'ഈ ജറുസലേം വിവാഹത്തിലെ സന്തോഷം ഒരു നിമിഷം പോലും നിർത്താൻ ഇറാന് കഴിയില്ല" എന്ന  കുറിപ്പോടെ ബൈബിൾ പണ്ഡിതനും ഗ്രന്ഥകാരനുമായ സൗൾ സദ്‌കയാണ് വീഡിയോ പങ്കുവെച്ചത്.   

യുദ്ധങ്ങള്‍ ഒരുകാലത്തും സാധാരണക്കാരുടെ സൃഷ്ടിയായിരുന്നില്ല. അധികാരവും സമ്പത്തും ഉള്ളവരുടെ തീരുമാനങ്ങളാണ് കൂടുതല്‍ പിടിച്ചടക്കുകയെന്നത്. ഇന്ന് ഭൂമിയില്‍ വിവിധ പ്രദേശങ്ങളില്‍ രക്തരൂക്ഷിതമായ യുദ്ധമാണ് നടക്കുന്നത്. യുക്രൈന്‍റെ ഭൂമിയില്‍ പാലസ്തീനില്‍, ലബനണില്‍, എത്യോപ്യയില്‍, സുഡാനില്‍, സിറിയയില്‍.. എല്ലാം യുദ്ധമാണ്. എന്നാൽ പ്രക്ഷുബ്ധതയ്ക്കിടയിലും സാധാരണക്കാരെ സംബന്ധിച്ച് ദൈനംദിന ജീവിതം മുന്നോട്ട് പോകേണ്ടതുണ്ട്. അതിനാല്‍ ബങ്കറിന്‍റെ സുരക്ഷിതത്തിലാണെങ്കിലും സാധാരണക്കാര്‍ തങ്ങളുടെ ജീവിതം ജീവിക്കുന്നു. ദുരന്തമുഖത്ത് അത്തരമൊരു സന്തോഷത്തിന്‍റെ അല്പനിമിഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അത് വൈറലായി. ഇരുപത്തിമൂന്ന് ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. 

ഭൂഗർഭ ബങ്കറിൽ തങ്ങളുടെ ആദ്യ നൃത്തം പങ്കിടുന്ന ജറുസലേമിലെ നവദമ്പതികളുടെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. ഇസ്രയേലും ഹമാസുമായി മാസങ്ങള്‍ നീണ്ട യുദ്ധം നടക്കുന്നതിനിടെ തന്നെ ഇസ്രയേല്‍ ഹിസ്ബുള്ള കേന്ദ്രങ്ങളെ അക്രമിച്ചത് സംഘര്‍ഷം അതിന്‍റെ പരമ്യതയിലെത്തിച്ചു. പ്രദേശവാസികള്‍ ഓരോ നിമിഷവും ഭയപ്പാടോടെയാണ് ജീവിക്കുന്നത്. ഇസ്രയേല്‍ ഹിസ്ബുള്ള തലവന്‍ നസ്റള്ളയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ 181 ഓളം ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്. 

'വിചാരണ കോടതിൽ ഹാജരാകാൻ മേക്കപ്പ് ആർട്ടിസ്റ്റിനെ വേണം'; കോടതിയോട് അഭ്യർത്ഥിച്ച് കാമുകനെ കൊലപ്പെടുത്തിയ യുവതി

Scroll to load tweet…

'പിടിയെടാ പിടിയെടാ'; കസ്റ്റമറിന്‍റെ കഴുത്തിന് കുത്തിപിടിച്ച് കെഎഫ്സി ജീവനക്കാരന്‍; വീഡിയോ വൈറൽ

ഇതിനിടെയാണ് സമൂഹ മാധ്യമമായ എക്സില്‍ ഹൃദയഹാരിയായ ഒരു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇസ്രയേലിലെ ഒരു ബങ്കറില്‍ നടന്ന വിവാഹത്തിൽ പങ്കെടുത്ത അതിഥികളിൽ ആരോ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ ആണിത്. ഇടുങ്ങിയതും മങ്ങിയതുമായ ഒരു അഭയകേന്ദ്രത്തിൽ പ്രണയപൂർവ്വം നൃത്തം ചെയ്യുന്ന ദമ്പതികളെ വീഡിയോയിൽ കാണാം. വിവാഹ വസ്ത്രം ധരിച്ച ദമ്പതികൾ പരസ്പരം ആലിംഗനം ചെയ്തും സൗമ്യമായി നൃത്തച്ചുവടുകൾവെച്ചും തങ്ങളുടെ ആദ്യ നൃത്തം മനോഹരമാക്കുന്നു. വിരലിൽ എണ്ണാവുന്ന അതിഥികൾ മാത്രമാണ് ബങ്കറിൽ വധൂവരന്മാരോടൊപ്പം ഉള്ളത്. അവരിൽ പലരും തങ്ങളുടെ സെൽഫോണുകളിൽ വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നതും കാണാം. 

'എനിക്കും മകനും ഇടയിലെ പ്രധാന പ്രശ്നം ഇതാണ്. അതിനെ ഞാൻ ഇല്ലാതാക്കുന്നു'; മകന്‍റെ ബൈക്കിന് തീയിട്ട് അച്ഛൻ

ജറുസലേമിലെ ഏറ്റവും വലിയ ഹോട്ടലുകളിലൊന്നായ നോട്രെ ഡാം ഹോട്ടലിന് സമീപമുള്ള ബങ്കറിലാണ് ഹൃദയസ്പർശിയായ നിമിഷം പകർത്തിയത്. വീഡിയോ ആദ്യം പങ്കിട്ട ബൈബിൾ പണ്ഡിതനും ഗ്രന്ഥകാരനുമായ സൗൾ സദ്‌ക, "ഈ ജറുസലേം വിവാഹത്തിലെ സന്തോഷം ഒരു നിമിഷം പോലും നിർത്താൻ ഇറാന് കഴിയില്ല" എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. വിവാഹത്തിന്‍റെ തലേരാത്രിയിൽ ഇറാൻ ഇസ്രായേലിൽ ഉടനീളം 181 മിസൈലുകൾ വിക്ഷേപിച്ചതിനെ തുടർന്നാണ് ലക്ഷക്കണക്കിന് ഇസ്രായേലികളോടൊപ്പം ദമ്പതികളും ബങ്കറിൽ അഭയം തേടിയത്. മിസൈൽ ആക്രമണത്തിൽ ജറുസലേം, ടെൽ അവീവ് തുടങ്ങിയ നഗരങ്ങളിൽ കെട്ടിടങ്ങൾക്ക് തകരാറുകൾ സംഭവിക്കുകയും വെസ്റ്റ് ബാങ്കിലെ ഒരു പലസ്തീൻകാരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കൂടാതെ രണ്ട് ഇസ്രായേലികൾക്ക് പരിക്കേൽക്കുകയും ചെയ്തു. 

പുലർച്ചെ ഒന്നരയ്ക്ക് ടെക്കിയെയും കുടുംബത്തെയും 80 കിലോമീറ്റർ വേഗതയിൽ പിന്തുടർന്ന് അക്രമിക്കുന്ന വീഡിയോ വൈറൽ