായിരുന്നു ഞങ്ങളുടെ സംഘം. ഭാഗ്യവശാൽ, ഈ കുടുംബം ഇരട്ടക്കുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടവരായിരുന്നു, ഇരുവരും പ്രായപൂർത്തിയാകുന്നതുവരെ അതിജീവിച്ചു. ഞങ്ങളുടെ ഗ്രൂപ്പിലെ ഒരു അംഗമായ കോളിന് മല കയറാന്‍ കഴിഞ്ഞില്ല, കാട്ടിൽ വച്ച് കാട്ടുപർവ്വത ഗൊറില്ലകളെ നേരിട്ട് കാണുക എന്നതായിരുന്നു അദ്ദേഹ്തതിന്‍റെ ആജീവനാന്ത സ്വപ്നം. അത് സാക്ഷാത്കരിക്കാനായി ഞങ്ങളുടെ മികച്ച ഗൈഡുകളും പോർട്ടർമാരും അദ്ദേഹത്തെ സ്ട്രെച്ചർ ബെഡിൽ കയറ്റി.' കാമറൂൺ സ്കോട്ട് തുടര്‍ന്നു. 

'കോടമഞ്ഞിന്‍ താഴ്വാരയില്‍...'; ഹിമാലയത്തിലെ പ്രീ വെഡ്ഡിംഗ് ഷൂട്ടിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ

View post on Instagram

2,000 വര്‍ഷം പഴക്കമുള്ള വെങ്കല കൈപ്പത്തിയുടെ 'നിഗൂഢ രഹസ്യം' കണ്ടെത്തി

ഹിര്‍വ കുടുംബത്തെ ഏകാന്ത ആക്രമണകാരിയായ സിൽവർബാക്ക് ഗൊറില്ല ഇതിനകം തുരത്തിയിരുന്നു. അതിനാല്‍ അവയെ കാണാന്‍ കഴിയുമോ എന്ന സംശയവും സംഘത്തിനുണ്ടായിരുന്നു. എന്നാല്‍, സംഘത്തെ അത്ഭുതപ്പെട്ടുത്തി ഹിര്‍വ ഗൊറില്ലകള്‍ അവരുടെ മുന്നിലേക്ക് വന്നു. ഗെറില്ലകളെ കണ്ടതോടെ കോളിനെ കിടത്തിയ സ്ട്രക്ച്ചര്‍ താഴെ ഇറക്കി. ഇരട്ട ഹിര്‍വ ഗൊറില്ലകളില്‍ ഒന്ന് കോളിനെ കാണാനായി അടുത്ത് വന്നു. അദ്ദേഹത്തിന് ജീവിതകാലം മുഴുവൻ ഓര്‍ക്കാനായി അത്യപൂർവമായ ഒരു കണ്ടുമുട്ടൽ. അവിശ്വസനീയവും ഉല്ലാസപ്രദവുമായ ഒരു അനുഭവമായിരുന്നു അതെന്നും കാമറൂണ്‍ എഴുതുന്നു. 

വിദേശയാത്രക്ക് പണമില്ല, പിന്നാലെ തട്ടിക്കൊണ്ടുപോകൽ നാടകം; 21 -കാരിയെ തിരഞ്ഞ് കേന്ദ്രമന്ത്രി, പിന്നീട് നടന്നത്

നിരവധി കാഴ്ച്ചക്കാര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. പലരും ഗൊറില്ലകളും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സൂചിപ്പിച്ചു. 'സുന്ദരിയായ ഗൊറില്ല ആ മനുഷ്യന് തന്‍റെ ജീവിതകാലത്തെ സ്വപ്നം കാണിച്ചുകൊടുക്കാൻ അവന്‍റെ അടുത്തേക്ക് പോകാൻ ഒരു പ്രത്യേക ശ്രമം നടത്തി.' ഒരു കാഴ്ചക്കാരനെഴുതി. 'ദയയുള്ള ഗൊറില്ല.' മറ്റൊരാള്‍ എഴുതി. 'ഗൊറില്ലകളെ കാണാന്‍ ആ മനുഷ്യനെ സഹായിച്ചവരാണ് യാഥാര്‍ത്ഥ നായകന്മാര്‍. എല്ലാവുര്‍ക്കും ഗംഭീരമായ അനുഭവം.' മറ്റൊരു കാഴ്ചക്കാരനെഴുതി. 'എന്‍റെ ജീവിതത്തിലും ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്നു. ഒരു ദിവസം ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് അനുഭവിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.' മറ്റൊരു കാഴ്ചക്കാരനെഴുതി. എട്ട് ലക്ഷത്തിന് മുകളില്‍ ആളുകള്‍ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. 

19,000 രൂപയ്ക്ക് 'യുഎസില്‍ നിന്ന് മുംബൈ'യിലേക്ക് വിമാനം; ടിക്കറ്റ് വില കണ്ട് സോഷ്യല്‍ മീഡിയ ഞെട്ടി