ഉടമ ജിമ്മിൽ എത്തുമ്പോഴും കള്ളൻ ട്രെഡ്മില്ലിൽ തന്നെയായിരുന്നുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ഉടമയെ കണ്ടതും അമ്പരന്ന് പോയ കള്ളനെ പക്ഷേ, ഉടമ ആദ്യം തന്നെ പോലീസിൽ ഏൽപ്പിക്കാന്‍ തയ്യാറായില്ല. 


ജിമ്മിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ കൈയോടെ പിടിച്ച് ഉടമ കൊടുത്തത് എട്ടിന്‍റെ പണി. മധ്യപ്രദേശിലെ ഒരു ജിമ്മിൽ മോഷ്ടിക്കാൻ കയറിയ കള്ളനാണ് ഉടമയുടെ കൈയില്‍ പെട്ടത്. മോഷ്ടിക്കാനുള്ള വസ്തുക്കൾ തിരയുന്നതിനിടയിൽ കൗതുകം തോന്നിയ കള്ളൻ ചുമ്മാതൊന്ന് ട്രെഡ് മില്ലിൽ കയറി. തന്നെ ആരും കാണുന്നില്ല എന്നായിരുന്നു കള്ളൻ വിചാരിച്ചത്. പക്ഷേ, എല്ലാം കണ്ടുകൊണ്ട് രണ്ട് ക്യാമറ കണ്ണുകൾ തന്‍റെ തലയ്ക്ക് മുകളിൽ ഉണ്ടെന്ന് പാവം കള്ളൻ അറിഞ്ഞില്ല. പിന്നെ പറയേണ്ടല്ലോ കാര്യങ്ങൾ. കള്ളന്‍റെ കസറുത്തുകൾ തൽസമയം കണ്ട ഉടമ ഉടനെ തന്നെ ജിമ്മിലെത്തി കള്ളനെ കൈയോടെ പിടികൂടി.

ഉടമ ജിമ്മിൽ എത്തുമ്പോഴും കള്ളൻ ട്രെഡ്മില്ലിൽ തന്നെയായിരുന്നുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ഉടമയെ കണ്ടതും അമ്പരന്ന് പോയ കള്ളനെ പക്ഷേ, ഉടമ പോലീസിൽ ഏൽപ്പിച്ചില്ല. മറിച്ച് കള്ളന്‍റെ കൊതി തീരുവോളം ട്രെഡ് മില്ലിൽ ഓടിച്ചു. എന്നുവെച്ചാൽ കള്ളന്‍ തളർന്ന് വീഴുവോളം ഓടിച്ചു. ഒടുവില്‍ ക്ഷീണിതനായ കള്ളന്‍ താഴെ വീണപ്പോള്‍, ജിമ്മിന്‍റെ ഉടമ പതിയെ പോലീസിനെ വിളിച്ച് കള്ളനെ കൈമാറി. ഏതായാലും കള്ളന്‍റെ ട്രെഡ് മില്ലിലെ അഭ്യാസ പ്രകടനം ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെക്കുറിച്ച് അശ്ലീല തമാശ പറഞ്ഞു; സ്റ്റേജ് കൊമേഡിയന്‍റെ മുഖത്തടിച്ച് പിതാവ്

YouTube video player

'കലിപ്പ് തീരണില്ലല്ലോ അമ്മച്ചി... '; പബ്ലിക് പഞ്ചിംഗ് ബാഗുകൾ സോഷ്യല്‍ മീഡിയയില്‍ ട്രന്‍റിംഗ്

മുമ്പും സമാനമായ രീതിയിൽ സ്വന്തം അബദ്ധം കൊണ്ട് കള്ളന്മാർ പിടിയിലായി നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിലൊന്ന് ലക്നൗവിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു രസകരമായ സംഭവമാണ്. ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ വീടിനുള്ളിലെ എസി റൂമിലെത്തിയപ്പോൾ അല്പം വിശ്രമിക്കാൻ തീരുമാനിച്ചു. കൈയിലുണ്ടായിരുന്ന മദ്യം മുഴുവൻ കുടിച്ച് തീർത്ത ആശാൻ പിന്നെ ബെഡ്ഡില്‍ കിടന്ന് എസിയിട്ട് സുഖമായി ഉറങ്ങി. പിറ്റേന്ന് കള്ളനെ വിളിച്ചുണർത്തിയത് ആകട്ടെ പോലീസും വീട്ടുകാരും. 

'ആളാകാന്‍ നോക്കാതെ എണീച്ച് പോടേയ്...'; റോഡിലെ വെള്ളക്കെട്ടിൽ സർഫിംഗ് നടത്തി യുവാവിനോട് സോഷ്യൽ മീഡിയ