220 കിലോ ഭാരമുള്ള ചിക്കാഗോയിലെ ജനപ്രിയ റാപ്പർ ഡേവ് ബ്ലണ്ട്സ്, ഓക്സിജന്‍ സിലിണ്ടറിന്‍റെ സഹായത്തോടെ പാട്ടുപാടുന്ന വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമ ഉപയോക്താക്കള്‍.  


ചിക്കാഗോയിലെ ജനപ്രിയ റാപ്പർ ഡേവ് ബ്ലണ്ട്സിന്‍റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങള്‍ കീഴടക്കി. യുണൈറ്റഡ് സെന്‍ററിലെ ജ്യൂസ് ഡബ്ല്യുആർഎൽഡി ഡേയുടെ വേദിയില്‍ വലിയൊരു സോഫയില്‍ ഇരുന്ന് സമീപത്ത് ഓക്സിജൻ സിലിണ്ടര്‍ വച്ച് പാട്ടു പാടുന്ന ഡേവ് ബ്ലണ്ട്സിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചത്. ഡേവ് ബ്ലണ്ട്സ് തന്‍റെ ഭാരം 220 കിലോയാണെന്നും അതിന്‍റെതായ ആരോഗ്യ പ്രശ്നങ്ങള്‍ തന്നെ അലട്ടുന്നുണ്ടെന്നും സമൂഹ മാധ്യമങ്ങളില്‍ തന്‍റെ ആരാധകരോട് നേരത്തെ പങ്കുവച്ചിരുന്നു. പുതിയ വീഡിയോയിലും ഡേവ് ബ്ലണ്ടസിന്‍റെ സമീപം ഒരു ഓക്സിജന്‍സിലിണ്ടര്‍ കാണാം. 

'ജ്യൂസ് ഡബ്ല്യുആർഎൽഡി ഡേയിൽ സ്റ്റേജിൽ ഓക്സിജൻ ടാങ്കുമായി സോഫയിൽ ഇരിന്ന് ഡേവ് ബ്ലണ്ട്സ് പ്രകടനം നടത്തുകയും സ്നൂപ്പ് ഡോഗിനെ വിളിക്കുകയും ചെയ്യുന്നു.' മറ്റൊരു പ്രശസ്തനായ അമേരിക്കന്‍ റാപ്പറാണ് സ്നൂപ്പ് ഡോഗ്. അമിതമായ ലഹരി ഉപയോഗം കാരണം മരിച്ച് പോയ റാപ്പർ ജ്യൂസ് ഡബ്ല്യുആർഎൽഡിയെ ആദരിക്കുന്നതിനായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന സംഗീത പരിപാടിയാണ് 'ജ്യൂസ് ഡബ്ല്യുആർഎൽഡി ഡേ'. "ജ്യൂസിന് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. എനിക്ക് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. എന്തുതന്നെയായാലും ഞങ്ങൾ മുന്നോട്ട് പോകുന്നു," ഡേവ് ബ്ലണ്ട്സ് പാടുന്നതിന് മുമ്പ് സദസിനെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഒപ്പം ഇന്‍സ്റ്റാഗ്രാമില്‍ തന്നെ പരിഹസിച്ച മറ്റൊരു റാപ്പറായ സ്നൂപ്പ് ഡോഗിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. 

നക്സൽ മേഖലകളിൽ സർക്കാർ പ്രവര്‍ത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച കൊണ്ടോട്ടിക്കാരൻ, ജാർഖണ്ഡുകാരുടെ 'കളക്ടർ സാബ്'

Scroll to load tweet…

പെന്‍സിൽ കട്ടർ മോഷണം പോയെന്ന് കുട്ടിയുടെ പരാതി; മോഷ്ടാവിനെ കണ്ടെത്തിയ പോലീസിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

ഡേവ് ബ്ലണ്ട്സിന്‍റെ ശരീര ഭാരത്തെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് സ്നൂപ്പ് ഡോഗ് തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയതാണ് ഡേവ് ബ്ലണ്ട്സിനെ പ്രകോപിപ്പിച്ചത്. അതേസമയം ബ്ലണ്ട്സിന്‍റെ ആരോഗ്യത്തില്‍ ആരാധകരും ആശങ്കയിലാണ്. വീഡിയോയ്ക്ക് താഴെയുള്ള കുറിപ്പുകളിലും അത് വ്യക്തം. "ഇത് അമിതഭാരത്തെക്കുറിച്ച് മാത്രമല്ല, അദ്ദേഹത്തിന് ശ്വസിക്കാനും ബുദ്ധിമുട്ടുണ്ട്. കാരണം ഈ ഘട്ടത്തിൽ അവന്‍റെ ശരീരം അവനെ ശ്വാസം മുട്ടിക്കുന്നു. വളരെ വൈകുന്നതിനുമുമ്പ് അദ്ദേഹത്തിന് എന്തെങ്കിലും സഹായം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഉപയോഗിക്കാൻ കഴിയുമ്പോൾ അദ്ദേഹത്തിന് മികച്ച ശബ്ദമുണ്ട്, " ഒരു ആരാധകരന്‍ എഴുതി. "ഇത് കാണുക എന്നത് തികച്ചും ഹൃദയഭേദകമാണ്. ഈ മനുഷ്യന് ആരോഗ്യം കാരണം നിൽക്കാൻ കഴിയില്ലേ? വിസറൽ കൊഴുപ്പിന്‍റെ അളവിൽ അവന്‍റെ ദിവസങ്ങൾ പരിമിതമാണ്." മറ്റൊരു ആരാധകന്‍ കുറിച്ചു. നിരവധി പേരാണ് ഡേവ് ബ്ലണ്ട്സിന്‍റെ ആരോഗ്യത്തെ കുറിച്ച് ആശങ്കരേഖപ്പെടുത്തിയത്. 

'മൂർഖന്‍ കുഞ്ഞിനെ താലോലിക്കുന്ന കൈകള്‍'; കൂഞ്ഞൂട്ടന്‍ വിളിയുമായി മലയാളികളും, വൈറല്‍ വീഡിയോ