ദില്ലിയുടെ പ്രാന്തപ്രദേശത്തെ തിരക്കേറിയ റോഡിലൂടെ ഒരു പോത്തിന്‍റെ പുറത്ത് ഹെല്‍മറ്റ് ധരിച്ച് പോകുന്ന യുവാവിന്‍റെ വീഡിയോ ഇതിനകം രണ്ട് ലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്തു.


കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് വില 105.89 രൂപ. ദില്ലിയില്‍ 96.72 രൂപ. പെട്രോളിന് വില വര്‍ദ്ധിക്കുന്നതിന് പിന്നാലെ മറ്റ് അവശ്യസാധനങ്ങള്‍ക്കും വില ഉയരും. എല്ലാ അവശ്യസാധനങ്ങള്‍ക്കും വില ഉയരുമ്പോള്‍ അത് സ്ഥിര വരുമാനക്കാരെ നേരിട്ട് ബാധിക്കുന്നു. ഇത് പല തരത്തിലുള്ള പ്രതികരണങ്ങളാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധങ്ങളും സമരങ്ങളും പിക്കറ്റുകളും നടത്തി പ്രതിഷേധിക്കുന്നു. അതേ സമയം വില വര്‍ദ്ധന ഉയരാനുള്ള കാരണങ്ങളായി പലവിധ ന്യായങ്ങള്‍ നിരത്താന്‍ ഭരണ കര്‍ത്താക്കള്‍ പാട് പെടുന്നു. ഇതിനിടെ തന്നാലായ രീതിയില്‍ പ്രതിഷേധിക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരായ പ്രതിഷേധം എന്ന് വീഡിയില്‍ എഴുതിയിരുന്നു. ദില്ലിയുടെ പ്രാന്തപ്രദേശത്തെ തിരക്കേറിയ റോഡിലൂടെ ഒരു പോത്തിന്‍റെ പുറത്ത് ഹെല്‍മറ്റ് ധരിച്ച് പോകുന്ന യുവാവിന്‍റെ വീഡിയോ ഇതിനകം രണ്ട് ലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്തു. bull_rider_077 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. bull_rider_077 ഇത്തരത്തില്‍ നിരവധി വീഡിയോകള്‍ ഇതിന് മുമ്പും പങ്കുവച്ചിട്ടുണ്ട്. ഏതാണ്ടെല്ലാ വീഡിയോകളിലും പോത്തിന്‍റെ പുറത്തിരിക്കുന്ന യുവാവ് മുയല്‍ തലയുടെ ആകൃതിയുള്ള ഹെല്‍മറ്റാണ് ധരിച്ചിരിക്കുന്നത്. റോഡിലൂടെ പോകുമ്പോള്‍ മറ്റ് യാത്രക്കാര്‍ ഓടിവന്ന് സെല്‍ഫി എടുക്കുന്നതും വീഡിയോയില്‍ കാണാം. 

64 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുങ്ങിപ്പോയ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള പുരാതന നഗരം; ഇന്നും കേടുപാടില്ലാതെ !

View post on Instagram

ജയിലില്‍ അടയ്ക്കപ്പെട്ട കുറ്റവാളി വിവാഹ ചടങ്ങില്‍ നൃത്തം ചെയ്യുന്നു; വീഡിയോ രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപി

റോഡ് സുരക്ഷയുടെ പേരില്‍, ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കുന്ന സര്‍ക്കാര്‍ പെട്രോളിന് ദിനംപ്രതി വില വര്‍ദ്ധിക്കുമ്പോഴും നടപടിക്ക് മുതിരാത്തത് പ്രതിഷേധം ശക്തമാക്കുന്നു. വീഡിയോയ്ക്ക് താഴെ പ്രതിഷേധിച്ചും അനുകൂലിച്ചുമുള്ള കമന്‍റുകള്‍ നിറഞ്ഞു. നിരവധി പേര്‍ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തിയപ്പോള്‍ മറ്റ് ചിലര്‍ പോത്തിന്‍റെ പുറത്തിരുന്ന് അതിനെ ഉപദ്രവിച്ചതിനെതിരെ പ്രതിഷേധിച്ചു. 'നിങ്ങള്‍ക്ക് കയറി ഇരുന്ന് സഞ്ചരിക്കാനുള്ള മൃഗമല്ല പോത്ത്' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയ കമന്‍റ്. 'മൃഗങ്ങളെ ബഹുമാനിക്കാന്‍' മറ്റ് ചിലര്‍ യുവാവിനെ ഉപദേശിച്ചു. 

'കസിന്‍സിനെ ഉപേക്ഷിക്കൂ, മറ്റൊരാളെ കണ്ടെത്തൂ'; വൈറലായി പാകിസ്ഥാനില്‍ നിന്നുള്ള ഡേറ്റിംഗ് ആപ്പ് പരസ്യം !