വില കൂടിയ ഇലക്ട്രിക്ക് കാര്‍ കാളകള്‍ വലിച്ച് കൊണ്ട് പോകുന്ന കാഴ്ച നാട്ടുകാര്‍ക്കും സമൂഹ മാധ്യമങ്ങളിലും ഒരു പുത്തന്‍ അനുഭവമായിരുന്നു. 


രാജസ്ഥാനിലെ മുനിസിപ്പൽ പ്രതിപക്ഷ നേതാവിന്‍റെ ഹൈടെക് ഇലക്ട്രിക് കാർ യാത്രയ്ക്കിടെ ബ്രേക്ക് ഡൌണായി. ഒടുവില്‍ കാളകളെ കൊണ്ട് കാര്‍ സര്‍വ്വീസ് സെന്‍ററിലേക്ക് കെട്ടി വലിപ്പിക്കേണ്ടി വന്നു. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ട്രോളോട് ട്രോള്‍. ഒപ്പം ഇലക്ട്രിക്ക് വാഹനങ്ങളുടെ വിശ്വാസ്യതയെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു. രാജസ്ഥാനിലെ ദീദ്വാന ജില്ലയിലെ കുച്ചമൻ നഗർ പരിഷത്തിന്‍റെ പ്രതിപക്ഷ നേതാവായ അനിൽ സിംഗ് മെഡ്തിയയുടെ ഇലക്ട്രിക്ക് കാറിനാണ് ഇങ്ങനെയൊരു ഗതിവന്നത്. 

അനില്‍ സിംഗ് മെഡ്തിയ നഗരത്തിലൂടെ പോകുമ്പോഴാണ് ഇലക്ട്രിക് കാർ പെട്ടെന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. റോഡിന്‍റെ നടുക്ക് ഗതാഗത തടസം സൃഷ്ടിച്ച് കിടന്ന കാര്‍ മറ്റ് യാത്രക്കാര്‍ക്ക് വലിയ തലവേദനയായി മാറി. ഇതോടെ പ്രദേശത്തെ കര്‍ഷകരാണ് അനില്‍ സിംഗ് മെഡ്തിയയെ സഹായിക്കാനായി രംഗത്തെത്തിയത്. കര്‍ഷകര്‍ തങ്ങളുടെ കാളകളെ ഉപയോഗിച്ച് കാറിനെ കെട്ടിവലിക്കുകയും സര്‍വ്വീസ് സെന്‍ററില്‍ എത്തിക്കുകയും ചെയ്തു. കാളകളെ കൊണ്ട് വില കൂടിയ ഇലക്ട്രിക് കാര്‍ കെട്ടി വലിച്ച് കൊണ്ട് പോകുന്ന കാഴ്ച വഴിയാത്രക്കാര്‍ക്ക് ഒരു തമാശക്കാഴ്ചയായി മാറി. അവര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ ഇതിന്‍റെ വീഡിയോ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. 

മോഷണം ഒരു ജോലി, മോഷ്ടാക്കള്‍ക്ക് 'ശമ്പളം, സൗജന്യ ഭക്ഷണം, യാത്രാ അലവൻസ്' എല്ലാം സെറ്റ്; ഇത് യുപി മോഡൽ

Scroll to load tweet…

നായകൾക്ക് ഭക്ഷണം ശേഖരിക്കുന്ന ബക്കറ്റിൽ കുട്ടികൾക്ക് ഭക്ഷണം വിളമ്പി സ്കൂൾ അധികൃതർ; സംഭവം ചൈനയിൽ, വിവാദം

അതേസമയം തന്‍റെ ഇലക്ട്രിക്ക് കാര്‍ നിരന്തരം ഒരു പ്രശ്നക്കാരനാണെന്ന് അദ്ദേഹം പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷത്തിനിടെ 16 തവണ കാര്‍ പല പ്രശ്നങ്ങളുടെ പേരില്‍ സര്‍വ്വീസ് സെന്‍ററില്‍ എത്തിച്ചു. പരസ്യത്തില്‍ പറയുന്നത് പോലെ കാറിന് മൈലേജ് ഇല്ലെന്നും പലപ്പോഴും അതിന്‍റെ പ്രകടനം വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു. ഫുൾ ചാര്‍ജ്ജ് ഉണ്ടായിട്ടും കാര്‍ എങ്ങനെയാണ് ഓഫായതെന്ന് അറിയില്ലെന്നും അതേസമയം കമ്പനി സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നും അനില്‍ സിംഗ് മെഡ്തിയ കൂട്ടിച്ചേര്‍ത്തു. ഇവിടെയാണ് ആധുനികതയും പാരമ്പര്യവും സമന്വയിക്കുന്നത് എന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുറിച്ചത്. 

ബാങ്കിലെ സ്ട്രോംഗ് റൂം തുറന്നില്ല, എടിഎമ്മാണെന്ന് കരുതി പാസ്ബുക്ക് പ്രിന്‍റിംഗ് മെഷ്യനുമായി മോഷ്ടാക്കൾ കടന്നു