അമ്മയുടെ രണ്ടാം വിവാഹം ആര്‍ഭാടമായി നടത്തിയ പാകിസ്ഥാനി യുവാവിന് സമൂഹ മാധ്യമങ്ങളുടെ അഭിനന്ദനം. 

പാകിസ്ഥാനില്‍ നിന്നുള്ള ഒരു യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സ്വന്തം അമ്മയുടെ രണ്ടാം വിവാഹം ആര്‍ഭാടമായി നടത്തിയതിനെ കുറിച്ചുള്ള മകന്‍റെ വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ആകർഷിച്ചത്. അമ്മയെ പ്രണയത്തിനും ജീവിതത്തിനും രണ്ടാമതൊരു അവസരം നേടാന്‍ സഹായിച്ചുവെന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് അബ്ദുൾ അഹദ് എഴുതിയത്. 

അമ്മയോടൊപ്പമുള്ള വൈകാരിക നിമിഷങ്ങൾ പങ്കുവച്ച് കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. കുട്ടിക്കാലം മുതല്‍ അമ്മയോടൊപ്പം എടുത്തിട്ടുള്ള ഫോട്ടോകളും വലുതായ ശേഷം അമ്മയുടെയും മകന്‍റെയും സ്നേഹം നിറഞ്ഞ നിമിഷങ്ങളും വീഡിയോയില്‍ കാണാം. കഴിഞ്ഞ 18 വർഷമായി, എന്‍റെ മൂല്യമനുസരിച്ച് അവർക്ക് ഒരു പ്രത്യേക ജീവിതം നൽകാൻ ഞാൻ പരമാവധി ശ്രമിച്ചു. കാരണം അവർ തന്‍റെ ജീവിതം മുഴുവൻ ഞങ്ങൾക്കായി ത്യജിച്ചു. വീഡിയോയില്‍ അബ്ദുൾ അഹദ് കുറിച്ചു. 

മോഡലാകണമെന്ന ആഗ്രഹത്തോടെ മരിച്ച മകന് വേണ്ടി 55 -ാം വയസിൽ റാമ്പിൽ ചുവട് വച്ച് അച്ഛൻ; വീഡിയോ വൈറൽ

View post on Instagram

നായകൾക്ക് ഭക്ഷണം ശേഖരിക്കുന്ന ബക്കറ്റിൽ കുട്ടികൾക്ക് ഭക്ഷണം വിളമ്പി സ്കൂൾ അധികൃതർ; സംഭവം ചൈനയിൽ, വിവാദം

എന്നാൽ ഒടുവിൽ, അവർ സ്വന്തം സമാധാനപരമായ ജീവിതത്തിന് അർഹയായിരിക്കുന്നു. ഒരു മകനെന്ന നിലയിൽ ഞാൻ ശരിയായ കാര്യം ചെയ്തുവെന്ന് ഞാൻ കരുതുന്നു. 18 വർഷത്തിന് ശേഷം പ്രണയത്തിലും ജീവിതത്തിലും രണ്ടാമതൊരു അവസരം ലഭിക്കാൻ ഞാൻ എന്‍റെ അമ്മയെ സഹായിച്ചു. അബ്ദുൾ അഹദ് വീഡിയോയില്‍ എഴുതി. ഒപ്പം അമ്മയുടെ വിവാഹത്തിന്‍റെ ചെറിയൊരു ഭാഗവും അദ്ദേഹം വീഡിയോയുടെ അവസാനം ചേർത്തു. അമ്മയുടെ വിവാഹത്തിന് മകന്‍ തന്നെയാണ് സാക്ഷിയായി ഒപ്പ് വച്ചതും. ഏറ്റവും ഒടുവിലായി കുടുംബാംഗങ്ങള്‍ അബ്ദൂൾ അഹദിനെ സ്നേഹം കൊണ്ട് പൊതിയുന്നതും വീഡിയോയില്‍ കാണാം. 

വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്കാക്കളുടെ ശ്രദ്ധനേടി. അവര്‍ അബ്ദുൾ അഹദിനെ അഭിന്ദിച്ച് കൊണ്ട് കുറിപ്പുകളെഴുതി. നിങ്ങളുടെ അമ്മയായതില്‍ അവര്‍ ഏറെ ഭാഗ്യം ചെയ്തിരിക്കുന്നുവെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. നിലവിലെ സാമൂഹിക ക്രമങ്ങളെ വെല്ലുവിളിച്ച് അമ്മയുടെ സന്തോഷത്തിന് മുന്‍ഗണന നല്‍കിയത് ധീരവും അതേസമയം പുരോഗമനപരവുമാണെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. അബ്ദുൾ നിങ്ങളാണ് യഥാര്‍ത്ഥ റോള്‍ മോഡല്‍ എന്നായിരുന്നു മറ്റൊരു കുറിപ്പ്. 

ബാങ്കിലെ സ്ട്രോംഗ് റൂം തുറന്നില്ല, എടിഎമ്മാണെന്ന് കരുതി പാസ്ബുക്ക് പ്രിന്‍റിംഗ് മെഷ്യനുമായി മോഷ്ടാക്കൾ കടന്നു