Asianet News MalayalamAsianet News Malayalam

പൂന്തേന്‍ കുടിച്ച് പൂസായി പൂവില്‍ കിടന്ന് ഉറങ്ങിപ്പോയ തേനീച്ചയെ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ കാണാം !

ഭൂമിയുടെ അവിഭാജ്യഘടകങ്ങളിലൊന്നാണ് തേനീച്ചകള്‍. അവ, സ്വന്തം വയര്‍ നിറയ്ക്കാന്‍ വേണ്ടി. പൂക്കളായ പൂക്കളില്‍ നിന്ന് തേന്‍ കുടിക്കുമ്പോള്‍ സംഭവിക്കുന്നത് പൂക്കളില്‍ നിന്ന് പൂക്കളിലേക്കുള്ള പരാഗണവും അത് വഴി സസ്യങ്ങളുടെ വംശവര്‍ദ്ധനവുമാണ്. 

video of bee fell asleep on a flower went viral bkg
Author
First Published Sep 30, 2023, 8:32 AM IST


പൂന്തേന്‍ കുടിക്കുന്ന തേനീച്ചകള്‍ കവി ഭാവനയില്‍ എന്ത് മനോഹരമായ ചിത്രങ്ങളാണ് നമ്മുടെ മനസില്‍ വിരിയിച്ചിട്ടുണ്ടാവുക. എന്നാല്‍, കുടിച്ച് കുടിച്ച് പൂസായി വഴിയില്‍കിടന്ന മദ്യപാനികളായ മനുഷ്യരെ പോലെ ചില തേനീച്ചകളുണ്ടെന്ന് അറിയാമോ? അത്തരം ഒരു തേനീച്ചയുടെ വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ (X) ല്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കണ്ടത് 21 ലക്ഷം പേരാണ്. 

ഭൂമിയുടെ അവിഭാജ്യഘടകങ്ങളിലൊന്നാണ് തേനീച്ചകള്‍. അവ, സ്വന്തം വയര്‍ നിറയ്ക്കാന്‍ വേണ്ടി. പൂക്കളായ പൂക്കളില്‍ നിന്ന് തേന്‍ കുടിക്കുമ്പോള്‍ സംഭവിക്കുന്നത് പൂക്കളില്‍ നിന്ന് പൂക്കളിലേക്കുള്ള പരാഗണവും അത് വഴി സസ്യങ്ങളുടെ വംശവര്‍ദ്ധനവുമാണ്.  എന്നാല്‍, തേന്‍ കുടിച്ച് വയര്‍ നിറഞ്ഞ് ഒടുവില്‍ പൂസായി അതേ പൂവില്‍ കിടന്നുറങ്ങുന്ന തേനീച്ചകളുമുണ്ട്. സ്വന്തം വിശപ്പ് അടയ്ക്കാനാണെങ്കിലും അത് വഴി ഈ ഭൂമിക്ക് വേണ്ടി ഏറ്റവും കാര്യക്ഷമമായി ജോലി ചെയ്യുന്നതിനിടെ ഉറങ്ങിപ്പോയ അവരെ കാണണമെങ്കില്‍ രാവിലെ എഴുന്നേറ്റ് തലേന്ന് വിരിഞ്ഞ ഏതെങ്കിലും പൂക്കളില്‍ പോയി നോക്കണം. ഇനി അതിന് സാധിച്ചില്ലെങ്കില്‍ ഇതാ.. ഈ വീഡിയോയില്‍ കാണാം. 

'ശവസംസ്കാര ചടങ്ങു'കൾ പ്രമേയമാക്കിയ ഗര്‍ഭകാല ഫോട്ടോഷൂട്ടിന് അഭിനന്ദന പ്രവാഹം !

മഴയ്ക്കൊപ്പം പ്ലാസ്റ്റിക്കും പെയ്യുമോ?; മേഘങ്ങളിലും വായുവിലും മൈക്രോപ്ലാസ്റ്റിക്സ് സ്ഥിരീകരിച്ച് ശാസ്ത്രജ്ഞർ

തുര്‍ക്കിക്കാരിയും സംഗീതത്തില്‍ പിഎച്ച്ഡിയും ചെയ്യുന്നനെന്ന് എക്സില്‍ അവകാശപ്പെട്ട Figen -നാണ് ഈ വീഡിയോ Bilinmeyen Gerçekler എന്ന എക്സ് ഉപയോക്താവില്‍ നിന്നും പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട്  Bilinmeyen Gerçekler കുറിച്ചു,' ലോകത്തിലെ ഏറ്റവും സവിശേഷമായ മൃഗങ്ങളിൽ ഒന്നാണ് തേനീച്ചകൾ. പറന്നു നടന്ന് പൂമ്പൊടി ചുമന്ന് തളരുമ്പോൾ ഈ രീതിയിൽ പൂക്കളിൽ കിടന്നുറങ്ങാം.' വീഡിയോ കണ്ടവര്‍ അത്ഭുതപ്പെട്ടു. കാരണം, പലരും ആ കാഴ്ച തങ്ങളുടെ ജീവിതത്തില്‍ ആദ്യമായി കാണുകയാണെന്ന് അഭിപ്രായപ്പെട്ടു. ഇനി അതിരാവിലെകളില്‍ പൂക്കളെ ശ്രദ്ധിക്കണെന്ന് ചിലര്‍ കുറിച്ചു. "പ്രകൃതി അത്ഭുതകരമാണ്." ഒരു കാഴ്ചക്കാരനെഴുതി. “ആഹാ അത് വളരെ മനോഹരമാണ്. എനിക്കത് അറിയില്ലായിരുന്നു,” മറ്റൊരാള്‍ കുറിച്ചു. ഹാങ്ങോവറാണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios