പെരുമ്പാമ്പിന്‍റെ വായേക്കാള്‍ വലുതാണ് മാനെന്ന് തോന്നു. ഏതാണ്ട് മുക്കാല്‍ ഭാഗത്തോളം മാനിനെയും പാമ്പ് വിഴുങ്ങിയ സമയത്താണ് അതിനെ കണ്ടെത്തിയത്.


ലോകത്തിലെ ഏറ്റവും വലിയ പെരുമ്പാമ്പുകളില്‍ മൂന്നാം സ്ഥാനത്താണ് ബര്‍മീസ് പെരുമ്പാമ്പ്. കിഴക്കന്‍ ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളാണ് ഇവയുടെ പ്രധാന ആവാസ കേന്ദ്രമെങ്കിലും ഇന്ന് യുഎസില്‍ ഏറ്റവും ഭീഷണി ഉയര്‍ത്തുന്ന അധിനിവേശ മൃഗങ്ങളിലൊന്നാണ് ഇവ. പെറ്റുകളായി വളര്‍ത്താനും മറ്റുമാണ് ഇവയെ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയില്‍ എത്തിച്ചിരുന്നതെങ്കിലും പിന്നീട് ഇവ യുഎസിലെ ഫ്ലോറിഡ അടക്കമുള്ള സംസ്ഥാനങ്ങളില്‍ വ്യാപകമായി പെറ്റുപെരുകി തദ്ദേശീയമായ ആവാസവ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സമീപ കാലത്ത് ഒരു ബര്‍മീസ് പെരുമ്പാമ്പ് പൂർണ്ണ വളർച്ചയെത്തിയ ഒരു മാനിനെ വീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. യുഎസിലെ ഫ്ലോറിഡയിലായിരുന്നു സംഭവം. പെരുമ്പാമ്പിനെ കണ്ടെത്തുമ്പോള്‍ അത് ഏതാണ്ട് 35 കിലോയോളം ഭാരം വരുന്ന മാനിനെ ഏതാണ്ട് പൂര്‍ണ്ണമായും വിഴുങ്ങിയ നിലയിലായിരുന്നു. ആളുകള്‍ പെരുമ്പാമ്പിനെ സമീപത്തെ എത്തുമ്പോള്‍ അത് മാനിനെ പൂര്‍ണ്ണമായും വിഴുങ്ങാനുള്ള ശ്രമത്തിലായിരുന്നു. അവശേഷിച്ച ചെറിയ ഭാരം വിഴുങ്ങാനായി പെരുമ്പാമ്പ് ഏതാണ്ട് അരമണിക്കൂറോളം സമയമെടുത്തെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് ഓണ്‍ലി ഇന്‍ ഫ്ലോറിഡ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ കുറിച്ചു. ഏതാണ്ട് 15 അടി നീളമുള്ള പെണ്‍പെരുമ്പാമ്പാണ് മാനിനെ വിഴുങ്ങാന്‍ ശ്രമിച്ചതെന്ന് വീഡിയോയില്‍ പറയുന്നു. 

'എന്‍റെ പ്രാവിനെ പിടിച്ച് ഞാന്‍ സത്യമിട്ട്, ഇനി എന്ത് സത്യം ഞാനിടണം? സാറ് പറ'; വൈറലായി കുട്ടിയുടെ സത്യമിടല്‍

View post on Instagram

ബീഹാറില്‍ പുരുഷ അധ്യാപകന് എട്ട് ദിവസത്തെ 'പ്രസവാവധി'; വിവാദം

പൂർണ്ണ വളര്‍ച്ചയെത്തിയ മാനുകളെയും മുതലകളെയും വിഴുങ്ങാനായി ബർമീസ് പെരുമ്പാമ്പുകള്‍ക്ക് തങ്ങളുടെ വായ വികസിപ്പിക്കാന്‍ കഴിയുമെന്ന് ഇവയെ കുറിച്ച് പഠിക്കുന്ന ഗവേഷകര്‍ പറയുന്നു. ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് നാഷണൽ പാർക്കിലെ മറ്റ് മൃഗങ്ങളുടെ എണ്ണത്തില്‍ വലിയ കുറവാണ് ബര്‍മീസ് പെരുമ്പാമ്പുകള്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1997 മുതൽ റാക്കൂണുകളുടെ എണ്ണത്തില്‍ 99.3 ശതമാനം കുറവാണ് പഠനത്തില്‍ കണ്ടെത്തിയത്. അത് പോലെ തന്നെ ഓപ്പോസം, ബോബ്കാറ്റ്, ചതുപ്പ് മുയലുകൾ, കോട്ടൺ ടെയിൽ മുയലുകൾ, കുറുക്കന്മാർ തുടങ്ങിയ ചെറു ജീവികളുടെ വംശനാശത്തിന് തന്നെ ഇവ കാരണമാകുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു. ഇവയില്‍ പലതും ഇന്ന് പ്രദേശത്ത് അവശേഷിക്കുന്നില്ലെന്നും പഠനം പറയുന്നു. 

ആകാശത്ത് വട്ടമിട്ട് പറക്കുന്ന ബൂംസ്റ്റിക്കില്‍ മന്ത്രവാദിനി; ഇത് നമ്മുടെ 'ഹലോ ദീദി'യല്ലേയെന്ന് ആരാധകർ, വീഡിയോ