വൈകീട്ട് 8.0 ഓടെ പാലും കൊണ്ട് ബൈക്കില്‍ പോകുന്നതിനിടെയാണ് റോഡ് മുറിച്ച് കടന്ന് കൊണ്ട് പുലി എത്തിയത്. പിന്നാലെ കൂട്ടിയിടിച്ച് ഇരുവരും തെറിച്ച് വീണു.
മനുഷ്യ - മൃഗ സംഘര്‍ഷങ്ങൾ വര്‍ദ്ധിക്കുകയാണ്. അതിന് കേരളമെന്നോ ഇന്ത്യയെന്നോ വ്യത്യാസമില്ല. ലോകമെങ്ങുമുള്ള വനങ്ങളില്‍ ചൂട് കൂടുന്നതും വെള്ളവും ഭക്ഷണവും കുറയുന്നതും ഒരേ ഇനത്തില്‍പ്പെട്ട മൃഗങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും അങ്ങനെ നിരവധി കാരണങ്ങൾ നിരത്താനാകുമെങ്കിലും പ്രശ്നത്തിന് പ്രായോഗിക പരിഹാരം മാത്രം ഇതുവരെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂര്‍ സിറ്റിയില്‍ രാത്രി 8.30 ആയോടെ ഒരു ബൈക്കും പുള്ളിപ്പുലിയുമായി കൂട്ടിയിടിച്ചു. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
സിസിടിവി വീഡിയോ ദൃശ്യങ്ങളില്‍ മതില് ചാടി റോഡിലേക്ക് ഇറങ്ങിയ പുള്ളിപ്പുലി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍വശത്ത് നിന്നും പാലും കൊണ്ട് പോവുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ഒപ്പം ബൈക്കിലുണ്ടായിരുന്ന വില്പനയ്ക്കായി കൊണ്ട് പോവുകയായിരുന്ന പാല്‍ മൊത്തം റോഡില്‍ മറിയുകയും ചെയ്തു. ഇതേസമയം അപകടത്തെ തുടര്‍ന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതെ പുള്ളിപ്പുലി റോഡില്‍ കിടക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
Watch Video:മഹാകുംഭമേളയ്ക്ക് പോകാനായെത്തി പക്ഷേ, ട്രെയിനിൽ കയറാനായില്ല; പിന്നാലെ ട്രെയിൻ തകർത്ത് യാത്രക്കാർ, വീഡിയോ
അല്പ സമയത്തിന് ശേഷം പുലി ഒരുവിധത്തില്‍ എഴുന്നേറ്റ് ഇരുട്ടിലേക്ക് മറയുമ്പോൾ ഒരു കാറും, സമീപത്ത് നിന്ന് രണ്ട് പേരും ബൈക്ക് യാത്രക്കാരനെ സഹായിക്കാനായി എത്തുന്നതും വീഡിയോയില്‍ കാണാം. അതേസമയം ഉദയ്പൂരില്‍ പുലിയുടെ ആക്രമണം ഇത് ആദ്യത്തെതല്ലെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു. 2023 -ല്‍ പ്രദേശത്ത് മാത്രം പുലിയുടെ 80 ആക്രമണങ്ങളാണ് ഉദയ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 35 കിലോമീറ്റര്‍ ചുറ്റളവില്‍ കഴിഞ്ഞ വര്‍ഷം മാത്രം പുലിയുടെ ആക്രമണത്തില്‍ 8 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം 2017 ല്‍ 507 പുലിയാണ് രാജസ്ഥാനില്‍ ഉണ്ടായിരുന്നതെങ്കില്‍ 2025 ല്‍ അത് 925 ആയി ഉയർന്നെന്ന് ഇത് സംബന്ധിച്ച കണക്കുകളും കാണിക്കുന്നു.
Read More: സമ്പത്ത് അന്യരാജ്യങ്ങളിലേക്ക് ഒഴുകുന്നു, യുഎസ്എയ്ഡിന് വിലങ്ങിട്ട് ട്രംപ്; ആശങ്കയില്‍ രാജ്യങ്ങൾ
