വാൾമാര്‍ട്ട് സ്റ്റോറിൽ ഓടി നടന്ന് കണ്ണില്‍ കണ്ടെതെല്ലാമെടുത്ത് എറിഞ്ഞുടയ്ക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

വാൾമാർട്ടിന്‍റെ സ്റ്റോറിൽ ഓടി നടന്ന് സാധനങ്ങള്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുന്ന പെൺകുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പെൺകുട്ടി സ്റ്റോറിലെ സാധനങ്ങൾ നിലത്ത് വലിച്ചെറിഞ്ഞ് നശിപ്പിക്കുന്നതും റാക്കുകൾ തട്ടിമറിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. പെൺകുട്ടിയുടെ പരാക്രമം കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ അമ്പരന്നു നിൽക്കുന്ന മറ്റ് ഉപഭോക്താക്കളും ജീവനക്കാരെയും കാണാം.

ഒരു റാക്കിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ കുട്ടി അലക്ഷ്യമായി വലിച്ചെറിയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് അവൾ തന്‍റെ ദേഷ്യം തീർക്കുന്നത് പോലെ സ്റ്റോറിലാകെ ചുറ്റി നടന്ന് സാധനങ്ങൾ ഒന്നൊന്നായി എടുത്ത് വലിച്ചെറിയുന്നു. ചില സാധനങ്ങള്‍ ചവിട്ടിപ്പൊട്ടിക്കുന്നു. സ്റ്റോറില്‍ വച്ച കുപ്പികള്‍ കുട്ടി എടുത്ത് എറിഞ്ഞുടയ്ക്കുന്നതും കാണാം. ഈ സമയം സ്റ്റോറിലുള്ള മറ്റാളുകൾ പെൺകുട്ടിയുടെ പ്രവർത്തി കണ്ട് അമ്പരന്നു നിൽക്കുന്നു. എന്നാൽ, വീഡിയോ ദൃശ്യങ്ങളിൽ എവിടെയും അവളുടെ രക്ഷിതാക്കളുടെയോ കൂടെ വന്ന മറ്റ് ആളുകളെയോ കാണാനില്ല. 

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കടലിൽ തള്ളിയിട്ട് കൊന്നു; ഭർത്താവിന് വധശിക്ഷ

Scroll to load tweet…

'നിങ്ങൾ രാജ്യത്തിന്‍റെ നാണം കെടുത്തി' എന്ന് കോടതി; പൂച്ചയെ കൊന്ന് തിന്ന യുഎസ് യുവതിക്ക് ഒരു വര്‍ഷം തടവ്

ജീവനക്കാർ ഉൾപ്പെടെയുള്ളവർ കുട്ടിയുടെ രക്ഷിതാക്കളെ തെരയുന്നതും വീഡിയോയിൽ കാണാം. ഒടുവില്‍ സ്റ്റോറിലെ ചില ജീവനക്കാരെത്തി പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരെ കുട്ടി അവരെ ആക്രമിക്കുന്നു. ഒടുവിൽ ഒരാൾ ബലമായി അവളെ തോളിൽ പിടിച്ച് എടുത്ത് കൊണ്ടു പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. പിന്നീട് എന്ത് സംഭവിച്ചുവെന്ന കാര്യങ്ങൾ പോസ്റ്റിൽ വ്യക്തമല്ല. 42 ലക്ഷത്തിലേരെ പേരാണ് വീഡിയോ കണ്ടത്, അതേസമയം സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുട്ടിയുടെ പ്രവര്‍ത്തിയ വിമർശിച്ച് കൊണ്ട് രംഗത്തെത്തി. മറ്റ് ചിലര്‍ കുട്ടിയുടെ മാതാപിതാക്കളെയും വിമർശിച്ചു. 

'അത് എന്‍റെ ഹോബിയാ സാറേ...'; 1,000 വീടുകളിൽ അതിക്രമിച്ച് കയറിയ ജാപ്പനീസ് യുവാവ് പോലീസിനോട്