Asianet News MalayalamAsianet News Malayalam

അയ്യേ.. പറ്റിച്ചേ...; വൈല്‍ഡ്ബീസ്റ്റിനെ അക്രമിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞു കണ്ടാമൃഗത്തിന്‍റെ വീഡിയോ വൈറല്‍

കാട്ടുമൃഗങ്ങൾ യഥേഷ്ടം വിഹരിക്കുന്ന ഒരു ദേശീയോദ്യാനത്തില്‍ ഒരു കുഞ്ഞ് കാണ്ടാമൃഗവും ഒരു വൈല്‍ഡ്ബീസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിൽ. 

Video of baby rhinoceros trying to attack wildbeest goes viral
Author
First Published May 26, 2024, 5:00 PM IST


ളിയും കുസൃതിയും തമാശകളും ഒക്കെ മനുഷ്യരുടെ മാത്രം കുത്തകയല്ല. മൃഗങ്ങൾക്കിടയിലും കുസൃതികളും കളിയും തമാശയും ഉണ്ടെന്ന് തെളിയിക്കുന്ന നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്ക് മുൻപിൽ എത്താറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും ചിരി പടർത്തുകയാണ്. കാട്ടുമൃഗങ്ങൾ യഥേഷ്ടം വിഹരിക്കുന്ന ഒരു ദേശീയോദ്യാനത്തില്‍ ഒരു കുഞ്ഞ് കാണ്ടാമൃഗവും ഒരു വൈല്‍ഡ്ബീസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിൽ.  

മെയ് 24 ന് എക്‌സിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം അമ്പത്തിയൊന്ന് ലക്ഷം പേരാണ് കണ്ടത്. അമ്മയ്ക്കൊപ്പം ഒരു പുൽത്തകിടിയിൽ മേയുന്നതിനിടയിലാണ് കുഞ്ഞ് കാണ്ടാമൃഗത്തിന്‍റെ ഈ കുസൃതികൾ എല്ലാം. തനിക്ക് അരികിലായി നിൽക്കുന്ന വൈല്‍ഡ്ബീസ്റ്റിനെ കണ്ടപ്പോൾ കക്ഷിക്ക് ഒരു തോന്നൽ ഒന്ന് പറ്റിച്ചു കളയാം. പിന്നെ വൈകിയില്ല വൈല്‍ഡ്ബീസ്റ്റിനെ ആക്രമിക്കാൻ എന്ന മട്ടിൽ അതിനരികിലേക്ക് ഓടിയെത്തുന്നു. ഇത് വിശ്വസിച്ച വൈല്‍ഡ്ബീസ്റ്റ് കുഞ്ഞനെ പ്രതിരോധിക്കാൻ ചുവടുകൾ വയ്ക്കുന്നു. ഇടയിൽ എപ്പോഴോ കുഞ്ഞൻ റിനോ തനിക്ക് അരികിലേക്ക് എത്തുമെന്ന് തോന്നിയപ്പോൾ വൈൽഡ് ബീസ്റ്റ് പിന്തിരിഞ്ഞോടുന്നതും വീഡിയോയിൽ കാണാം. ഈ സമയം തന്‍റെ ഉദ്യമം വിജയിച്ചമട്ടിൽ കുഞ്ഞു റിനോ തിരികെ അമ്മയ്ക്കരികിലേക്ക് ഓടിപ്പോകുന്നു. 

വിവാഹത്തിന് മുമ്പ് വധുവിനെ തട്ടിക്കൊണ്ട് പോകും, അതിഥിയോടൊപ്പം രാത്രി ചെലവഴിക്കണം; വിചിത്രമായ ഗോത്രാചാരങ്ങൾ

കൊലയാളി തിമിംഗലത്തെ അടിച്ച് വീഴ്ത്താൻ ശ്രമിച്ചു; ന്യൂസിലൻഡുകാരന് പിഴ

ഈ വീഡിയോ ദൃശ്യങ്ങൾ ഏതു വനമേഖലയിൽ നിന്നുള്ളതാണെന്നോ ആരാണ് ചിത്രീകരിച്ചത് എന്നോ സാമൂഹിക മാധ്യമ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല. 'കൊള്ളാം വൈൽഡ്ബീസ്റ്റ്. കുഞ്ഞ് കളിക്കുകയാണെന്ന് അറിയാമെന്ന് തോന്നി' ഒരു കാഴ്ചക്കാരനെഴുതി. ഒരു അമ്മ കാണ്ടാമൃഗത്തിന്‍റെ മുകളിൽ കയറാൻ ശ്രമിക്കുന്ന ഒരു കുഞ്ഞു കാണ്ടാമൃഗത്തിന്‍റെ ക്ലിപ്പ് പങ്കിട്ടുകൊണ്ട് മറ്റൊരാള്‍ എഴുതിയത് 'കുഞ്ഞ് കാണ്ടാമൃഗങ്ങൾ തമാശക്കാരായ ചെറിയ ആൺകുട്ടികളാണ്. എല്ലാവരെയും ശല്യപ്പെടുത്താൻ അവ ഇഷ്ടപ്പെടുന്നു' എന്നായിരുന്നു. 'ആദ്യ ദിവസത്തേക്ക് മതിയായ പരിശീലനം. നാളെ ഞങ്ങൾ ലോകം ഏറ്റെടുക്കും' മറ്റൊരു കാഴ്ചക്കാരനെഴുതി. 

അന്ന് 'കുരങ്ങുകളുടെ നഗരം' എന്ന ടൂറിസ്റ്റ് ഖ്യാതി, ഇന്ന് കുരങ്ങുകള്‍ കാരണം നഗരം വിടാനൊരുങ്ങി തദ്ദേശീയർ

Latest Videos
Follow Us:
Download App:
  • android
  • ios