Asianet News MalayalamAsianet News Malayalam

യൂണിഫോമിലെത്തിയ പെൺകുട്ടി സ്കൂട്ടി അടിച്ചോണ്ട് പോകുന്ന വീഡിയോ വൈറൽ; സംഭവം വാരണാസിയിൽ

നീലയും വെള്ളയും നിറമുള്ള സ്കൂള്‍‌ യൂണിഫോമിലെത്തിയ പെണ്‍കുട്ടിയുടെ പുറകില്‍ ഒരു സ്കൂള്‍ ബാഗും തൂക്കിയിരുന്നു. വീഡിയോയില്‍ മറ്റാരെങ്കിലും കാണുന്നുണ്ടോ എന്ന് ഇടയ്ക്കിടെ സംശയത്തോടെ നോക്കുന്ന പെണ്‍കുട്ടിയെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. 

Video of girl in school uniform stealing scooty in Varanasi goes viral in social media
Author
First Published Sep 10, 2024, 4:13 PM IST | Last Updated Sep 10, 2024, 6:53 PM IST


വാരണാസിയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പട്ടാപ്പകൽ ഒരു വീടിന്‍റെ മുറ്റത്ത് ഇരുന്ന സ്കൂട്ടറുമായി കടന്ന് കളയുന്ന സ്കൂള്‍ യൂണിഫോം ധരിച്ച ഒരു പെണ്‍കുട്ടിയുടെ വീഡിയോയായിരുന്നു അത്. വാരണാസി കബീർ നഗറിലെ ഒരു വീടിന്‍റെ മുറ്റത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. 'വാരണാസിയിലെ എന്‍റെ സുഹൃത്ത് സരികയുടെ സ്കൂട്ടി മോഷണം പോയ കേസിൽ   ആരെങ്കിലും പെട്ടെന്ന് നടപടിയെടുക്കൂ.' എന്ന് ആവശ്യപ്പെട്ടാണ് സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. 

രാവിലെ 9:30 ഓടെ ഒരു പെൺകുട്ടി സ്കൂട്ടിയുടെ താക്കോൽ ആവശ്യപ്പെട്ട് എത്തിയിരുന്നെന്ന് പറയുന്നു ഭേലുപൂർ പൊലീസ് സ്റ്റേഷനിൽ സ്കൂുട്ടിയുടെ ഉടമയായ യുവതി നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയെ നേരത്തെ പരിചയമുണ്ടായതിനാല്‍ തോക്കോൽ വിശ്വസിച്ച് ഏൽപ്പിക്കുകയായിരുന്നെന്നും അയൽവാസിയോട് പെണ്‍കുട്ടിയെ ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നതായും പരാതിയില്‍ പറയുന്നു. തപന്‍ എന്ന എക്സ് ഹാന്‍റിലില്‍ നിന്നാണ് വീഡിയോയും പോലീസിന് നല്‍കിയ പരാതിയും സിസിടിവി ദൃശ്യവും പങ്കുവയ്ക്കപ്പെട്ടത്. 

പെരുമഴ, രാത്രി, ഒരു കൈയിൽ ഓർഡർ, മറുകൈയിൽ ഫോൺ; ട്രാഫിക് ജാമിനിടെ ഓർഡർ ചെയ്തയാളെ തപ്പി ഡെലിവറി ഏജന്‍റ്; വീഡിയോ

മുടിയുടെ നീളം കൂടി, സ്കൂൾ ചട്ടം ലംഘിച്ച വിദ്യാർത്ഥികളുടെ തല വടിച്ച് അധ്യാപകൻ; തായ്‍ലഡിൽ വ്യാപക പ്രതിശേഷം

വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ശ്രദ്ധനേടി. പിന്നാലെ പരാതിയുടെ അടിസ്ഥാനത്തിൽ ഭേലുപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. നീലയും വെള്ളയും നിറമുള്ള സ്കൂള്‍‌ യൂണിഫോമിലെത്തിയ പെണ്‍കുട്ടിയുടെ പുറകില്‍ ഒരു സ്കൂള്‍ ബാഗും തൂക്കിയിരുന്നു. വീഡിയോയില്‍ മറ്റാരെങ്കിലും കാണുന്നുണ്ടോ എന്ന് ഇടയ്ക്കിടെ സംശയത്തോടെ നോക്കുന്ന പെണ്‍കുട്ടിയെ കാണാം. പിന്നാലെ ആരും ശ്രദ്ധിക്കുന്നില്ലെന്ന വിശ്വാസത്തില്‍ പെണ്‍കുട്ടി താക്കോലിട്ട് ടിവിഎസ് ജുപീറ്റർ സ്കൂട്ടി ഓണ്‍ ചെയ്യുന്നു. പതുക്കെ ഗേറ്റിന് നേരെ വണ്ടി തിരിച്ച് വച്ച്, ഓടിച്ച് കൊണ്ട് പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. 

കഠിനാധ്വാനിയാകണം, പഠനം അവസാനിപ്പിച്ച് മകനെ പലഹാരക്കടയിലേക്ക് വിട്ടു; ഇന്ന് പത്ത് ദിവസത്തിനിടെ ഒരുലക്ഷം വരുമാനം

Latest Videos
Follow Us:
Download App:
  • android
  • ios