'വെരി ഫ്രണ്ട്ലി... വെരി ഫ്രണ്ട്ലി...' എന്ന് പറഞ്ഞു കൊണ്ട് ഇരുന്ന ഇടത്ത് നിന്നും എഴുന്നേറ്റ അയാള്‍, തന്‍റെ ചെവിയുടെ പുറക് വശത്ത് മുറിവേറ്റോ എന്ന് നോക്കാന്‍ ക്യാമറാമാനോട് പറയുന്നതും വീഡിയോയില്‍ കാണാം. 


പുരാതന കാലം മുതല്‍ തന്നെ മനുഷ്യന്‍ വന്യമൃഗങ്ങളെ ഇണക്കി വളര്‍ത്തിയിരുന്നു. അത്തരം നിരവധി തെളിവുകള്‍ പുരാവസ്തു ഗവേഷകര്‍ ഇതിനകം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുമുണ്ട്. ഇന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതാത് രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസരിച്ച് വന്യമൃഗങ്ങളെ വളര്‍ത്തുന്ന നിരവധി പേരുണ്ട്. കരയിലെ ഏറ്റവും വലിയ ജീവിയായ ആന മുതല്‍ താരതമ്യേന ചെറിയ ജീവികളായ ഒന്തുകളെ വരെ ഇത്തരത്തില്‍ മനുഷ്യര്‍ വളർത്തുന്നു. കടുവയും സിംഹവും കരടിയും വീടുകളില്‍ കുടുംബാംഗത്തെ പോലെ കരുതപ്പെടുന്നു. 

വന്യമൃഗങ്ങളില്‍ തന്നെ കൂടുതല്‍ പ്രശ്നകാരികളായ പുലി, കടുവ, സിംഹം, ചീറ്റ തുടങ്ങിയ മാര്‍ജ്ജാര വംശത്തിലുള്ള മൃഗങ്ങളെ ഗള്‍ഫ് രാജ്യങ്ങളിലും പാകിസ്ഥാനിലും നിരവധി പേര്‍ വളര്‍ത്തുന്നുണ്ട്. ഗള്‍ഫില്‍ നിന്നും അത്തരം മൃഗങ്ങളുടെ നിരവധി വീഡിയോകള്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ ഇടം പിടിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം അത്തരമൊരു വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. അറബ് വംശജരുടെ വെളുത്ത നീണ്ട തൌബ് (thawb) എന്ന വസ്ത്രം ധരിച്ചയാളുടെ കൂടെ ഇരിക്കുന്ന ചീറ്റയെ താലോലിക്കാന്‍ ചെന്നതായിരുന്നു യുവാവ്. പക്ഷേ ചീറ്റയുടെ അപ്രതീക്ഷിത പ്രതികരണത്തില്‍ യുവാവ് ഭയന്ന് പോകുന്നത് വീഡിയോയില്‍ കാണാം.

മസിൽ പെരുപ്പിച്ച്, ഫിറ്റ്നസ് ചിത്രങ്ങള്‍ പങ്കുവച്ച് ട്രെയിനർ; ട്രോളിയവർക്ക് 'ചുട്ട മറുപടി'

View post on Instagram

20 ലക്ഷം കാറുകൾ ഒരു വർഷം പുറന്തള്ളുന്ന കാർബൺ പ്രശ്നം ഇല്ലാതാക്കാൻ 170 കാട്ടുപോത്തുകൾ? പുതിയ പഠനം പറയുന്നത്

ചീറ്റയുടെ പുറം കഴുത്തില്‍ പതുക്കെ തടവിയതായിരുന്നു യുവാവ്. പക്ഷേ, ചീറികൊണ്ട് ആഞ്ഞ ചീറ്റ യുവാവിന്‍റെ കരണം നോക്കി ഒന്ന് പുകച്ചു. 'വെരി ഫ്രണ്ട്ലി വെരി ഫ്രണ്ട്ലി' എന്ന് പറഞ്ഞു കൊണ്ട് ഇരുന്ന ഇടത്ത് നിന്നും എഴുന്നേറ്റ അയാള്‍ തന്‍റെ ചെവിയുടെ പുറക് വശത്ത് മുറിവേറ്റോ എന്ന് നോക്കാന്‍ ക്യാമറാമാനോട് പറയുന്നതും വീഡിയോയില്‍ കാണാം. 'ചീറ്റ ആക്രമണം' എന്ന കുറിപ്പോടെ nouman.hassan1 എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വെറും നാല് ദിവസം കൊണ്ട് ഏഴര ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. കടുവ, പുലി തുടങ്ങിയ നിരവധി മൃഗങ്ങളെ നൌമാന്‍ ഹസന്‍ എന്ന പാകിസ്ഥാന്‍ സ്വദേശി വളർത്തുന്നുണ്ട്. അദ്ദേഹത്തിന്‍റെ ഇന്‍സ്റ്റാഗ്രാം നിറയെ ഇത്തരം വന്യമൃഗങ്ങളോടൊപ്പമുള്ള റീലുകളാണ്. 

'അഞ്ച് മാർക്ക് നിന്‍റെ ബുദ്ധിക്ക്'; ഹിന്ദി പരീക്ഷയ്ക്ക് തെറ്റ് ഉത്തരം എഴുതിയ കുട്ടിയോട് ടീച്ചർ, വീഡിയോ വൈറൽ